സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി(റ) ന്റെ മരണവും മഖ്ബറയും

1193 മാർച്ച് നാലിന് ഡമസ്കസിലാണ് സലാഹുദ്ദീൻ വഫാത്തായത്. സലാഹുദ്ദീൻ(റ)റെ അന്ത്യ സമയത്തെ കുറിച്ച് ഇമാമുദീൻ വിവരിക്കുന്നു.

അസുഖ ബാധിതനായ സലാഹുദ്ധീനെ കാണാൻ രാത്രി വൈകി ശൈഖ് ഇബ്നു സാക്കി വന്നു. അത്തരം അസമയത്തു അദ്ദേഹം വരിക പതിവല്ലായിരുന്നു. സലാഹുദ്ദീൻറെ അരികിലിരുന്നു ഖുർആൻ പാരായണം ചെയ്യാൻ അദ്ദേഹം കൽപ്പിച്ചു. ശൈഖ് അബുൽ ജാഫർ ഖുർആൻ പാരായണമാരംഭിച്ചു. പുലർച്ചയോടടുത്ത സമയം അവനാണ് നിങ്ങളുടെ ദൈവം അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്ന വചനം പാരായണം ചെയ്യവേ മിഴികൾ മെല്ലെ തുറന്നു സലാഹുദ്ദീൻ പറഞ്ഞു സത്യം സത്യവചനം ഉച്ചരിച്ചു അദ്ദേഹത്തിന്റെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു.
സിറിയ ഉമയ്യദ്മോസ്കിലെ സലാഹുദ്ദീൻ ദർഗ്ഗയിൽ ആണ് അദ്ദേഹത്തിന്റെ സമാധി സ്ഥാനം നിലകൊള്ളുന്നത്. ഡമാസ്കസിലെ പ്രധാന സന്ദർശന കേന്ദ്രമാണിവിടം.