ശൈഖുനാ ശംസുൽ ഉലമയും ശൈഖ് സി.എം മടവൂരും: ചില ചരിത്ര നുറുങ്ങുകൾ

ജനനം:- കോഴിക്കോട് ജില്ലയിലെ മടവൂർ ഗ്രാമത്തിൽ സി.എം കുഞ്ഞിമാഹീൻ മുസ്‌ലിയാരുടെ മകനായി ഹിജ്‌റ 1348 ൽ റബീഉൽ അവ്വൽ 12 ന് സുബ്ഹിയുടെ സമയത്തായി ജനിച്ചു...

ശൈഖുനാ ശംസുൽ ഉലമ (റ) ന്റെ മാതാവിന്റെ സഹോദരി ആയിരുന്നു സി.എം വലിയുല്ലാഹി (റ) മാതാവ്.

പ്രാഥമിക_പഠനം:- പിതാവ് കുഞ്ഞിമാഹീൻ മുസ്‌ലിയാർ (ന.മ),മലയമ്മ അബൂബക്കർ മുസ്‌ലിയാർ (ന.മ),കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്‌ലിയാർ (ന.മ.) 

ശൈഖുനാ_ശംസുൽ_ഉലമ (റ) ന്റെ കീഴിൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാമിൽ 5 വർഷം പഠിച്ചു.

ഉപരിപടനം:- വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത്.

ശൈഖുനാ ഇ.കെ ഹസ്സൻ മുസ്‌ലിയാർ (ന.മ) തളിപ്പറമ്പിൽ സി.എം വലിയുല്ലാഹിയുടെ ഷരീഖ് ആയിരുന്നു.

പഠന കാലത്ത് ഇ.കെ ഹസ്സൻ മുസ്‌ലിയാർ കിതാബിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു.എന്നാൽ സി.എം വലിയുല്ലാഹി ദിക്‌റിലും ഔറാദിലുമായി കഴിഞ്ഞു കൂടി...ഇത് ശ്രദ്ധയിൽ പെട്ട ഹസ്സൻ മുസ്‌ലിയാർ മുദരിസ് ആയിരുന്ന ശൈഖുനാ ശംസുൽ ഉലമയോട് പറഞ്ഞു: ഇക്കാക്കെ,സി.എം കിതാബ് ഒന്നും നോക്കുന്നില്ല,അപ്പോൾ  ശൈഖുനാ ശംസുൽ ഉലമ പറഞ്ഞു: "എടാ ഹസനെ നീ കിതാബ് ഓതിക്കോ...അവനെ ഞാൻ നോക്കുന്നുണ്ട്"...* (ശൈഖുനാ ശംസുൽ ഉലമയുടെയും ഇ.കെ ഹസ്സൻ മുസ്‌ലിയാരുടെയും ഉമ്മയുടെ സഹോദരിയുടെ മകനാണ് സി.എം വലിയുല്ലാഹി എന്ന് സാന്ദർഭികമായി ഒരിക്കൽ കൂടി ഉണർത്തുന്നു).

പ്രധാന_ശൈഖ്:- പുലി മൊയ്‌ദീൻ സാഹിബ്‌ എന്ന് അറിയപ്പെടുന്ന അശൈഖ് മുഹ് യുദ്ധീൻ അന്നഖ്ശ്ബന്ദി (റ) -മഖ്ബറ ഉള്ളാൾ.

•ഒരിക്കൽ അയിലക്കാട് മഖാം സിയാറത്തിന് സി.എം വലിയുല്ലാഹി വന്നപ്പോൾ മഹാനായ അയിലക്കാട് ശൈഖുനാ സഈദ് വലിയുല്ലാഹി (റ) ഖബറിൽ നിന്ന് പറഞ്ഞു: "കോയക്കുട്ടി മുസ്‌ലിയാരുടെ മക്കൾ എല്ലാം എന്റെ മക്കൾ ആണ്...അവരോട് പോയി എന്റെ സലാം പറയൂ...അവരുടെ കുടുംബത്തിൽ പോയി നീ ഫഖ്റ് നടിക്കേണ്ട"
(ശംസുൽ ഉലമയുടെ പിതാവ് കോയക്കുട്ടി ഉസ്താദ്,ശംസുൽ ഉലമയുടെ കുടുംബത്തെ പറ്റിയാണ് ശൈഖുനാ സഈദ് വലിയുല്ലാഹി (റ) അങ്ങനെ പറഞ്ഞത്)

