സി. രവിചന്ദ്രൻ എന്ന യുക്തിവാദികളുടെ ആൾ ദൈവം


എന്ത് കൊണ്ടാണ് സി രവിചന്ദ്രൻ നാസ്തികരിലെ ഒരു വിഭാഗത്തിന്റെ ആൾദൈവമാണെന്ന് പറയുന്നത്....??

ആൾദൈവങ്ങളുടെ പ്രത്യേകത എന്താണ്..? . അവരുടെ ഭക്ത ജനങ്ങൾ അവർക്ക് എതിർക്കപ്പെടാൻ പറ്റാത്ത വിധം ഒരു പ്രത്യേകത നൽകുന്നു എന്നതാണത് . ഇവിടെയും രവിയുടെ ഭക്തർ എത്തപ്പെട്ട അവസ്ഥ  മറ്റൊന്നല്ല . ആ വിഭാഗം നാസ്തികർ പലപ്പോഴും തെളിവുകളും പഠനങ്ങളും മുന്നോട്ടു വച്ച് സംസാരിക്കുമ്പോൾ ചില കാര്യങ്ങളിൽ അവരുടെ തെളിവ് രവി മാത്രമായി മാറുന്നു . 

Appeal to improper authority (ശരിയല്ലാത്ത authority യെ ഉദ്ധരിച്ച് ഒരു കാര്യം സത്യമാണെന്ന് പ്രസ്താവിക്കുക, ഉദാ : KSEB ആരോഗ്യ മാർഗ നിർദ്ദേശങ്ങളെ പറ്റി പ്രസ്താവച്ചതിനെ ഉദ്ധരിക്കുക ) എന്ന logical fallacy വച്ച് ആ വിഭാഗം ആളുകൾ കാര്യ്ങ്ങൾ അവതരിപ്പിക്കുന്നതും തർക്കിക്കുന്നതും കൂടുതലായി കാണപ്പെടുന്നു . 

ശാസ്ത്രം പറയാനും ചരിത്രം പറയാനുമൊന്നും ആർക്കും പ്രത്യേകിച്ച്  മറ്റൊരാളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഈ സമൂഹത്തിൽ രവിചന്ദ്രൻ ഇത്തരം വിഷയങ്ങൾ പറയുന്നു എന്നതല്ല മറിച്ച് ആ പറച്ചിലിനെ ആധികാരികമായി കണക്കാക്കുകയും എതിർക്കപ്പെടാനും വിമര്ശിക്കപ്പെടാനും പറ്റാത്തതായ ഒരു 'പഠനമായി' അവതരിപ്പിക്കുകയും ചെയ്യൂമ്പോൾ അതിനെ ഭക്തി എന്ന് വിളിക്കാതിരിക്കാൻ പറ്റില്ല . 

മുകളിൽ പറഞ്ഞത് പോലെ വെറും ഒരു ഇംഗ്ലീഷ് പ്രൊഫസർ ആയ രവി ചന്ദ്രൻ ഇത്തരം വിഷയങ്ങൾ സംസാരിക്കാനുള്ള ഒരു authority ആയി ഒരു തരത്തിലും മാറുന്നില്ല . അദ്ദേഹത്തിന് ആ വിഷയങ്ങളിൽ അഭിപ്രായം പറയാം എന്നതിലുപരി യോഗ്യതകളൊന്നും ചാർത്തി കൊടുക്കാൻ പറ്റില്ല . എന്നിട്ടും ആ improper authority യെ വച്ച് കൊണ്ട് അത്തരം വിഷയങ്ങളിൽ പഠനങ്ങൾ നടത്തിയതും അതിൽ authority ആയി കണക്കാക്കാനുള്ള മിനിമം യോഗ്യത നേടിയവരുമായ ആളുകളെ പോലും എതിർക്കാനും അവർക്കെതിരെ "ചാപ്പ കുത്താനും" ആ 'ഭക്തർ' തുനിഞ്ഞിറങ്ങുന്നു . 

അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ പ്രസ്താവനയിൽ എതിരഭിപ്രായം പ്രകടിപ്പിച്ച സുനിത 'ദേവദാസ്' എന്ന journalist നേരിട്ട സൈബർ അറ്റാക്ക് നാം സോഷ്യൽ മീഡിയയിൽ കണ്ടതാണ് . പ്രമുഖ നാസ്തികനും അവരുടെ കൂട്ടത്തിൽ അല്പം 'കഥ' യുള്ള ഒരു വ്യക്തിയുമായ സി വിശ്വനാഥന്റെയും അവസ്ഥ മറ്റൊന്നായിരുന്നില്ല . ഈ രവി ദൈവത്തെ സംരക്ഷിക്കാനുള്ള ഇത്തരം 'അറ്റാക്കുകൾക്ക്' നേതൃത്വം കൊടുക്കുന്നവരിൽ അവരുടെ പ്രമുഖ ചാനലിന്റെ തലപ്പത്തിരിക്കുന്നവർ പോലും ഉണ്ടെന്നതാണ് ഈ ഭക്തിയുടെ ആഴം വ്യക്തമാക്കുന്നത് . 

 
ഇദ്ദേഹം ഒരു  improper authority ആണ് എന്ന് മാത്രമല്ല പറയുന്ന കാര്യങ്ങളിൽ പലതും ശുദ്ധ മണ്ടത്തരവുമാണ് . logical fallacy കളാണ് അദ്ദേഹത്തിന്റെ മെയിൻ . അവയിൽ ഒരുപാട് കാര്യങ്ങളെ പലരും തുറന്നു കാട്ടിയിട്ടുമുണ്ട് . 

അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ സ്വാമി നിത്യാനന്ദയെ അനുസ്മരിപ്പിക്കുന്നതാണ് . സ്വാമി ഫിസിക്‌സും കെമിസ്ട്രിയും ഒക്കെ പറയുമെങ്കിലും ഒന്നിലും ശരിയുടെ അംശം പകുതിയിൽ കൂടിപ്പോവാതെ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു . സ്വാമി നിത്യാനന്ദയെ എങ്ങനെയാണോ അവരുടെ ഭക്തർ ഒരു authority ആയി കാണുന്നത് , എങ്ങനെയാണോ അയാൾ പറയുന്ന കാര്യങ്ങൾ മറ്റൊരു പഠനത്തെ തേടാതെ അവർ വിശ്വസിക്കുന്നത് , എങ്ങനെയാണോ അയാളുടെ മണ്ടത്തരങ്ങൾ തുറന്നു കാട്ടുന്നവരെ അവർ വിമർശിക്കുന്നത് അത് പോലെത്തന്നെയാണ് രവിചന്ദ്രന്റെ ഭക്തരും പ്രവർത്തിക്കുന്നത് . 

ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം കഴിഞ്ഞ് PHD ചെയ്ത ഒരു പ്രത്യേക മതത്തിന്റെ വേഷമണിഞ്ഞ വ്യക്തി ശാസ്ത്രം പറഞ്ഞാൽ ഈ ഭക്തർ മുറവിളി കൂട്ടും . ഇംഗ്ലീഷ്  പ്രൊഫസർ മാത്രമായ മാത്രമായ രവി ചന്ദ്രൻ ശാസ്ത്രം പറഞ്ഞാൽ ഇവർ കയ്യടിക്കും , വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കാവൽ നിൽക്കും 

അതെ , Ravichandran C രവിചന്ദ്രൻ ആൾദൈവമാണ്