മദ്ഹബുകളെ മാറ്റി നിർത്തി സ്വയം ഫത്‌വകൾ കണ്ടെത്തുന്നവർ ഖുർആനിനെയും സുന്നത്തിനെയും പരിഹസിക്കുന്നവർ
ഇമാം മാലിക്(റ) നോട് ചില കർമശാസ്ത്ര തീർപ്പുകളെ കുറിച്ച് നാൽപത് ചോദ്യങ്ങൾ ചോദിക്കപ്പെട്ടപ്പോൾ, അതിൽ മുപ്പത്തിയാറിനും 'എനിക്കറിയില്ല' എന്നാണ് മറുപടി നൽകിയത്.
ഒരു തവണ പോലും അജ്ഞത അംഗീകരിക്കുന്നതിന് ഇപ്പോൾ എത്ര അഹന്തകളെ അടക്കി നിർത്തണം?
'ഫത്‌വ നൽകാൻ ഏറ്റവും തിടുക്കം കാട്ടുന്നവൻ നരകാഗ്നിയിലേക്ക് തിടുക്കം കൂട്ടുന്നു' എന്ന ചൊല്ല് അവർ ഓർക്കണം.
ഫത്‌വ നൽകാൻ തിടുക്കം കാട്ടുന്നവരെ ഇമാം സുബ്കി(റ) അപലപിക്കുന്നു, പ്രത്യക്ഷ വാക്യങ്ങളുടെ വ്യക്തമായ അർത്ഥത്തെ ആശ്രയിച്ച് അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാതെ, അതുവഴി മറ്റുള്ളവരെ അജ്ഞതയിലേക്ക് തള്ളിവിടുകയും, സ്വന്തത്തെ നരക വേദനയിൽ അകപ്പെടുത്തുകയും ചെയ്യുന്നു.
ഇമാം ശഅബി(റ) പോലും, അദ്ദേഹത്തിന്റെ എളിമയും മര്യാദയും കാരണം ഫിഖ്ഹിന്റെ വലിയ സങ്കീർണ്ണതയെക്കുറിച്ചുള്ള അവബോധമുണ്ടായിട്ടും, സ്വയം ഒരു മുഫ്തിയായി കണക്കാക്കിയിരുന്നില്ല, ഒരു നാഖിൽ (പാഠങ്ങളുടെ പ്രക്ഷേപകൻ) മാത്രമായി നിലകൊണ്ടു.
അല്ലാഹുവേ, സാധാരണക്കാർ മദ്ഹബുകളെ പിന്തുടരരുത് എന്ന ചിലരുടെ കാഴ്ചപ്പാട് മതത്തിൽ ആളുകളുടെ വ്യക്തിഗത മുൻഗണനകൾക്കായി വാതിൽ തുറന്നുകൊടുക്കുകയും അതുവഴി ഖുർആനിനേയും സുന്നത്തിനേയും കളികളാക്കി മാറ്റുകയു ചെയ്യുന്നു...
✒️SHAIKH ABDUL HAKIM MURAD -ENGLAND
Book : Understanding the four madhhabs
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment