തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, അനാരോഗ്യ സാമൂഹിക ചുറ്റുപാടിലേക്ക് ഈ സമൂഹത്തെ തള്ളിയിടരുത് - സയ്യിദ് ജമലുല്ലൈലി തങ്ങൾ (കോഴിക്കോട് ഖാസി)

തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ജയവും പരാജയവും തിരഞ്ഞെടുപ്പിൻറെ അനിഷേധ്യമായ അനന്തര ഫലങ്ങളിലുൾപ്പെട്ടതാണ് . അത് അതിന്റെ “സ്പിരിറ്റിൽ” തന്നെ എല്ലാവരുമെടുക്കണം. വിജയാഘോഷവും ആഹ്ലാദ പ്രകടനവും നടത്താനുതകുന്ന ഒരു സാമൂഹ്യ ചുറ്റുപാടിലല്ല നമ്മളുള്ളത് . മഹാമാരി ആബാലവൃദ്ധം മനുഷ്യരെയും വരിഞ്ഞു മുറുക്കിയ, ഒരു ഭയാനകമായ ചുറ്റുപാടിലാണ് ഇന്നലെ നമ്മൾ കണ്ടു പോയവരും ഇന്ന് നമ്മൾ കേട്ട് കൊണ്ടിരിക്കുന്നവരും. തിരഞ്ഞെടുപ്പ് പ്രചാരണം പോലെ ഇനി ഒരു അനിയന്ത്രിത, അനാരോഗ്യ സാമൂഹിക ചുറ്റുപാടിലേക്ക് ഈ സമൂഹത്തെ നമ്മൾ തള്ളിയിടരുത് . നാം മാത്രമല്ല , നമുക്ക് ചുറ്റിലുമായി നിഷ്കളങ്കരായ അനേകായിരങ്ങളുണ്ട്. അവരെ കൂടി മഹാമാരിക്ക് ബലി കൊടുത്താൽ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും. തിരഞ്ഞെടുപ്പ് ഫലാനന്തര പ്രവണതകളോട് മതത്തിന്റെ വീക്ഷണം പണ്ഡിതന്മാരും നേതൃത്വവും പണ്ട് മുതലേ പറഞ്ഞു വെച്ചതാണ് . ദീനിന് നിരക്കാത്തതൊന്നും പ്രിയപ്പെട്ടവരിൽ നിന്നുണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു ..അതോടു കൂടെ ഈ മഹാമാരിയുടെ വ്യാപനത്തെ നമ്മളോരുരത്തരും ചെറുത്ത് നിന്ന് വിഘ്‌നം സൃഷ്ടിക്കണം . ആരോഗ്യമുള്ള, പ്രതിരോധമുള്ള, പരസപര സ്നേഹ- ബഹുമാന വ്യവഹാരങ്ങളിൽ മുഴുകുന്ന ഒരു സമൂഹത്തെ നമ്മൾ തിരിച്ചു കൊണ്ട് വരണം ..നമ്മളോരുത്തരും അതിനു ബാധ്യസ്ഥരാണ് ..സാമൂഹിക അകലം പാലിച്ച, മുഴു സമയവും മാസ്ക് ധരിച്ച, കരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്ന ഓരോ  പൗരനും ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്..നമ്മൾ ഇതും അതിജീവിക്കും        إن شاء الله 

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി