ഫിത്ർ സകാത്ത് മൂന്ന് അവകാശികൾക്ക് എങ്കിലും കൊടുക്കൽ നിർബന്ധമാണോ?
അവകാശികളായ എട്ടു വിഭാഗത്തിനും (ഓരോ വിഭാഗത്തിൽ നിന്നും മൂന്നു പേർക്ക്) നൽകണമെന്നതാണ് ശാഫിഈ മദ്ഹബ്
(ഇന്നു എട്ടു വിഭാഗത്തെ എത്തിക്കപ്പെടില്ല. അഞ്ചു വിഭാഗമേയുള്ളൂ. അപ്പോൾ അഞ്ചു വിഭാഗത്തിൽ നിന്നുള്ള (എത്ര വിഭാഗമാണോ ഉള്ളത് അവരിൽ )
മൂന്നു പേർക്ക് വീതം - 15 പേർക്ക് നൽകണം. ) ഓരോ അവകാശിക്കും അല്പം അരി മാത്രമേ ലഭിക്കുകയുള്ളൂ.
( ശാഫിഈ മദ്ഹബിലെ ആധികാരിക അഭിപ്രായമാണിത്.
മൂന്നു ഫഖീറുകൾ ,അല്ലെങ്കിൽ മൂന്നു മിസ്കീനുകൾ എന്നിങ്ങനെ അവകാശികളായ എട്ട് വിഭാഗത്തിലെ ഏതെങ്കിലും വർഗത്തിൽ പെട്ട മൂന്നു വ്യക്തികൾക്ക് നൽകിയാൽ മതിയെന്ന് നിരവധി പണ്ഡിതർ മുഖ്താറാക്കി പറഞ്ഞിട്ടുണ്ട്.
ഒരാൾ തൻ്റെ ഫിത്ർ സകാത്ത് ഒരു അവകാശിക്കു മാത്രം നൽകിയാലും മതി എന്നു പ്രസ്താവിച്ച ഫുഖഹാക്കളുണ്ട്.
ഒരാൾക്ക് നൽകിയാൽ മതിയെന്ന് ' അൽ ബഹ്റ് ' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയത് ഇമാം ശർവാനി ഉദ്ധരിച്ചിട്ടുണ്ട്. ഈ വീക്ഷണമാണ് ഇന്നു പരക്കെ പ്രവർത്തിക്കുന്നതെന്നു ഇമാം അദ്റഈ(റ) വ്യക്തമാക്കിയിട്ടുണ്ട്.
ഫത് വ എന്ന നിലയ്ക്ക് അതു മുഖ്താറുമാണ്. സൂക്ഷ്മത മൂന്നു പേർക്ക് കൊടുക്കലാണ്.
ഒരു അവകാശിക്കു മാത്രം നൽകിയാൽ മതിയെന്ന വീക്ഷണം അനുകരിക്കാം. ഇമാം ശാഫിഈ (റ) ഇന്നു ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ വീക്ഷണം അനുസരിച്ച് ഫത് വ നൽകുമായിരുന്നു.( ശർവാനി )
അപ്പോൾ ഒരു കുടുംബനാഥൻ തൻ്റെയും താൻ ചെലവ് നൽകൽ നിർബന്ധമായവരുടെയും ഫിത്ർ സകാത്ത് മുഴുവനും (ഉദാ: പത്ത് സ്വാഉ) ഒരു അവകാശിക്ക് മാത്രം നൽകിയാലും സകാത്ത് വീടുന്നതാണ്.
(കൂടുതൽ പഠനത്തിനു തുഹ്ഫ : ശർവാനി: 7/169 , 3/319 നോക്കുക)
ﻓﺼﻞ) ﻓﻲ ﻗﺴﻤﺔ اﻟﺰﻛﺎﺓ ﺑﻴﻦ اﻷﺻﻨﺎﻑ ﻭﻧﻘﻠﻬﺎ ﻭﻣﺎ ﻳﺘﺒﻌﻬﻤﺎ (ﻳﺠﺐ اﺳﺘﻴﻌﺎﺏ اﻷﺻﻨﺎﻑ) اﻟﺜﻤﺎﻧﻴﺔ ﺑﺎﻟﺰﻛﺎﺓ ﻭﻟﻮ ﺯﻛﺎﺓ اﻟﻔﻄﺮ ﻟﻜﻦ اﺧﺘﺎﺭ ﺟﻤﻊ ﺟﻮاﺯ ﺩﻓﻌﻬﺎ ﻟﺜﻼﺛﺔ ﻓﻘﺮاء، ﺃﻭ ﻣﺴﺎﻛﻴﻦ ﻣﺜﻼ ﻭﺁﺧﺮﻭﻥ ﺟﻮاﺯﻩ ﻟﻮاﺣﺪ، ﻭﺃﻃﺎﻝ ﺑﻌﻀﻬﻢ ﻓﻲ اﻻﻧﺘﺼﺎﺭ ﻟﻪ،
ﻭﺣﻜﻰ اﻟﺮاﻓﻌﻲ ﻋﻦ اﺧﺘﻴﺎﺭ ﺻﺎﺣﺐ اﻟﺘﻨﺒﻴﻪ *ﺟﻮاﺯ ﺻﺮﻓﻬﺎ ﺇﻟﻰ ﻭاﺣﺪ ﻗﺎﻝ ﻓﻲ اﻟﺒﺤﺮ: ﻭﺃﻧﺎ ﺃﻓتى ﺑﻪ* ﻗﺎﻝ اﻷﺫﺭﻋﻲ ﻭﻋﻠﻴﻪ اﻟﻌﻤﻞ ﻓﻲ اﻷﻋﺼﺎﺭ ﻭاﻷﻣﺼﺎﺭ، ﻭﻫﻮ اﻟﻤﺨﺘﺎﺭ، ﻭاﻷﺣﻮﻁ ﺩﻓﻌﻬﺎ ﺇﻟﻰ ﺛﻼﺛﺔ. اﻩـ.
*ﻭاﺧﺘﺎﺭ ﺑﻌﻀﻬﻢ ﺟﻮاﺯ ﺻﺮﻓﻬﺎ ﺇﻟﻰ ﻭاﺣﺪ ﻭﻻ ﺑﺄﺱ ﺑﺘﻘﻠﻴﺪﻩ ﻓﻲ ﺯﻣﺎﻧﻨﺎ ﻫﺬا ﻗﺎﻝ ﺑﻌﻀﻬﻢ ﻭﻟﻮ ﻛﺎﻥ اﻟﺸﺎﻓﻌﻲ ﺣﻴﺎ ﻷﻓﺘﻰ ﺑﻪ اﻧﺘﻬﻰ*
Post a Comment