ഫലസ്തീൻ പോരാളികൾക്കായി പ്രാർത്ഥനാ സദസ്സ് മെയ് 14ന് - ഖത്വീബുമാർ പ്രാർത്ഥന നടത്തേണ്ടത് ഇങ്ങനെ

ബഹുമാനപ്പെട്ട ഖത്തീബുമാർക്ക് :-
ഫലസ്തീൻ - ഗസ- വീണ്ടും ചോരയിൽ മുങ്ങുന്നു.നിർദാക്ഷിണ്യം ജൂതപ്പട കൊച്ചു കുട്ടികളെ പോലും വെടിവെച്ചും ബോംബിട്ടും കൊല്ലുന്നു. ജനിച്ച മണ്ണിൻ്റെ അവകാശത്തിനും പരിശുദ്ധ ഖുദുസിൻ്റെ മോചനത്തിനും ചെറുത്ത് നിൽപ്പ് നടത്തുന്ന  സമരയോദ്ധാക്കൾ. വാവിട്ട് കരയുമ്പോഴും കയ്യിൽ കരുതി വെച്ച കരിങ്കൽ ചീളുകൊണ്ട് ഭീകരതയെ എറിഞ്ഞ് ബോംബാക്കുന്നവർ...

നമുക്ക് ഗസയുടെ മക്കളോട് ചേർന്ന് നിൽക്കാം. ഖുദ്സിൻ്റെ മോചനം നമ്മുടെ കൂടി ബാധ്യതയാണ്.
പ്രാർത്ഥന മാത്രമാണ് ഐക്യദാർഢ്യം ,അത് തന്നെ വജ്രായുധവും.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും പ്രത്യേകിച്ച് മെയ് 14 വെള്ളി രാത്രി. 7.30 ന് പ്രാർത്ഥനാ സദസ്സ് നടത്തുകയാണ്.
ഒന്നിലധികം ആളുകൾക്ക് പങ്ക് ചേരാവുന്ന
ഇന്നു സാധ്യമായ ഒരേ ഒരു മാർഗ്ഗം സോഷ്യൽ മീഡിയ മാത്രമാണ്.
ഓരോ ഖതീബുമാരുടേയും നേതൃത്വത്തിൽ അതത് മഹല്ലുകളിൽ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാവും. അത് ഉപയോഗപ്പെടുത്തി തികച്ചും ആത്മീയ ബോധം ഉൾകൊണ്ട് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകണം. പ്രാർത്ഥനക്ക് മുമ്പേ ചെറിയ ഉൽബോധനവും ദിക്റുകളും നടത്തി പ്രാർത്ഥന നിർവ്വഹിക്കണം.
അല്ലാഹു ഖബൂൽ ചെയ്യട്ടെ.
                 എന്ന്
നാസർ ഫൈസി കൂടത്തായി
(ജന. സെക്രട്ടറി, SKJQ
സംസ്ഥാന കമ്മറ്റി )

[ ഈ മെസേജ് ജില്ലാ, മേഖലാ കമ്മറ്റികൾ മുഖേന ഖതീബുമാരിലേക്ക് ഷെയർ ചെയ്യണം ]