നിങ്ങൾ ആരുടെയെങ്കിലും വിശ്വാസങ്ങളിലോ പ്രസ്താവനകളിലോ കയറി അഭിപ്രായം പറയുമ്പോൾ..!!

നിങ്ങൾ ആരുടെയെങ്കിലും വിശ്വാസങ്ങളിലോ പ്രസ്താവനകളിലോ കയറി അഭിപ്രായം പറയുമ്പോൾ നമ്മുടെ ധാർമ്മികത അനുശാസിക്കുന്നതെന്താണെന്ന് ഓർമ്മിക്കുകയും
ഇനി പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുകയും വേണം:

1. എന്റെ ലക്ഷ്യങ്ങളും രീതികളും അല്ലാഹു എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ?
2. എനിക്ക് ശരിയായ ഉദ്ദേശ്യമുണ്ടോ?
3. ആ വ്യക്തി യഥാർത്ഥത്തിൽ എന്താണ് പറഞ്ഞതെന്ന് അല്ലെങ്കിൽ വിശ്വസിക്കുന്നതെന്ന് കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ടോ?
4. പറഞ്ഞതിന്റെ പശ്ചാത്തലം ഞാൻ അന്വേഷിച്ചോ?
5. ഞാൻ വികാരത്താൽ നയിക്കപ്പെടുകയാണോ അതോ അല്ലാഹുവിന്റെ സന്തോഷം മനസ്സിൽ ഉണ്ടോ?
6. പക്വതയുള്ള, പരിചയസമ്പന്നരായ, ഭക്തരായ ആളുകളുമായി ഞാൻ ആലോചിച്ചിട്ടുണ്ടോ?
7. എന്റെ ഇടപെടലിന്റെ ഗുണങ്ങളും ദോഷങ്ങളും ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ?
✒️hamza andreas tzortzis
വിവ: അബൂ ത്വാഹിർ ഫൈസി മാനന്തവാടി