മുഹമ്മദ് നബി(സ)യെ നിഷേധിക്കുന്നവർ സ്വന്തം അമ്മയെ നിഷേധിക്കുന്നു.
മുഹമ്മദ് നബി(സ)യെ നിഷേധിക്കുന്നവർ സ്വന്തം അമ്മയെ നിഷേധിക്കുന്നു.
--------------------------------------------------------
നാം അമ്മ എന്ന് വിളിക്കുന്ന സ്ത്രീ തന്നെയാണ് നമുക്ക് ജന്മം നൽകിയത് എന്നതിന് എന്താണ് തെളിവ്?
ചില സാക്ഷിപത്രങ്ങങ്ങൾ മാത്രമാണ് പ്രധാന തെളിവുകൾ.
ഒന്നുകിൽ ബർത്ത് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഹോസ്പിറ്റൽ റെക്കോർഡ്സ്, അല്ലെങ്കിൽ ഡി.എൻ.എ ടെസ്റ്റ്.
ഇതെല്ലാം തന്നെ മറ്റുള്ളവർ തയ്യാറാക്കുന്ന സാക്ഷ്യപത്രങ്ങളാണ്.
ഇനി ഡി.എൻ.എ ടെസ്റ്റ് സ്വന്തമായി നടത്തിയാലും (അതു വളരെ സാധ്യത കുറഞ്ഞതാണ്) ഇതിലൂടെ ലഭിക്കുന്ന റിസൽട്ട് സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.
അപ്പോൾ ഉപരിസൂചിത കാര്യങ്ങളിലൂടെ ഒന്നും തന്നെ നമുക്ക് ഈ കാര്യം അനുഭവ ബോധ്യമാകുന്നില്ല എന്ന് സാരം.
സ്വന്തം അമ്മയെ വിശ്വസിക്കുന്നതിൽ പോലും മറ്റൊരു അതോറിറ്റി പറയുന്ന കാര്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന മനുഷ്യൻ മുഹമ്മദ് നബി (സ)യെ വിശ്വസിക്കുന്നതിൽ മാത്രം അതു പോര എന്നു പറയുന്നത് വിരോധാഭാസമാണ്.
കാരണം നമുക്ക് ഏറ്റവും വിശ്വാസയോഗ്യമായ ഒരു അതോറിറ്റിയാണ് പറയുന്നത് മുഹമ്മദ് നബി(സ) ദൈവദൂതൻ ആണെന്ന്.
തങ്ങൾ അന്ത്യപ്രവാചകനാണെന്ന് തെളിയിക്കുന്ന കൂടുതൽ സാക്ഷ്യപത്രങ്ങൾ നമ്മുടെ കയ്യിൽ ഉണ്ട് താനും.
അതിനാൽ മുഹമ്മദ് നബി(സ)യെ തള്ളിപ്പറയുന്നത് സ്വന്തം അമ്മയെ തള്ളുന്നതിന് തുല്യമായിരിക്കും.
✒️HAMZA ANDREAS TZROTZIS
Book: The Devine reality
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment