സ്വന്തം വിശ്വാസം വിറ്റ് വോട്ട് വാങ്ങുന്നത് നഷ്ടക്കച്ചവടം - ജാമിഅഃ പ്രൊഫസർ ളിയാഉദ്ദീൻ ഫൈസി

ജാമിഅഃ പ്രൊഫസർ ളിയാഉദ്ദീൻ ഫൈസി മേൽമുറി എഴുതുന്നു

മത സൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്നത് ശരി. എന്നാൽ മത ലയനമല്ല മതസൗഹാർദം. എല്ലാ മത കർമങ്ങളും എല്ലാവരും ചെയ്യലല്ല മതേതരത്വം. സത്യ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങൾ വിശ്വാസിയിൽ നിന്ന് ഒരു കാരണവശാലും ഉണ്ടായിക്കൂടാ. വിശിഷ്യാ, നേതാക്കളിൽ നിന്ന്. തിരഞ്ഞെടുപ്പ് വിജയമല്ല; പരലോക വിജയമാണ് വിശ്വാസിയുടെ ആദ്യന്തിക വിജയം. അവിടെയാണ് യഥാർഥ തിരഞ്ഞെടുപ്പ്. സ്വന്തം വിശ്വാസം മുറുകെപ്പിടിച്ച് മറ്റുള്ളവരുടെ വിശ്വാസം മാനിക്കലാണ് മുൻഗാമികൾ കാണിച്ചു തന്ന മത സൗഹാർദം. അല്ലാതെ, ഒരു മത വിശ്വാസി ഇതര മതാചാരങ്ങൾ ചെയ്യലല്ല. സ്വന്തം വിശ്വാസം വിറ്റ് വോട്ട് വാങ്ങുന്നത് നഷ്ടക്കച്ചവടമാണ്. മാത്രമല്ല, കൈയിലുള്ള ഉറച്ച വോട്ട് നഷ്ടപ്പെടുത്തി കേവല സ്വപ്നമായ സാങ്കൽപ്പിക വോട്ടുകൾക്ക് വേഷം കെട്ടൽ രാഷ്ട്രീയമായി തന്നെ പരമ വിഡ്ഢിത്തമല്ലേ?