യൂസുഫുൽ ഖറദാവി ഗുരുതരാവസ്ഥയിൽ..

ദോഹ: ഈ മാസമാദ്യം കോവിഡ് ബാധിച്ച  യൂസുഫുല്‍ ഖറദാവി ഗുരുതരാവസ്ഥയില്‍. തിങ്കളാഴ്ച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ(ഐയുഎംസ്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുസ്ലിം ലോകത്തെ തന്നെ അറിയപ്പെടുന്ന പണ്ഡിതനാണ് 95 വയസ്സുള്ളു യൂസുഫുല്‍ ഖറദാവി.
നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയ വിഘടനവാദ സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ ആത്മീയ ആചാര്യനാണ് ഖറദാവി.

യൂസുഫുല്‍ ഖറദാവിയുടെ രോഗം ഗുരുതരാവസ്ഥയിലാണെന്നും പ്രാര്‍ഥന അധികരിക്കിപ്പിക്കണമെന്നും ഐയുഎംസ് ട്വിറ്ററില്‍ അറിയിച്ചു. 
ഖറദാവിക്ക് കോവിഡ് ബാധിച്ചതായി ഈ മാസമാദ്യം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഖറദാവി മരിച്ചതായി അഭ്യൂഹം പരന്നെങ്കിലും അത് വ്യാജവാര്‍ത്തയാണെന്ന് ഐയുഎംസ് അറിയിച്ചു. നേരിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം വീട്ടിലെത്തിയതായും വ്യക്തമാക്കിയിരുന്നു..


 Click hear ➡️ എത്ര ദിവസം കൂടുമ്പോഴാണ് സംയോഗത്തിൽ ഏർപ്പെടേണ്ടത്.,? >>