കോട്ട അബ്ദുൽ ഖാദിർ മുസ്ലിയാർ ശംസുൽ ഉലമയെ ആദ്യമായി കണ്ട അനുഭവം..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഹകാര്യദർശിയും വൈജ്ഞാനിക രംഗത്തെ വിസ്മയവുമായിരുന്ന അബൂഉമൈറ കോട്ട അബ്ദുൽ ഖാദിർ മുസ്ലിയാർ ശംസുൽ ഉലമയെ ആദ്യമായി കണ്ട അനുഭവം പങ്കുവക്കുന്നു:
"കുമ്പള സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇ.കെ ഉസ്താദിനെ ആദ്യമായി കണ്ടത്. തൊട്ടടുത്ത പ്രദേശത്ത് മതപ്രസംഗ പരിപാടി കഴിഞ്ഞു കോഴിക്കോട്ടേക്ക് മടങ്ങാൻ കുമ്പള റെയിൽവേ സ്റ്റേഷനിൽ വന്ന ഇ.കെ ഉസ്താദ് ഫ്ലാറ്റ് ഫോറത്തിൽ നിൽക്കുകയായിരുന്നു. ഉടനെ സ്റ്റേഷൻ മാസ്റ്റർ അകത്തുനിന്ന് കസേരകൊണ്ടുവന്ന് ഇരിക്കാൻവെച്ചു കൊടുത്തു. സ്റ്റേഷൻ മാസ്റ്റർ ഒരു അമുസ്ലിം ആയിരുന്നു. യാത്രക്കാർ മുഴുവൻ അതുകണ്ട് ആശ്ചര്യപ്പെട്ടു. എല്ലാവരുടേയും നോട്ടം ഇ.കെ
ഉസ്താദിലേക്കായിരുന്നു"
(ശൈഖുനാ ശംസുൽ ഉലമ സ്മരണിക, 1996, നന്തി ദാറുസ്സലാം)
Post a Comment