•നേരെ അവിടെ നിന്ന് സി.എം വലിയുല്ലാഹി പോയത് ശൈഖുനാ ശംസുൽ ഉലമയുടെ വീട്ടിലേക്കായിരുന്നു.ശൈഖുനായുടെ വീട്ടിൽ അവർ ഇരുന്നിന്ന തിണ്ണയുടെ മേൽ സുജൂദിൽ ആയി കിടന്നു...കുറച്ചു കാലം അവിടെ ആയിരുന്നു

•ഒരിക്കൽ ശൈഖുനാ ശംസുൽ ഉലമയുടെ വീട്ടിൽ സി.എം വലിയുല്ലാഹി ഉണ്ടെന്ന വിവരം അറിഞ്ഞതോടു കൂടി ജനം അവിടേക്ക് ഒഴുകി.എന്നാൽ ശൈഖുനാ ശംസുൽ ഉലമ അവിടെ ഉള്ള കാരണത്താൽ ജനങ്ങൾക്ക് അവിടേക്ക് പ്രവേശിക്കാൻ പേടിയായിരുന്നു...ഇത് മനസ്സിലാക്കിയ ശൈഖുനാ ജനങ്ങൾ വരുമ്പോൾ അവിടെ നിന്ന് മാറി വീടിന്റെ തെക്ക് ഭാഗത്തുള്ള പുളിയുടെ ചുവട്ടിൽ പോയി ഇരിക്കുമായിരുന്നു.

•ഉസ്താദും ശിഷ്യനും ആണെങ്കിലും ശൈഖുനാ ശംസുൽ ഉലമയും സി.എം വലിയുല്ലാഹിയും പരസ്പരം ബഹുമാനത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത്

•ഒരിക്കൽ പാറപ്പള്ളിയിൽ മൗലിദ് സദസ്സിൽ ഇരിക്കുന്ന സി.എം വലിയുല്ലാഹി ആ സദസ്സിലേക്ക് വരുന്ന ശൈഖുനാ ശംസുൽ ഉലമയെ കണ്ടപാട് ശൈഖുനാക്ക് ഇരിക്കാൻ അവിടെ പായ വിരിച്ച് കൊടുത്തത് ചരിത്രമാണ്.

•തന്റെ അടുത്ത് ഒരു കാര്യവുമായി പറഞ്ഞു വന്ന തങ്ങളെ ശൈഖുനാ ശംസുൽ ഉലമ "മടവൂർ ഒരു അബൂബക്കർ മുസ്‌ലിയാർ ഉണ്ട്.എന്റെ ശിഷ്യനും എളേമ്മയുടെ മകനുമാണ്.നിങ്ങൾ അവിടേക്ക് പൊയ്ക്കോളൂ" എന്ന് പറഞ് സി.എം വലിയുല്ലാഹിയുടെ അടുത്തേക്ക് പറഞ്ഞയച്ചത് ശൈഖുനാ ശംസുൽ ഉലമ തന്റെ ശിഷ്യന്റെ ദറജ മനസ്സിലാക്കിയത് കൊണ്ടായിരുന്നു.

•പൊന്നാനി വലിയ ജാറം സാദാത്തീങ്ങളുടെ മഖ്ബറ സിയാറത്ത് കഴിഞ്ഞു ഇറങ്ങിയ സി.എം വലിയുല്ലാഹി അവിടെ ഉണ്ടായിരുന്നവർ ചർച്ച ചെയ്യുന്നത് കേട്ടു...മഹാനെ ഒരു സമയത്ത് പല സ്ഥലത്തും കണ്ടു എന്ന് പറഞ്...ഇത് ശ്രദ്ധിച്ച സി.എം വലിയുല്ലാഹി (റ) പറഞ്ഞു: "ഞാൻ അവിടെയും ഉണ്ടാകും ഇവിടെയും ഉണ്ടാകും.അന ഖുതുബുൽ ആലം"...

