“എനിക്ക് തരാനുള്ള കാശ് നിനക്ക് ഞാൻ സകാത്ത് ആയി തന്നു” എന്നു പറഞ്ഞാൽ സകാത്ത് വീടുമോ ?

കിട്ടാനുള്ള കാശിന്റെ സകാത്ത് തരാനുള്ള കടക്കാരനോട് തന്നെ " നീ അതിൽ നിന്ന് സകാത്തിന്റെ പൈസ എടുത്ത് ബാക്കി തന്നാൽ മതി" എന്ന് പറഞ്ഞാൽ സകാത്തായി വീടുമോ...?
അല്ലെങ്കിൽ എനിക്ക് തരാനുള്ള കാശ് നിനക്ക് ഞാൻ സകാത്ത് ആയി തന്നു .
അത് ഇനി നീ തിരിച്ചു തരേണ്ട എന്ന് പറഞ്ഞാൽ ചെയ്താൽ സക്കാത്ത് വീടുമോ.?

ഈ രൂപത്തിൽ ഒന്നും സകാത്ത് വീടില്ല എന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ വ്യക്തമാക്കി പറഞ്ഞത് കിണാം
ഫത്തഹുൽ മുഈൻ പറയുന്നത് കാണുക.
ولو قال لغريمه: جعلت ما عليك زكاة لم يجزئ على الأوجه إلا إن قبضه ثم رده إليه.
فتح المعين
ഒരാൾ തന്റെ കടക്കാരനോട് ; നീ എനിക്ക് തരാനുള്ളത് ഞാൻ എന്റെ സക്കാത്ത് ആക്കിയിരിക്കുന്നു. എന്നു പറഞ്ഞാൽ അത് മതിയാമതിയാകുന്നതല്ല.
ആ കടം തിരിച്ചുവാങ്ങിയ ശേഷം അങ്ങോട്ട് തന്നെ മടക്കി സക്കാത്തായി കൊടുത്താൽ ഒഴികെ. ഈ പറഞ്ഞ രൂപത്തിൽ ആണെങ്കിൽ ശരിയാകും.