“വി. വി. പ്രകാശനു മയ്യിത്ത് നിസ്കാരമുണ്ടായിരുന്നെങ്കിൽ ഇതേ ആൾകൂട്ടം ആറടി അകലം പാലിച്ചേനെ.!”- എം.ടി അബൂബക്കർ ദാരിമി


കൊവിഡ് പ്രോട്ടോകോൾ ആര് വിലവയ്ക്കും? 
*******************************
താഴെ കാണുന്ന ഫോട്ടോസ് നോക്കൂ. മരണ സ്ഥലത്ത് 20 പേര് മാത്രം എന്ന നിയമം ഇതിൽ പാലിച്ചുവോ? കഴിഞ്ഞ രണ്ടുമൂന്നു മാസം പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ ലംഘിച്ച കൊവിഡ് പ്രോട്ടോകോൾ രാജ്യം കണ്ടതാണ്.  ആരിൽ നിന്നെങ്കിലും നയാ പൈസ പിഴ ചുമത്തിയോ? ഇല്ല. എന്നാൽ ഇന്നുപോലും എഴുപത് ലക്ഷത്തോളം രൂപ കൊവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്നും പറഞ്ഞു സാധാരണക്കാരിൽ നിന്ന് പിഴ ഈടാക്കി. പലർക്കും മാസ്ക് ധരിച്ചതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. അറിയാതെ മാസ്ക് താഴ്ത്തിപ്പോകും. അപ്പോഴാകും പോലീസ് പിടികൂടുക. ചുരുങ്ങിയത് 500/- ഫൈൻ. ഇനി ഡബിൾ മാസ്ക് ധരിക്കണമെന്നാണ് പറയുന്നത്. ഉഛ്വസിച്ച കാർബൺഡൈ ഓക്‌സൈഡ് ഒരുനിലയ്ക്കും നേരാംവണ്ണം പുറത്തുപോകരുത് എന്നാണ് ഉദ്ദേശ്യം.  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇതിനാൽ വന്നുകൂടായ്കയില്ല. എന്തോ ആകട്ടെ, ഈ നിയമമൊക്കെ സാധാരണക്കാർക്കും, ആരാധനാലയങ്ങൾക്കും മാത്രമുള്ളതാണ്.  അധികാരികൾക്കും അധികാരത്തിൽ വരാനിരിക്കുന്നവർക്കും ബാധകമല്ല. ബഹു. വി. വി. പ്രകാശനു മയ്യിത്ത് നിസ്കാരമുണ്ടായിരുന്നെങ്കിൽ ഇതേ ആൾകൂട്ടം ഓട്ടോമാറ്റിക്കായി ആറടി അകലം പാലിച്ചേ നിസ്കരിക്കാൻ നിൽക്കുകയുള്ളൂ. വീട്ടിൽ പോലും ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നവർ കൈയ്യെത്താ അകലത്തിൽ നിന്ന് നിസ്കരിക്കുന്ന ഫോട്ടോ കഴിഞ്ഞ വർഷം വന്നിരുന്നു. വിഡ്ഢിത്തവും വിരോധാഭാസവും വിളയാടുന്ന കാലമാണ് കൊവിഡ് കാലം. കൊവിഡ് എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഇത്തരം ഫോട്ടോസ് അറിയിക്കുന്നത്.

എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര