ഗവൺമെന്റ് 15 പേരെ മാത്രം അനുവദിക്കുമ്പോൾ ജുമുഅഃ നടത്തേണ്ടതുണ്ടോ ?

 കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പള്ളികൾ അടച്ചുപൂട്ടിയിരുന്നു. കോവിഡ് തീവ്രത കുറഞ്ഞിട്ടും ആരാധനാലയങ്ങൾക്ക് അനുമതി നൽകാതെ സർക്കാർ നിലപാട് ഉറപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേമുണ്ടായി.

 തുടർന്ന്  ഇപ്പോൾ പള്ളികൾ തുറക്കാൻ ഗവൺമെന്റ് അനുമതി നൽകിയെങ്കിലും ജുമുഅഃ നടത്താൻ ആവശ്യമായ 40 പേർക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
മത സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
അങ്ങാടികളിലും ബസ്സുകളിലും സാമൂഹിക അകലമോ മറ്റുള്ള കോവിഡ് മാനദണ്ഡങ്ങളോ ഇല്ലാതെ ജനങ്ങൾ നിറയുമ്പോഴും ആഴ്ചയിൽ ഒരു ദിവസം മാത്രം ജുമുഅഃ നടത്താൻ 40 ആളെ അനുവദിക്കാൻ സർക്കാർ എന്തിനു മടിക്കണം ? വൈകാതെ തന്നെ
അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കട്ടെ..!! 

 അനുമതി ലഭിച്ചില്ലെങ്കിൽ 15 പേരെ വച്ച് ജുമുഅഃ നടത്താമോ എന്ന് പലരും ചോദിച്ചു കൊണ്ടിരുന്നു...

 ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പ് എങ്ങനെയെങ്കിലും പള്ളിയിൽ 40 ആളുകളെ (രണ്ടും,മൂന്നും നിലകളിലായി) ഉൾക്കൊള്ളിക്കാൻ പറ്റുമോ എന്നതിനെക്കുറിച്ച് ആലോചിക്കുകയും ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ആവാം.

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായപ്രകാരം ജുമുഅക്ക് നിബന്ധനയൊത്ത 40 പേർ വേണം. അതിനാൽ 15 പേരെ കൊണ്ട് ജുമുഅ: സാധുവാകില്ല. അതിനാൽ നാൽപ്പത് തികയാത്തവർ
 ളുഹ്ർ നിസ്കരിക്കലാണ് നിർബന്ധം.
ഇതാണ് മദ്ഹബിലെ പ്രബലമായ വീക്ഷണം 

     മറിച്ച് ചില അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് മുഅതമദിന് എതിരാണ്. 
നാൽപതിൽ താഴെ ആളുകൾ മാത്രമാണ് ഉള്ളത് എങ്കിലും അവർക്ക് ജുമുഅ നിസ്കരിക്കാമെന്ന് ശാഫി മദ്ഹബിൽ ചിലർ പറഞ്ഞതായി കാണാം.
എന്നാൽ ഇത്തരത്തിൽ നിസ്കരിക്കുന്ന ജുമുഅഃയോടു കൂടെ ളുഹ്ർ കൂടി നിസ്കരിക്കലാണ് സൂക്ഷ്മത എന്ന് അവർ തന്നെ രേഖപ്പെടുത്തിയതായി കാണാം.
 നാലു പേർ മതി , പന്ത്രണ്ടു പേർ മതി എന്നിങ്ങനെ ഇമാം ശാഫിഈ (റ) വിനു
 രണ്ടു ഖദീമായ വീക്ഷണമുണ്ട്. 
  ഈ വീക്ഷണപ്രകാരം വെള്ളിയാഴ്ച 40 നാൽപ്പിൽ താഴെയുള്ള ആളുകൾക്ക്  ജുമുഅ നിസ്കരിക്കാം.
    എന്നാൽ ജുമുഅക്ക് ശേഷം ളുഹ്ർ നിസ്കരിക്കൽ സുന്നത്തുണ്ട്.(ശർവാനി)

പ്രബലമായ വീക്ഷണവും അതല്ലാത്ത അഭിപ്രായങ്ങളും തമ്മിലുള്ള വ്യത്യാസവും അത് കൈകാര്യം ചെയ്യേണ്ട രീതികളും പള്ളികളിൽ നേതൃത്വം വഹിക്കുന്ന പണ്ഡിതന്മാർക്ക് അറിയാമല്ലോ.!?
മഹല്ലുകളിൽ നടപ്പിലാക്കേണ്ടത് പ്രബല വീക്ഷണം തന്നെയാണ്.