ആരാണീ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡാ പട്ടേൽ?


എപ്പോൾ വേണമെങ്കിലും തുറങ്കലിലടക്കപ്പെടുകയോ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെടുകയോ ചെയ്തേക്കാം എന്ന ഭയമാണ് ലക്ഷദ്വീപുകാരുടെ മനസ്സിലിപ്പോൾ.
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഗോഡാ പട്ടേൽ പുറത്തിറക്കിയ വിജ്ഞാപനത്തിലെ കരട് നിയമങ്ങളാണ് ദ്വീപ് ജനതയെ  ഇപ്പോൾ
വ്യാകുലരാക്കുന്നത്.

പ്രഫുൽ ഗോഡാ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി വന്നതോടെയാണ്  ദ്വീപിലെ കാര്യങ്ങൾ അപകടാവസ്ഥയിലേക്ക് നീങ്ങിയത്. 

രണ്ട് വർഷം മുമ്പ് വരെ വളരെ ശാന്തവും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ജനങ്ങളിലേക്ക് അവരുടെ ജീവിതം ദുസ്സഹമാക്കും വിധം മാരണനിയമങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ദ്വീപിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്.

രണ്ട് വർഷം മുമ്പ് പൗരത്വനിയമത്തിനെതിരെ ഫ്‌ളക്‌സ് ബോർഡ് വെച്ചവർക്കെതിരെ കേസെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫാസിസ്റ്റ് അജണ്ടകൾക്ക് തുടക്കമാരംഭിച്ചത്.

നരേന്ദ്രമോഡി തന്റെ ഗുരുപോലെ കണ്ടിരുന്ന ഗുജറാത്തിലെ മുൻകാല ആർ.ആർ.എസ് നേതാവ് രഞ്ജജോദ്ഭായ് പട്ടേലിന്റെ മകനാണ് പ്രഫുൽ ഗോഡാ പട്ടേൽ.
എഞ്ചിനീയറിംഗ് പഠന ശേഷം
കോൺട്രാക്ടറായി ജീവിതം ആരംഭിച്ച പ്രഫുൽ പട്ടേൽ രാഷ്ട്രീയത്തിന്റെ ഉയർച്ചയിലേക്കെത്തി.
മോഡിയും അമിത്ഷായും കൈമുതലാക്കിയ അഴിമതി, അക്രമം, കലാപാസൂത്രണം തുടങ്ങിയ എല്ലാ 'നന്മ'യും സ്വായത്താമാക്കി.
ഗുജറാത്തിലെ ഹിമാത് നഗറിൽ നിന്നും 
2007 ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യയവസരത്തിൽ തന്നെ മന്ത്രി സ്ഥാനം നൽകി  മോഡി തന്റെ കൂടെ നിർത്തി.

2010 ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ സൊഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് അമിത്ഷാ ജയിലിലായപ്പോൾ പകരം ഗുജറാത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായി മോഡി നിയോഗിച്ചത് പ്രഫുൽ പട്ടേലിനെയായിരുന്നു.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചിയറിഞ്ഞതോടെ അല്പകാലം രാഷ്ട്രീയ രംഗത്തു നിന്ന് മാറി നിന്നെങ്കിലും 2014ൽ മോഡി പ്രധാനമന്ത്രിയായതോടെ തന്റെ വിശ്വസ്തനെ സുപ്രധാന വകുപ്പുകളിൽ നിയോഗിച്ചു.
അങ്ങിനെയാണ് ആദ്യമായി അതുവരെയുള്ള കീഴ് വഴക്കങ്ങളെല്ലാം ലംഘിച്ചു കൊണ്ട് പട്ടേലിനെ ദാമൻ-ദിയുവിന്റെ അഡ്മിനിസ്റ്ററേറ്റർ പദവിയിൽ പ്രതിഷ്ഠിച്ചത്

സർവ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയായിരുന്നു ഈ നിയമനം.
2020 ൽ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റർ പദവി കൂടി നൽകി മോഡി കൂടെ നിർത്തി.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഗോഡാ പട്ടേലിനെ മുൻ നിർത്തി ബി.ജെ.പി ഭരണകൂടം ഇന്ന് അസ്വസ്ഥതകളുടെ വിത്ത് പാകുകയാണ്.
ശാന്തിയോടെ കഴിഞ്ഞിരുന്ന ലക്ഷദ്വീപ് ഇന്ന് അശാന്തമായിരിക്കുന്നു.
കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ദ്വീപിൽ ഇപ്പോൾ നടപ്പാക്കുന്നത്.
ബി.ജെ.പി സർക്കാറിന്റെ ഈ അജണ്ടയെ തുരത്താൻ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.