“ഫാഷിസം തലക്ക് മേലെ തൂങ്ങിയാടുന്നു.. കേട്ട് തഴമ്പിച്ച ഈ മുദ്രാവാക്യം സുന്നികൾക്ക് മാത്രമുള്ളതാണോ.?” മാസപ്പിറവി വിവാദം: ഐക്യം തകർത്ത മുജാഹിദിനെതിരെ കോഴിക്കോട് ഖാസി

അല്ലെങ്കിലും ചിലതൊക്കെ അങ്ങനെയാണ് എത്ര കൂട്ടി കെട്ടിയാലും മുഴച്ചു തന്നെയിരിക്കും .."മുസ്ലിം ഐക്യം , ഫാഷിസം തലക്ക് മേലെ തൂങ്ങിയാടുന്നു, ധാരണകൾ മുറുകെ പിടിക്കൽ” പോലുള്ള കേട്ട് തഴമ്പിച്ച മുദ്രാവാക്യങ്ങൾ സുന്നികൾ മാത്രം പാലിക്കേണ്ട ബാലൻസിങ് മര്യാദകളാണല്ലോ.. ബഹു: ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലെടുത്ത സൗഹൃദ വേദിയുടെ മാസമുറപ്പിക്കളടക്കമുള്ള പല ധാരണകളും പ്രിയം നിറഞ്ഞ അധിക സംഘടനകളും കൈ മോശം വരാതെ സൂക്ഷിക്കുമ്പോഴും ചിലർക്ക് അതൊക്കെ പുച്ഛമാണ്..ഉമ്മത്തിനിടയിൽ ചിദ്രതയുടെ വിത്തു പാകലും , വിശാസ ശാസ്ത്രത്തിലെ “ജനിതക പ്രശനവും”തന്നെയാണ് ഇതിന്റെ ഒക്കെ മൂല കാരണങ്ങൾ ...

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി