കൊവിഡ് നിയന്ത്രണം :മതം സൈഡിലേക്കെറിയാനാണോ ഈ പുറപ്പാട്?
കണ്ടില്ലേ, കൊവിഡ് സമയത്ത്
ഈ പരിവാരവും പാരാവാരവുമായി ഇറങ്ങിപുറപ്പെട്ടത് പിണറായി മന്ത്രിസഭയിലെ ഒരേയൊരു 'മുസ്‌ലിം' ഫുൾ മന്ത്രിയാണ്. എന്തേ മന്ത്രിക്കെതിരെ, ആൾക്കൂട്ടത്തിനെതിരെ കേസ്സെടുത്തോ? എവിടെ പോലീസ്? എവിടെ കലക്ടർ? എവിടെ പിണറായി? ഇതൊരു ഇമാമോ, പൂജാരിയോ, വികാരിയോ ആരാധനാലയത്തിൽ ശാന്തമായി, വൃത്തിയോടെ, നിബബന്ധനകളോടെ ഏതാനും ആളുകളുമായി ചടങ്ങ് നടത്തിയതാണെങ്കിലോ? ഭീഷണിയായി. അവഹേളനമായി. അറസ്റ്റായി. 'ആദ്യം ജീവൻ, പിന്നെ മതം' എന്ന ഗീർവ്വാണമായി.
നിയമസഭയിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള അനുമതിക്കായി കുറുക്കോളി മൊയ്‌ദീൻ എംഎൽഎ സംസാരിച്ചതിനെ 'ഇസ്‌ലാം വാദ'മായി മന്ത്രി വീണാ ജോർജ്ജും എംഎൽഎ മുഹ്‌സിനും ട്വിസ്റ്റ് ചെയ്തത് എത്ര വിദഗ്ധമായാണ്! ആരാധനാലയങ്ങളെന്നാൽ മസ്ജിദുകൾ മാത്രമോ!?
തിരിച്ചറിയുക. കൊവിഡിന്റെ മറവിൽ മതത്തെയും മതാചാരങ്ങളെയും ഇല്ലാതാക്കാനുള്ള നിഗൂഢനീക്കം എല്ലാ മതക്കാരും മനസ്സിലാക്കുക. മത ആരാധനാലയങ്ങൾ തുറക്കാനായി ശബ്ദിക്കുക. നമ്മുടെ സത്യസന്ധമായ നിശബ്ദത ദുരുപയോഗം ചെയ്യപ്പെടാനുള്ളതല്ല.
എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര
_____________________________________
അപ്പൊ ഇതാണ്..,
അതു കൊണ്ടു
ആരാധനാലയങ്ങൾ 'തുറക്കരുത്..!'
കോവിഡ്ജാഗ്രത
പാവം കലക്ടറെ മാത്രം പറഞ്ഞിട്ട് എന്തു.
അദ്ദേഹം ഒരു ഉദ്യോഗസ്ഥൻ.
വികസന പ്രവർത്തനങ്ങൾ കാണാൻ മന്ത്രിമാർ സന്ദർശനം നടത്തുന്നത് തീർച്ചയായും അനിവാര്യമാണ്.
പക്ഷെ അതിനു ഈ കണ്ട ആൾക്കൂട്ടം..!?
ബന്ധപ്പെട്ട 10 ഉദ്യോഗസ്ഥർ മാത്രം പോരെ..!?
ജനങ്ങളോട് കോവിഡ് ജാഗ്രത പാലിക്കൂ എന്നു ദിവസവും പറയണം.
നമുക്കത് പറ്റില്ല..!!
ജാഗ്രത പാലിച്ചു,
സാമൂഹ്യ അകലം പാലിച്ചു ആരാധനാ ലയങ്ങൾ നമുക്കൊന്നു തുറന്നാലോ...!?
ബഷീർ ഫൈസി ദേശമംഗലം
Post a Comment