ദാറുൽ ഖുർആനിൽ കരീം - പെൺകുട്ടികൾക്ക് ഖുർആൻ ഹിഫ്ള് പഠിക്കാൻ അവസരം
മധുരം നുകരാം ഖുർആനിലൂടെ
—————————————
മാനവകുലത്തിനു മാർഗ്ഗദർശനം നൽകിയ തിരുനബിﷺയുടെ മുഅ്ജിസത്തായ വിശുദ്ധ ഖുർആൻ പഠനവും പാരായണവും മുസ്ലിം സമൂഹത്തിന് ആനന്ദമാണ്. പ്രവാചകർ ﷺ തങ്ങൾക്ക് ഖുർആൻ അവതീർണമായ പ്രാരംഭദശ മുതൽ ഖുർആൻ മന:പ്പാഠമാക്കിയ ലക്ഷക്കണക്കിന് ഹാഫിളുകൾ ഖുർആന്റെ സേവകരായി ചരിത്രത്തിൽ കാണാം. ആ മഹിത പാരമ്പര്യം ഇന്നും തുടരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ ഒട്ടു മിക്ക ഗ്രാമങ്ങളിലും ആണ്കുട്ടികൾക്കുള്ള ഹിഫ്ളുൽ ഖുർആൻ കോളേജുകൾ ഉണ്ട്.പക്ഷേ പെൺകുട്ടികൾക്ക് ഖുർആൻ സമ്പൂർണ്ണ പഠനത്തിനുള്ള സ്ഥാപനങ്ങൾ വളരെ പരിമിതമാണ്. ഈ പരാധീനത പരിഹരിക്കാനായി കേരളത്തിലും പുറത്തും വ്യത്യസ്ത പ്രദേശങ്ങളിൽ വനിതാ ഹിഫ്ള് കോളജുകൾ ആരംഭിക്കുന്നതിന്റെ പ്രാഥമിക ചുവടുവെപ്പായാണ് മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകരക്ക് സമീപത്ത് ചേലേമ്പ്രയിലും. കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂര് തങ്കയത്തും ദാറുൽ ഖുർആനിൽ കരീം വനിതാ ഹിഫ്ള് കോളേജ് എന്ന പേരിൽ രണ്ട് കോളജുകൾ ആരംഭിച്ചത്.
പ്രപഞ്ചത്തിന്റെ സമ്പൂർണ്ണ പ്രകാശമായ വിശുദ്ധ ഖുർആന്റെ സേവകരായി പെൺ കുട്ടികളെ വളർത്തിയെടുക്കുന്ന പ്രസ്തുത സ്ഥാപനങ്ങളിൽ നൂറ്റമ്പതോളം കുട്ടികൾ പഠിക്കുന്നു. കുട്ടികളുടെ ഭക്ഷണം,കെട്ടിടവാടക, ശമ്പളം തുടങ്ങിയ കാര്യങ്ങൾക്ക് മാസാന്തം നാലര ലക്ഷം രൂപ ചെലവ് വരുന്നു. മഹ്ശറയിൽ വിശുദ്ധ ഖുർആന്റെ ശഫാഅത്ത് കൊതിക്കുന്ന വിശ്വാസികളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും ദുആയും ആഗ്രഹിച്ച് പ്രാർത്ഥനാപൂർവ്വം....
മുഹമ്മദ് രാമന്തളി
ജനറൽ സെക്രട്ടറി
.
മറ്റ് കോഴ്‌സുകൾ
——————————
സകിയ്യ ബിരുദം
-------------------------
കേരളത്തിൽ ഇദം പ്രഥമമായി ഹിഫ്ള് പൂർത്തീകരിച്ച പെൺകുട്ടികൾക്ക് ഖുർആൻ ദൗറയോടൊപ്പം SSLC/+2/Dgree ചെയ്യുന്നതോടൊപ്പം കിതാബ് ഓതിപഠിച്ച് മതഭൗതിക ബിരുദങ്ങൾ ഒന്നിച്ച് നൽകുന്ന ''അൽ ഹാഫിള സകിയ്യ'' ത്രിവത്സര തുടർ പഠനവേദി.
പൊതുസമൂഹത്തിൽ സ്ത്രീപക്ഷ ഇസ്ലാമിക പ്രബോധനത്തിന്റെ പാരമ്പര്യപ്പഴമയുടെ തനി പകർപ്പുകളെ സൃഷ്ടിക്കുന്ന ആഴമേറിയ പഠന പരിശീലന രീതി.
ഓൺലൈൻ ഖുർആൻ അക്കാദമി
--------------------------------------
ഹിഫ്ളുൽ ഖുർആൻ കോളജുകളിലും മറ്റും പോയി പഠിക്കാൻ സാധിക്കാത്ത ലോകത്ത് എവിടെയുമുള്ള സ്ത്രീ/പുരുഷന്മാർക്ക് മൊബൈൽ,കമ്പ്യൂട്ടർ സഹായത്തോടെ ഖുർആൻ ഹിഫ്ള്,തജ്‌വീദോടെയുള്ള പാരായണം, തഫ്സീർ പഠനങ്ങൾ എന്നിവയ്ക്കു വേണ്ടിയുള്ള പുതുയുഗ പഠനപദ്ധതി
ഒരു കുട്ടിക്ക് ഓരോ മാസവും 4000 രൂപയാണ് നിലവിൽ ഫീസ്
കൂടുതൽ അറിയാൻ കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക
Post a Comment