ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്, കടകൾ തുറക്കും, ജില്ല വിട്ട് പുറത്ത് പോവാൻ പറ്റില്ല; 8 മുതൽ 16 വരെ നിയന്ത്രണം ഇങ്ങനെ...
മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം
- ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്
- അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കില്ല
- അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം
- കടകളില്‍ നിന്ന് ഹോം ഡെലിവറി മാത്രം
- അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും
- അവശ്യസര്‍വീസിലുള്ള ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിക്കാം.
- സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കില്ല
- ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രം
- അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം
- ബാങ്കുകളില്‍ പൊതുജനസേവനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ
- പെട്രോള്‍ പമ്പുകള്‍ തുറക്കും
- റോഡ്, ജല പൊതുഗതാഗത സര്‍വീസുകള്‍ റദ്ദാക്കും
- വ്യോമ, റെയില്‍ ഗതാഗതം പ്രവര്‍ത്തിക്കും
- വിവാഹത്തിന് പരമാവധി 20 പേര്‍ മാത്രം
- മരണാനന്തര ചടങ്ങിന് 20 പേര്‍
- എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ കേന്ദ്രങ്ങള്‍ അടച്ചിടണം
Post a Comment