മദ്രസകൾ ഓൺലൈനായി വീണ്ടും തുറക്കുന്നു: രക്ഷിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ
◾മദ്റസ അധ്യായന വർഷം ജൂൺ രണ്ടിന് (ശവ്വാൽ-21) ആരംഭിക്കു.
◾ മദ്രസകൾ ഓഫ് ലൈനായി തുടങ്ങുന്നതുവരെ ക്ലാസ്സുകൾ ഓൺലൈനായി തുടരും.
◾വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ചാനല്‍ വഴി മുഫത്തിശുമാര്‍ മുഖേന റെയ്ഞ്ചു സെക്രട്ടറിമാരിലൂടെ മദ്രസ്സ മുഅല്ലിംകള്‍ക്ക് ലിങ്ക് കൈമാറും.
◾ക്ലാസ്സ് മുഅല്ലിംകള്‍ പ്രത്യേകം വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പഠനം കൂടുതല്‍ കാര്യക്ഷമമാക്കും.
◾ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
◾അക്കൗണ്ട് മുഖേന മുന്‍കൂട്ടി പണമടച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മേഖലാ കേന്ദ്രങ്ങളിലേക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സംവിധാനം ഉണ്ടാക്കും.
◾മെയ് 29, 30 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച സേ പരീക്ഷയും സ്‌പെഷ്യല്‍ പരീക്ഷയും കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ നീട്ടി വെച്ചു.
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
◾റിവാല്യൂവേഷന്‍, സെപരീക്ഷ, സ്‌പെഷ്യല്‍ പരീക്ഷ അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 30വരെ ദീര്‍ഘിപ്പിക്കും.
കടപ്പാട് - സുപ്രഭാതം
Post a Comment