‘ഗുരുവായൂരപ്പൻ എല്ലാം അറിയുന്നു’ പരാമർശം അതീവ അപകടം, തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് പ്രധാനം - നാസർ ഫൈസി കൂടത്തായി

മുസ്ലിമിന് ശിർക്കിലല്ല മതേതരത്വം

ഏക ദൈവ വിശ്വാസി ശിർക്ക് ചെയ്ത് കൊണ്ട് "മതേതരത്വം" പ്രകടിപ്പിക്കുന്നത് കപടതയാണ്.കേരള നിയമസഭയിൽ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആർഷഭാരതീയതയുടെ മാനവികത സമർത്ഥിക്കുന്നതു കേട്ടപ്പോൾ വേദ പഠനത്തിലുള്ള ജ്ഞാനത്തിൽ അഭിമാനിച്ചിരുന്നു.ഇസ്ലാമും ഹൈന്ദവതയും മാനവികമാണെന്ന് അറിയുകയും അറിയിക്കുകയും ചെയ്യുന്നത് മതേതരത്വന്റെ കാതലും കരുതലുമാണ്.
അത്രയുമാണ് ഹിന്ദു മുസ്ലിം വിശ്വാസികൾ പരസ്പരം ചേർന്നും ചേർത്തും നിർത്തുന്നുമുള്ളൂ.മതേതരത്വത്തിനും മാനവികതക്കും
അതിലപ്പുറം ശിർക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവവിശ്വാസികൾക്ക് പോലും ശാഠ്യമില്ല.
ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികൾ പോലും പറയില്ല.
പിന്നെ വണങ്ങി വഴങ്ങിയ ശേഷം"ഗുരുവായൂരപ്പൻ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും " പറയുന്നത് ആദർശത്തെ ബലികഴിച്ചു കൊണ്ട് തന്നെയാണ്. അറിവിന്റെ ആഴമുള്ളവരിൽ നിന്ന് തന്നെ പ്രകടമാകുന്ന ഈ രാഷ്ട്രീയ കപടതയെ ബഹുദൈവവിശ്വാസികൾ പോലും പുഛത്തോടേ കാണൂ. തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പടിവാതിൽ കത്തിയപ്പോൾ പാഞ്ഞെത്തിയ വന്ദ്യരായ ശിഹാബ് തങ്ങൾ പിന്തുണ നൽകിയത് േക്ഷത്രനടയിലെ ദൈവങ്ങളെ പ്രാർത്ഥിച്ചു കൊണ്ടല്ല. ഏറ്റവും നല്ല മതവാദിയും മതേതരവാദിയുമായിരുന്നു തങ്ങൾ എന്ന് നാമറിയുകയായിരുന്നു.

     നാസർ ഫൈസി കൂടത്തായി
      (16/03/21)