റാങ്കിൻ തിളക്കത്തിൽ വീണ്ടും ആലത്തൂർപടി ദർസ് ; ഇത്രയുമധികം ജാമിഅഃ റാങ്കുകൾ ഒരു സ്ഥാപനം തന്നെ നേടുന്നത് ചരിത്രത്തിലാദ്യം

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 2019-21 ഫൈനൽ പരീക്ഷയിൽ ഉജ്ജ്വല വിജയം ആവർത്തിച്ച് വീണ്ടും ആലത്തൂർപടി ദർസ് ശ്രദ്ധേയമാവുകയാണ്. ഏപ്രിൽ 3, 4 തിയ്യതികളിലായി നടന്ന പരീക്ഷയിൽ ജനറൽ വിഭാഗത്തിലും,ഫിഖ്ഹ്, ഹദീസ് ഫാകൽറ്റികളിലുമടക്കം നാലു റാങ്കുകൾ നേടി മിന്നും വിജയമാണ് ദർസ് വിദ്യാർത്ഥികൾ നേടിയെടുത്തത്.
ജാമിഅഃ നൂരിയ്യ യുടെ റാങ്ക് ലിസ്റ്റിൽ ഒരു വർഷം തന്നെ ഇത്രയധികം മേധാവിത്വം നേടിയ സ്ഥാപനം ആലത്തൂർപടി ദർസ് മാത്രമാണ്. 
ഹദീസ് ഫാക്വൽറ്റിയിൽ ഹാഫിള് മുഹമ്മദ് ബഷീർ ഫൈസി നിസാമി അരിപ്രയും ഫിഖ്ഹ് ഫാക്വൽറ്റിയിൽ മുഹമ്മദ് ഹിശാം ഫൈസി നിസാമി എടക്കരയും ഒന്നാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ ഉവൈസ് അഷ്റഫി ഫൈസി നിസാമി കണ്ണാടിപ്പറമ്പ് രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോൾ അബ്ദുൽ റാസിഖ് ഫൈസി നിസാമി ബദിയടുക്ക മൂന്നാം റാങ്ക് നേടി വിജയത്തിന്റെ തിളക്കം കൂട്ടുകയായിരുന്നു.
ഇതിനോടകം തന്നെ സമൂഹത്തിന്
അസംഖ്യം പണ്ഡിതന്മാരെ സമർപ്പിച്ച ദർസിന്റെ പ്രഭ കൂട്ടുന്നതാണ് ഇക്കുറിയും ജാമിഅ: പരീക്ഷാ ഫലം. ദർസിലെ മികവുറ്റ ശിക്ഷണവും ചിട്ടയാർന്ന പഠന ശൈലിയുമാണ് ഈ നേട്ടത്തിന് റാങ്ക് ജേതാക്കൾക്ക് മുതൽക്കൂട്ടായത്.