പള്ളിയും കൊറോണയും തമ്മിലുള ഈ പ്രത്യേക "അവിഹിത ബന്ധം " എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.- മുസ്തഫ മുണ്ടുപാറ
പള്ളിയും കൊറോണയും
-------------------------
കോഴിക്കോട് ജില്ലയിലെ പകുതിയിലധികം പള്ളികളിൽ നാളെ ജുമുഅ നടക്കില്ല.കണ്ടയ്ൻമെൻ്റ് സോൺ, ക്രിട്ടിക്കൽ കണ്ടയ്ൻമെൻറ് സോൺ, TPRപ്രകാരം മുമ്പിൽ നിൽക്കുന്ന 3 മുനിസിപ്പാലിറ്റിയുൾപ്പെടെ 30തദ്ദേശ സ്വയംഭരണ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടർ വിലക്ക് പ്രഖ്യാപിച്ചത്. മറ്റുപള്ളികളിൽ 50 ൽ പരിമിതപ്പെടുത്തുകയും വേണം.നിയമമാണ്. ലംഘിച്ചാൽ കേസ്സെടുക്കുമെന്ന് കലക്ടർ .
അതേ സമയം ഓഫീസിൽ നിന്ന് വിനീതൻ ഇപ്പോൾ വീട്ടിലേക്ക് യാത്ര ചെയ്യുന്നത് ബസ്സിലാണ്. ഉദ്ദേശം 400 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള ബസ്സിൽ സീറ്റ് മുഴുവനും കഴിഞ്ഞ് 10 പേരോളം സ്റ്റാൻ്റി ഗിലുമാണ്. ഉദ്ദേശം 50 പേരോളമുണ്ട്. മുമ്പിലൂടെ പോകുന്ന എല്ലാ ബസ്സുകളിലും നിറയെ യാത്രക്കാരുണ്ട്. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ്റെ മുമ്പിേലൂടെയാണ് ബസ്റ്റാൻ്റിലേക്ക് വന്നത്. അവിടെയും വൻ ജനക്കൂട്ടം .ഇന്ന് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത വിവിധ മുസ്ലിം സംഘടനകളുടെ നേതൃയോഗത്തിൽ ഇക്കാര്യത്തിലെ ലോജിക്ക് എന്തെന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടി കലക്ടർക്കുണ്ടായിരുന്നില്ല. പള്ളിയും കൊറോണയും
തമ്മിലുള ഈ പ്രത്യേക "അവിഹിത ബന്ധം " എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
മുസ്തഫ മുണ്ടുപാറ
29-04-21. 6.15 PM
Post a Comment