ഇസ്രായേൽ പ്രേമികൾ അറിയാൻ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്നത് ....



എട്ടു ലക്ഷത്തിലധികം ഫലസ്തീനികളെ സ്വന്തം ഭൂമിയിൽ നിന്നും അടിച്ചോടിച്ചു അധിനിവേശ രാഷ്ട്രം രൂപപ്പെടുത്തിയ 
ഇസ്രായേൽ എന്ന ലോക സയണിസ്റ്റ് ഭീകര രാജ്യത്തിന്റെ ചരിത്രം അറിയാതെ കേവല താല്പര്യങ്ങൾക്ക് വേണ്ടി പക്ഷം പിടിച്ച് സംസാരിക്കുന്നവരോട് സഹതാപം പോലുമില്ല.......!!
അറിയണം നിങ്ങൾ,,
അറിയാൻ ശ്രമിക്കണം നിങ്ങൾ.......!!

ഫലസ്തീനികളുടെ ദേശീയ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ സ്വന്തമായ അതിർത്തി പോലും നിർണയിക്കാത്ത കൊളോണിയൽ ശക്തിയായി നിലകൊള്ളുന്ന ഇസ്രായേലിനെ ഇങ്ങനെ വെളുപ്പിക്കരുത്. ഇസ്രായേലിനെ നിയന്ത്രിക്കാൻ അറബ്- മുസ്‌ലിം ലോകത്തിനോ മറ്റു അന്താരാഷ്ട്ര ശക്തികൾക്കോ സാധിക്കുന്നില്ല എന്നതാണ് സിയോണിസ്റ്റു രാഷ്ട്രത്തിൻ്റെ അനധികൃത കുടിയേറ്റവും ഫലസ്തീനികൾക്കെതിരെയുള്ള ക്രൂരതകളും അനുസ്യൂതം തുടരാൻ അവരെ പ്രേരിപ്പിക്കുന്നതതെന്ന് ലോകത്തിലെ സമാധാന പ്രേമികൾക്ക് മുഴുവൻ അറിയാം.. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഭരണകൂട ഭീകരത, സ്വസമുദായത്തിലെ വിശ്വാസി വിഭാഗങ്ങളോടുള്ള മതപരവും വംശീയവുമായ വിവേചനം, സിയോണിസ്റ്റ് പ്രത്യയശാസ്ത്ര വിഭാവനയുടെ വിമർശകർ, ഭരണകൂടത്തിൻ്റെ അക്രമ നടപടികൾക്കെതിരെ ശബ്ദമുയർത്തുന്നവർ എന്നിവർക്കെതിരെ സെമിറ്റിക് വിരുദ്ധത ആരോപിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുക, രാഷ്ട്ര സ്ഥാപനം മുതൽ സ്വദേശ വാസികളെ ആട്ടിപ്പുറത്താക്കിയും കൂട്ടക്കൊലകൾ നടത്തിയും യഹൂദരെ കുടിയിരുത്തുക, നിരപരാധികളായ ആയിരക്കണക്കിനു ഫലസ്തീനികളെ അറസ്റ്റ് ചെയ്തു വർഷങ്ങളോളം ജയിലിലടക്കുക, ഇതൊക്കെയാണോ നിങ്ങൾ കൊട്ടിഘോഷിക്കുന്ന ഇസ്രയേലിയൻ മഹത്വം.. ❓️ സമകാലിക ഇന്ത്യയിലെ മത-സാമൂഹിക- രാഷ്ട്രീയ സംഭവ വികാസങ്ങളുടെ യഥാർഥ പരിഛേദനമാണ് ഇസ്രായേൽ. അന്താരാഷ്ട്ര നിയമങ്ങൾ പോലും ഒരു മടിയും കൂടാതെ ധിക്കരിക്കുന്ന ഇസ്രായേലിൻ്റെ മനുഷ്യത്വ വിരുദ്ധമായ സമീപനം ആരൊക്കെ എത്ര അലക്കി വെളുപ്പിച്ചാലും വെളുക്കില്ല.

ആധുനിക ലോകത്തിൽ ഏറ്റവും ക്രൂരമായ സംഭവ വികാസങ്ങൾക്കു തുടക്കമിട്ട ചരിത്ര നിമിഷമാണ് ഇസ്രായേൽ രാഷ്ട്ര സ്ഥാപനം. ‘നക്ബ’ യെന്ന പേരിൽ അറിയപ്പെട്ട ഫലസ്തീൻ വംശീയ ഉന്മൂലന പ്രക്രിയ 73 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാഷ്ട്ര സ്ഥാപനം മുതൽ ഈ നിമിഷം വരെയും തുടരുന്ന ഇസ്രായേലിൻ്റെ അധിനിവേശ – അക്രമ നയങ്ങൾ  സ്വാഭാവികമാക്കപ്പെടുന്നു എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്.

