സയ്യിദ് ഇബ്റാഹീം ഖലീഫ അൽ ഹസനി(ന.മ) വഫാത്തായി

സൗദി അറേബ്യയിലെ അൽ അഹ്സ  പ്രവിശ്യയിൽ നിന്നും പണ്ഡിത ലോകത്ത് നിറഞ്ഞ് നിന്ന മുഹദ്ദിസും ആശിഖുറസൂലുമായ സയ്യിദ് ഇബ്റാഹീം ഖലീഫ അൽ ഹസനി വിട പറഞ്ഞിരിക്കുന്നു...

അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ നേതൃനിരയിലെ അജയ്യവ്യക്തിത്വത്തിന്റെ വിയോഗം മുസ്‌ലിം സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.
കേരള സമൂഹത്തിനോടും അഹ്ലുസുന്നയുടെ പണ്ഡിതരോടും വലിയ സ്നേഹബന്ധവും ഹൃദയബന്ധവും പുലർത്തിയിരുന്നു.

അടുത്ത കാലങ്ങളിലായി  തുർക്കിയിലെ ഇസ്താംബൂളിൽ പൂർണമായി ഹദീസ് അധ്യാപനത്തിൽ മുഴുകിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം.
അല്ലാഹു അദ്ദേഹത്തിന്റെ പദവി ഉയർത്തട്ടെ .... മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .....
ആമീൻ