കെ.എൻ.എ ഖാദറിന്റെതായി ക്ഷേത്ര നടയിൽ നിന്നു പ്രചരിക്കുന്ന വാക്കുകളും,പ്രവർത്തികളും തിരുത്തപ്പെടേണ്ടത് - ബഷീർ ഫൈസി ദേശമംഗലം
ബഷീർ ഫൈസി ദേശമംഗലം എഴുതുന്നു
ഒരു മുസ്ലിം വിശ്വാസി
ഏതു പരിതഃസ്ഥിതിയിലും ഉയർത്തിപ്പിടിക്കേണ്ട ഒന്നാണ് തൗഹീദും,ശിർക്ക് വന്നു ചേരാത്ത ആദർശവും
മുസ്ലിം എന്ന സ്വത്വ ബോധവും.
KNA ഖാദറിന്റെതായി ക്ഷേത്ര നടയിൽ നിന്നു പ്രചരിക്കുന്ന വാക്കുകളും,പ്രവർത്തികളും തിരുത്തപ്പെടേണ്ടതാണ്.
അദ്ദേഹത്തിന്റെ ഉള്ളിലെ ഈമാനും,ആദർശവും ചോദ്യം ചെയ്യുന്നില്ല.
പക്ഷെ പ്രഥമ ദൃഷ്ട്യാ ആ കാഴ്ചകൾ അംഗീകരിക്കാനാവില്ല.
നല്ല ഉൾക്കാഴ്ചയും ബോധവുമുള്ള അദ്ദേഹം അടിയന്തിരമായി തിരുത്തുകയും
വിശദീകരണം നൽകുകയും ചെയ്യേണ്ടതുണ്ട്.
മുൻപ് മന്ത്രി കെ.ടി ജലീൽ നിന്നും ഇത്തരം വാക്കുകൾ വന്നപ്പോൾ പ്രതികരിച്ചിട്ടുണ്ട്.
ആദർശ വിഷയങ്ങളിൽ ഏതു പാർട്ടിയെന്നോ,
ഏതു സാഹചര്യം എന്നോ പരിഗണിക്കാൻ കഴിയില്ല.
Post a Comment