1947 നവംബർ 29 ൽ യു. എൻ അംഗീകരിച്ച 181-ാം പ്രമേയമാണ് ഫലസ്തീൻ രണ്ടായി പിളർത്താനുള്ള സാധ്യതയൊരുക്കിയത്. സാഹചര്യം മുതലെടുത്ത ഇർഗുൻ, ഹഗാന യഹൂദ ഭീകരവാദികൾ 1948 എപ്രിൽ ഒമ്പതാം തിയതി ദേർ യാസിൻ പ്രദേശം ആക്രമിക്കുകയും ഇരുന്നൂറില്‍ അധികം ഫലസ്തീനികളെ നിഷ്കരുണം വധിക്കുകയും ചെയ്തു. ‘ദേർ യാസീൻ’ കൂട്ടക്കൊല ഫലസ്തീനികളുടെ കൂട്ടപലായനത്തിന്നു തുടക്കമിട്ടു. 1948 മെയ്‌ 14 ന്‌ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു. അടുത്ത ദിവസങ്ങളിൽ തന്നെ ഇറാഖ്, ഈജിപ്ത്, സിറിയ, ട്രാൻസ് ജോർദാൻ എന്നിവരുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി യുദ്ധത്തിലേർപ്പെട്ടു. അമേരിക്ക പോലുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തികളുടെ പിന്തുണയും അറബ് രാജ്യങ്ങളുടെ ദൗർബല്യവും ഫലസ്തീൻ വിഷയത്തിലെ അനാസ്ഥയും ഇസ്രായേൽ രാഷ്ട്രത്തിൻ്റെ അതിജീവനത്തിനു വഴിതെളിയിച്ചത്. പ്രാദേശിക സംഘർഷങ്ങൾക്കിടയിലും ഇസ്രായേൽ അധിനിവേശവും വംശഹത്യയും തുടരുകയാണുണ്ടായത്.
ഇസ്രായേലിലെ 20 ശതമാനത്തോളം വരുന്ന അറബ് – ഫലസ്തീനികളിൽ 80 ശതമാനവും മുസ്‌ലിംകളാണ്‌. ഇസ്രായേൽ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന ഇവരുടെ രാഷ്ട്രീയ- സാമൂഹിക വ്യവഹാരങ്ങളിൽ ധാരാളം പ്രതിസന്ധികളുണ്ട്.
ഒരേ കുറ്റം ചെയ്യുന്ന ഇസ്രായേൽ പൗരനും ഫലസ്തീനിക്കും വ്യത്യസ്ത നീതിയാണ് സിയോണിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്നത്. ഫലസ്തീനിയെങ്കിൽ തല്‍സമയം വധിക്കപ്പെടാനും വർഷങ്ങളോളം തടവു ജീവിതത്തിനും വിധിക്കപ്പെട്ടേക്കാം. ഇസ്രായേലി യഹൂദർക്കു അനായാസ നിയമ നടപടികൾ ലഭിക്കുന്നതുമാണ്......!!
ചരിത്രം പറഞ്ഞു പോയാൽ ലോകത്തിന്റെ അധിനിവേശ ചരിത്രത്തിൽ തുല്യതയില്ലാത്ത കൊടും ക്രൂരതകളുടെ കഥകൾ ഒരു പാട് പറയാനുണ്ട്.....!!

ഇപ്പോൾ നിലവിലെ പ്രശനങ്ങളിലേക്ക് നയിച്ചത് ഒരു കോടതി നടപടിയാണ്. ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഷെയ്‍ഖ് ജാറ എന്ന തെരുവില്‍ നിന്ന് പുറത്താക്കുന്നതിന് എതിരെ നാല് പലസ്‍തീന്‍ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വിധി പ്രസ്‍താവിക്കുന്നത് ഈ ആഴ്‍ച്ചയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പഴയ ജെറുസലേം മേഖലയിലെ പലസ്‍തീനികളായ താമസക്കാരെ അനധികൃതമായി താമസിക്കുന്ന ഇസ്രായേലികള്‍ പതിയെ പുറത്താക്കുന്നത് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശനങ്ങളിലൊന്നാണ്. ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത സംഘർഷമാണ് നൂറ് കണക്കിനാളുകളെ നിഷ്‌ക്കരുണം വെടിവെച്ചു കൊന്ന് തള്ളാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
ഇസ്രായേലിൽ ജീവിക്കുന്നത് കൊണ്ട് ഇസ്രായേലിനെ അനുകൂലിച്ച് സംസാരിക്കുന്നവർ പറയുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികൾ അല്ലല്ലോ എല്ലാവരും.
ലോകം വിരൽ തുമ്പിൽ ആയ ഈ കാലത്ത്...........!!

ഇരച്ചു വരുന്ന പടുകൂറ്റൻ ടാങ്കറുകളോടും  തീതുപ്പുന്ന അത്യാധുനിക എകെ 47 തോക്കുകളോടും  കയ്യിൽ മുറുക്കിപ്പിടിച്ച  കല്ലുകളുമായി ഫലസ്തീനികൾ പോരാടുന്നത് വെറുതെ timepass നു വേണ്ടിയല്ലെന്ന് ഇസ്രായേൽ പ്രേമികൾ ഓർക്കുന്നത് നല്ലതാണ്.....!!

#ഫലസ്തീനൊപ്പം
#പ്രാർത്ഥനയോടെ 

വിമർശിച്ചും അഭിനന്ദിച്ചും പ്രതികരണങ്ങൾ അറിയിക്കുന്നവരോട് ഒരപേക്ഷ.
ദയവായി മുഴുവൻ വായിക്കണം.