പ്രവാചകരുടെ ഈ സുന്നത്തുകൾ എന്നും ജീവിതത്തിൽ പ്രവർത്തിവത്കരിക്കൂ.. കൊറോണയിൽ നിന്ന് രക്ഷ നേടാം - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
കോറോണ പിടി മുറുക്കുന്നു..
നിയമം പാലിക്കാത്തവരോട്
✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
അങ്ങകലെ ഡൽഹിയിലല്ല, ഇതാ നമ്മുടെ കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ശ്മശാനത്തിൽ സൗകര്യം ഇല്ലാത്തതിനാൽ ബുക്ക് ചെയത് കാത്തിരിക്കുന്നു! രോഗികളെ കൊണ്ട് ഹോസ്പിറ്റലുകൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.ദിനം പ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിക്കൊണ്ടിരിക്കുന്നു.
രോഗ പ്രതിരോധത്തിന് നാം ചെയ്യേണ്ട കര്യങ്ങൾ ചെയ്തേ തീരൂ.ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ മടി കാണിക്കുന്നവരോട് സദയം ഉണർത്തട്ടെ...
നാം മാസ്ക് ധരിക്കാതിരുന്നാൽ...
സാനിറ്റയ്‌സർ ഉപയോഗിക്കാതിരുന്നാൽ...
കൈ കഴുകാതിരുന്നാൽ...
അത്യാവശ്യമില്ലാതെ പുറത്തിറങ്ങിയാൽ...
'എനിക്ക് പേടിയില്ല.എനിക്കൊന്നും സംഭവിക്കില്ല' ഇതാണ് ചിലരുടെ നിലപാട്.ഇത് തീർത്തും തെറ്റാണ്. ജീവന് അപകടം വരാനിടയുളള മാർഗത്തിൽ നാം പ്രവേശിക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ്.
കടുത്ത കുറ്റം."സ്വകരങ്ങൾ കൊണ്ട് നാശത്തിലേക്ക് നിങ്ങൾ പോകരുത്"(വി:ഖു:2/195).മാത്രമല്ല,തനിക്കൊന്നും സംഭവിച്ചില്ലെങ്കിൽ പോലും നാം നിയമം പാലിക്കാത്തതിനാൽ നമ്മിൽ നിന്ന് രോഗാണു മറ്റൊരാളിലേക്ക് പടരുകയും അയാൽ മരിക്കാൻ ഇട വരുകരുകയും ചെയ്താൽ ഒരാളെ കൊല ചെയ്ത കുറ്റം കൂടി നമുക്ക് കിട്ടും.
അബദ്ധത്തിൽ പോലും നമ്മുടെ പ്രവർത്തനം കാരണം ഒരാൾ മരണപ്പെട്ടാൽ അത് കൊലയാണെന്ന് പഠിപ്പിച്ച ഇസ്ലാം ഈ ഗുരുതരമായ സാഹചര്യത്തിൽ നിയമം പാലിക്കാതെ പുറത്തിറങ്ങുന്നത് എങ്ങനെ അംഗീകരിക്കും?
സഹോദരങ്ങൾ ശ്രദ്ധിക്കുക..
1,അഞ്ച് നേരം വുളൂ (അംഗശുദ്ധി) കൃത്യമായി ചെയ്യുക
2, വൈറസ് മൂക്കിൻ്റെ ഉള്ളിൽ പറ്റിപ്പിടിച്ച് കിടക്കുമെന്ന് ഡോക്ടർമാർ പറയുന്നു.മൂന്ന് പ്രാവശ്യം മൂക്കിൻ്റെ ഉള്ളിൽ വെള്ളം കയറ്റി വൃത്തിയാക്കി പുറത്തേക്ക് ചീറ്റിക്കളയൽ വുള്ളൂ വിൻ്റെ സുന്നതാണ്.ഈ സുന്നത്ത് കൃത്യമായി നിർവ്വഹിക്കുക.
3, പ്രവാചകർ (സ്വ) പഠിപ്പിച്ച സുരക്ഷാ പ്രാർത്ഥനകൾ രാവിലെയും വൈകുന്നേരവും പതിവായി ചൊല്ലുക.
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ
അമ്പലക്കടവ്
7--5--2021
Post a Comment