“നാളെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന കൈകൾ നിങ്ങൾക്കു കാണണമോ എങ്കിൽ ഇങ്ങോട്ടു നോക്കുക” - മെയ് 1 തൊഴിലാളി ദിനം
ഒരു പാട് പേര്‍ വന്ന് പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ ഒരാൾ മാത്രം അടുത്തേക്കു വരാതെ മാറി നിൽക്കുന്നതു പ്രവാചകന്റെ ശ്രദ്ധയ്യിൽപ്പെട്ടു , അദ്ദേഹത്തെ അടുത്തേക്കു വിളിച്ച് എന്താണു നിങ്ങൾ അടുത്തേക്കു വരാതെ മാറിനിൽക്കുന്നതെന്നു ആരാഞ്ഞു .
" ഒരുപാട് കട്ടിയുള്ള ജോലികൾ ചെയ്തെന്റെ കൈകൾ തഴമ്പു വന്നു പരുക്കാനായി പോയെന്നും ആ കൈ കൊണ്ട് ഹസ്തദാനം നടത്തിയാൽ അതു അങ്ങേക്കു ബുദ്ധിമുട്ടുണ്ടാക്കിയാലോ
എന്നു വിചാരിച്ചാണു മാറിനിന്നതെന്നും " മറുപടി നൽകി....
ഇതു കേട്ട പ്രവാചകൻ അദ്ദേഹത്തെ തന്റെ ശരീരത്തോട് ചേർത്തു പിടിച്ചു അദ്ദേഹത്തിന്റെ കൈകൾ ഉയർത്തി പിടിച്ചു കൊണ്ടു ഉറക്കേ വിളിച്ചുപറഞ്ഞു.
"" നാളെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന കൈകൾ നിങ്ങൾക്കു കാണണമോ എങ്കിൽ ഇങ്ങോട്ടു നോക്കുക "" (ഹദീസ്)
......................................
Post a Comment