മുഹമ്മദ് നബി (സ); സാഹചര്യങ്ങളെ സൗന്ദര്യാത്മകമായി നേരിട്ടു, കലഹങ്ങൾ വഴി മാറി

സംസാരത്തിനിടെ ആയിശ ബീവി മുത്തു നബിയോട് ചോദിച്ചു: അങ്ങേക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഏത് ഭാര്യയോടാണ്?

നീ തന്നെ ആയിശാ... ഉടനെ മുത്തു നബി മറുപടി പറഞ്ഞു.

"എന്നാലേ, ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് കൂടുമ്പോൾ തങ്ങൾ ഇക്കാര്യം എല്ലാ ഭാര്യമാരോടും പറയണോട്ടാ, ഇന്ന് രാത്രി എല്ലാവരെയും ഒരുമിച്ച് കൂട്ടണം." ആയിഷ ബീവി ഉടനടി ഇങ്ങനെ പറഞ്ഞു.

കേട്ടപാടെ മുത്തു നബി ചിരിച്ചു, ശേഷം ഒരു ഈത്തപ്പഴമെടുത്ത് ആയിഷ ബീവിക്ക് കൊടുത്തിട്ട് പറഞ്ഞു: "നീയിത് സൂക്ഷിച്ച് വെക്കൂ, ഞാൻ ഈത്തപ്പഴം തന്ന കാര്യം മറ്റാരോടും പറയരുത്".

പിന്നീട് മുത്തു നബി എല്ലാ ഭാര്യമാർക്കും രഹസ്യമായി ഈത്തപ്പഴം നൽകുകയും ഇതാരോടും പറയരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

അന്ന് രാത്രി എല്ലാവരും ഒരുമിച്ച് കൂടി, ഉടനെ ആയിഷ ബീവി ചോദിച്ചു; നബിയേ, അങ്ങേക്ക് ഞങ്ങളിൽ ആരോടാണ് കൂടുതൽ പ്രണയം?

വീണ്ടും മുത്തു നബി ശാന്തമായി ചിരിച്ചു, ശേഷം തന്റെ പ്രിയപ്പെട്ട ഇണയെ പ്രഖ്യാപിച്ചു: "ഞാൻ ഒരാൾക്ക് ഈത്തപ്പഴം കൊടുത്തിട്ടുണ്ട്, അവളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്".

➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖

എല്ലാവർക്കും സന്തോഷം!

നോക്കൂ, എത്ര ലളിതമവും സുന്ദരമായുമാണ് എല്ലാവരെയും മുത്തു നബി സന്തോഷിപ്പിച്ചത്.

സാഹചര്യങ്ങളെ ക്ഷമയോടെ തന്ത്ര പരമായി, സൗന്ദര്യാത്മകമായി നേരിടുക. കലഹങ്ങൾ വഴി മാറും.

പരസ്പര സഹകരണം, എന്നതിനപ്പുറം മനസ്സിലാക്കലുകളാണ് ദാമ്പത്യത്തിൽ ഉണ്ടാവേണ്ടത്. എന്നാൽ സന്തോഷം മാത്രമാകും ഫലം.

ദാമ്പത്യത്തിൽ മാത്രമല്ല ജീവിതത്തിലെ സകല മേഖലയിലും നബിചരിത്രത്തിലെ ഇൗ സംഭവം വെളിച്ചമാകും.

തിരുനബിയോളം വലിയ പാഠപുസ്തകമില്ല. വായിക്കുക, വീണ്ടും വായിക്കുക.
ജീവിതത്തിൽ പകർത്തുക.
صلى الله عليه وسلم 💜

അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ.