അബ്ദുൽ നാസർ മഅദനി അപകടകാരിയായ മനുഷ്യനാണെന്നത് ചീഫ് ജസ്റ്റിസിന്റെ മുൻവിധി; ആർക്ക് അനിഷ്ടം തോന്നിയാലും ഇനിയും മഅ്ദനിക്ക് വേണ്ടി ശബ്ദിക്കും - ബഷീർ ഫൈസി ദേശമംഗലം
കോടതി 'മുൻവിധി'ക്കുന്നു.
ജീവിതത്തിന്റെ വസന്തം മുഴുവൻ കാരഗ്രഹത്തിന്റെ ഇരുട്ടിൽ ഹോമിക്കപ്പെട്ട ജീവിതം...!!
നീണ്ട രണ്ടു ദശകങ്ങൾ
കസ്റ്റഡിയിൽ വെച്ചിട്ടും കുറ്റം തെളിയിക്കാനാവാതെ
വിചാരണ നീട്ടി കൊണ്ടു പോകുന്ന ക്രൂരത ഇൻഡ്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഈ മനുഷ്യത്തിന്റെ കേസ് ഡയറി വരും തലമുറയ്ക്ക് പഠന വിധേയമാക്കാൻ കഴിയും.
ഇന്ത്യൻ നീതിപീഠത്തിന്റെ
നാണം കെട്ട അനീതി എന്ന വിഷയത്തിൽ..!!
അബ്ദുൽ നാസർ മഅദ്നി അപകടകാരിയായ മനുഷ്യനാണെന്നാണു
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇന്ന് പറഞ്ഞത്..!
ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സമർപ്പിച്ച ഹരജി മുന്നിലെത്തിയപ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ചീഫ് ജസ്റ്റിസ് ആദ്യം തന്നെ ഈയൊരു ആമുഖത്തോടെ വാദത്തിന് തുടക്കമിട്ടത്.
വിചാരണ കഴിഞ്ഞു വിധി പറയുമ്പോഴാണ് ജഡ്ജിമാർ തങ്ങൾക്ക് ബോധ്യമായത് വിധിന്യായത്തിൽ പറയുക..
ഇതു മുൻ വിധിയാണ്.
രോഗപീഡകൾ തകർത്ത ഒരു ജീവിതം.
എല്ലാ ശരീര ഭാഗങ്ങളും
അനുദിനം
ശക്തിക്ഷയിച്ചു കൊണ്ടിരിക്കുന്ന ജീവിതം.
കരളുറപ്പുള്ള ഈമാൻ തുടിക്കുന്ന ആ ഹൃദയം ഇപ്പോഴും ബാക്കിയുണ്ട്.
അദ്ദേഹത്തോടുള്ള രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റി വെച്ചു നിരവധി തവണ അദ്ദേഹത്തിനായി ഈ കുറിപ്പുകാരൻ ശബ്ദിച്ചിട്ടുണ്ട്.
അതു തുടരുകയും ചെയ്യും.
ആർക്ക് അനിഷ്ടം തോന്നിയാലും..!
എല്ലാവരോടുമായി ഒരപേക്ഷയുണ്ട്,
പ്രാർത്ഥിക്കുക.
അല്ലാഹുവിന്റെ വിധിക്കുമേൽ വിധിക്കാൻ ഒരാൾക്കുമാവില്ല..!
അദ്ദേഹം ഒരിക്കൽ പറഞ്ഞു:
"സത്യം ജയിക്കാൻ വേണ്ടി മോൻ ദുആ ചെയ്യണം..."
ആ ഒരൊറ്റ വാക്ക് മതി എനിക് അദ്ദേഹം നിരപരാധി ആണ് എന്നുറപ്പിക്കാൻ.
കാരണം അദ്ദേഹം പറഞ്ഞത് 'സത്യം ജയിക്കാൻ' എന്നാണ്.
അല്ലതെ തന്നെ രക്ഷപ്പെടുത്താൻ ദുആ ചെയ്യൂ എന്നല്ല.
തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഇതൊന്നും അത്ര പ്രസക്തമല്ല എന്നു കരുതുന്നവരോട് ഒന്നും പറയാനില്ല.
ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിനു സമീപം കടുത്ത ജാമ്യ വ്യവസ്ഥയിൽ കഴിയുന്ന
അദ്ദേഹത്തിന്റെ ചുണ്ടുകൾ മൊഴിയുന്നതും,
ഹൃദയം മന്ത്രിക്കുന്നതും
ഒരേ താളത്തിലായിരിക്കും..
ഒരു ഹറാമിന്റെ തരി പോലും ചെയ്യാനോ
ചിന്തിക്കാനോ ആവാതെ രണ്ടു ദശകങ്ങൾ ആ മനുഷ്യൻ തപം ചെയ്യുകയാണ്..!
ശെരിക്കും അദ്ദേഹം ഒരു വലിയ്യ് ആയിട്ടുണ്ടാകില്ലേ..!?
പരീക്ഷണങ്ങളുടെ കനൽപദങ്ങൾ ജീവിച്ചു തീർക്കുന്ന സൂഫി..?
കാരുണ്യവാനായ അല്ലാഹുവെ,
നീ സത്യം വിജയിപ്പിക്കണമേ..
അദ്ദേഹത്തിന് മോചനം നൽകേണമേ..!
ബശീർ ഫൈസി ദേശമംഗലം
Post a Comment