•ശൈഖുനാ ശംസുൽ ഉലമ പറഞ്ഞ വാക്കും ഈ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കാം...
വയനാട്ടിലെ കൊല്ലൂരിലെ ഒരു ഉസ്താദ് സി.എം വലിയുല്ലാഹിയെ സന്ദർശിച്ചു.അദ്ദേഹത്തെ തന്റെ ഉസ്താദായ ശംസുൽ ഉലമ വിളിപ്പിച്ചു ചോദിച്ചു:നിനക്കെന്താ മനസ്സിലായത്? അദ്ദേഹം പറഞ്ഞു: ഒരു അസാധാരണ മനുഷ്യൻ ആണെന്ന് മനസ്സിലായി.സൗമ്യമായി വളരെ നല്ല നിലക്ക് സംസാരിച്ചു.അപ്പോൾ ശംസുൽ ഉലമ ചോദിച്ചു:സംസാരിക്കുന്നിതിൻടയിൽ കഴുത്തിൽ നിന്ന് ഒരു ശബ്ദം പുറപ്പെടാറുണ്ട്. 'മാ അന കുൻതു' എന്നാണ് പറയുന്നത്.ഇതിന്റെ അർത്ഥം നിനക്ക് അറിയില്ലല്ലേ "ഞാനിപ്പോൾ ഇവിടെ ഉണ്ടായിരിക്കും അവിടെ ഉണ്ടായിരിക്കും" എന്നാണ് പ്രസ്തുത അറബി വാക്യത്തിന്റെ പൊരുൾ (സി.എം മഖാം പ്രസിദ്ധീകരണം:വലിയുല്ലാഹി സി.എം മടവൂർ മായാത്ത മുദ്രകൾ-166,167)

•ശൈഖുനാ ശംസുൽ ഉലമ 1989 ൽ ഹജ്ജ് യാത്രയുടെ മുമ്പ് സി.എം വലിയുല്ലാഹിയെ സന്ദർശിക്കാൻ പോയി...ശൈഖുനാ വരുന്നതറിഞ്ഞ സി.എം വലിയുല്ലാഹി അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു "ഇക്കാക്ക വരുന്നുണ്ട്...മേലോട്ട് കയറ്റി വിടണം" (മേലോട്ട് കയറ്റി വിടണം എന്ന് പറയാൻ കാരണം സി.എം വലിയുല്ലാഹി അപ്പോൾ ആരെയും കാണാതെ ഖൽവത്തിൽ ഇരിക്കുന്ന സമയം ആയിരുന്നു)...ശൈഖുനായെ കണ്ടപ്പോൾ സി.എം വലിയുല്ലാഹി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബഹുമാനിച്ചു.ശൈഖുനാ ശംസുൽ ഉലമ പറഞ്ഞു: "ഹജ്ജിന് പോവ്വാണ്.ദുആ ചെയ്യണം"...സി.എം വലിയുല്ലാഹി പറഞ്ഞു: ഇക്കാക്കയും കുടുംബവും റാഹത്തായി തിരിച്ചു വരും"

•ശൈഖുനാ ശംസുൽ ഉലമയിൽ നിന്ന് ഇജാസത്ത് വാങ്ങിയ ഒരാൾ ഇജാസത്തിനായി സി.എം വലിയുല്ലാഹിയുടെ അടുത്ത് പോയി...അപ്പോൾ തന്നെ അയാളോട് സി.എം വലിയുല്ലാഹി പറഞ്ഞു "നിങ്ങൾ വാങ്ങിച്ച ഇജാസത്ത് തന്നെ നിങ്ങൾക്ക് മതി,നിങ്ങൾ എത്ര വലിയ ഭാഗ്യവാൻ"...കാര്യമെന്തെന്നാൽ ആ ഇജാസത്ത് കിട്ടിയ ശേഷം ശൈഖുനാ ശംസുൽ ഉലമയും സി.എം വലിയുല്ലാഹിയും ഒരിക്കൽ പോലും കാണുക പോലും ചെയ്തിരുന്നില്ല...

•ആറു പതിറ്റാണ്ടിലതികം ആത്മീയ ജീവിതം നയിച്ച സി.എം വലിയുല്ലാഹി (റ) 1991 ൽ ശവ്വാൽ 4 ന് വെള്ളിയാഴ്ച വഫാത്തായി...മടവൂർ മഖാമിൽ പിതാവ് ശൈഖ് കുഞ്ഞു മാഹീൻ മുസ്‌ലിയാരുടെ മഖ്ബറയുടെ ചാരത്താണ് മഹാനാവറുകളുടെ മഖ്ബറയും സ്ഥിതി ചെയ്യുന്നത്*

•സി.എം വലിയുല്ലാഹിയുടെ വഫാത്ത് ദിനമായ ഇന്ന് സി.എം വലിയുല്ലാഹിയുടെ പേരിലും അവിടത്തെ ഉസ്താദും മുഹിബ്ബുമായിരുന്ന ശംസുൽ ഉലമയുടെ പേരിലും ശംസുൽ ഉലമയുടെ ശൈഖ് ആകുന്ന അയിലക്കാട് സിറാജുദീനുൽ ഖാദിരി തങ്ങളുടെ പേരിലും എല്ലാവരും ഒരു ഫാത്തിഹ ഓതുക.

അല്ലാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ രോഗങ്ങളിലും ഷിഫാ പ്രധാനം ചെയ്യട്ടെ ആമീൻ .