ഭർത്താവിനെ എന്തു പേരു വിളിക്കണം? ഇങ്ങനെയെല്ലാം വിളിച്ചാൽ തെറ്റാകുമോ ?

ഭർത്താവിനെ എന്തു പേരു വിളിക്കണം? പല ഭാര്യമാർക്കും മുമ്പിലുള്ള ഒരു പ്രശ്നമാണ് ഇത്. ഈ വിഷയത്തിൽ ചില തെറ്റിദ്ധരിപ്പിക്കലുകളും പ്രചാരത്തിലുണ്ട്.

ചിലർ ഇക്കാ എന്ന് വിളിക്കും
ചിലർ കാക്കു എന്ന് വിളിക്കും
ചിലർ പേര് ചേർത്തു (സലിക്കാ, മജിക്കാ,..) വിളിക്കും

സത്യത്തിൽ ഇങ്ങനെ വിളിക്കുന്നത് ഒന്നും തെറ്റല്ല.
ഭർത്താവിനെ ബഹുമാനിക്കണം എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ബഹുമാനത്തിന് ക്ഷതമേൽക്കാത്ത രൂപത്തിലുള്ള ഏത് വാക്കുകൾ ഉപയോഗിച്ചും സ്നേഹപ്രകടനംത്തിന്റെ നാമങ്ങൾ ചേർത്ത് വിളിക്കാം.
എന്നാൽ കൂട്ടുകാരോ വീട്ടുകാരോ വിളിക്കുന്നതുപോലെ വെറും പേര് മാത്രം വിളിക്കുന്നത് അപമര്യാദയാണെന്ന്  പറയേണ്ടതില്ലല്ലോ.
കാരണം നാം ബഹുമാനിക്കുന്ന ആരെയും നമ്മൾ അങ്ങനെ അഭിസംബോധന ചെയ്യാറില്ല.

ഇതുപോലെ സ്വന്തം ഭാര്യയെ ഭർത്താക്കൾ സ്നേഹത്തോടെ നല്ല പേരുകൾ വിളിക്കാം.
വെറും പേര് മാത്രം വിളിക്കാതെ
ഓമനപ്പേരുകൾ വിളിക്കുന്നത് സ്നേഹം വർധിക്കാൻ കാരണമാകും.
സ്നേഹപ്രകടനത്തിൻറെ ഭാഗമായി മോളെ എന്നോ മറ്റോ വിളിക്കുന്നത് തെറ്റല്ല.
അങ്ങനെ വിളിക്കുമ്പോഴും മകളായി മാറുകയുമില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം ഭർത്താവിന്റെ ഉദ്ദേശം അവളെ സന്തോഷിപ്പിക്കൽ മാത്രമാണല്ലോ.

അപ്രകാരം തന്നെ തന്റെ പേരിനോട് ഭർത്താവിന്റെ പേര് ചേർത്ത് പറയലും  തെറ്റല്ല.
ആ മാത്രയിൽ ഭർത്താവ് തന്റെ പിതാവായി മാറുകയുമില്ല.

നിങ്ങൾ മറ്റൊരാളിലേക്ക് പിതൃത്വം ചേർത്തി പറയരുത് എന്ന ഹദീസ് ഉണ്ട്.
അത് ജാഹിലിയാ കാലത്ത് ചില ആളുകൾ പ്രതാപത്തിന് വേണ്ടി മറ്റുള്ള ആളുകളിലേക്ക് പിതൃത്വം ചേർത്തി പറഞ്ഞിരുന്നു. ഇന്ന നാട്ടിലെ രാജാവാണ് എന്റെ ഉപ്പ എന്നോ ഇന്നാലിന്ന ഗോത്രത്തലവൻ ആണ് എന്റെ വാപ്പ എന്നോ പറഞ്ഞാൽ സമൂഹത്തിൽ നല്ല സ്വീകാര്യത കിട്ടുമായിരുന്നു. 
അതു മുതലെടുക്കാനാണ് പുരാതന കാലത്ത് അറബികൾ അങ്ങനെ ചെയ്തിരുന്നത്. 
പ്രസ്തുത ഹദീസിലൂടെ അതിനെ വിരോധിക്കുകയാണ് പുണ്യനബി (സ) ചെയ്തത്. അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല. അജഗജാന്തരം..!!
 
ഇതൊക്കെ തെറ്റാണെന്ന് പല ആളുകളും എഴുതി വിടുന്നുണ്ട്.
 അതിനു യാതൊരു പിൻബലവും തെളിവും ഇല്ല.