എന്തിനാണ് പാർട്ടി നേതാക്കൾ ജിഫ്രി തങ്ങളുടെ അരികിൽ വന്നത്? - തുറന്നുപറഞ്ഞ് സയ്യിദുൽ ഉലമ

ചോദ്യം:
കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തങ്ങളുടെ അരികിൽ വന്നിരുന്നു.
പിണറായി സർക്കാർ ദൂതന്മാർ മുഖേനയും അല്ലാതെയും തങ്ങളെ കണ്ടിരുന്നു. ഇരു സർക്കാറുകളും ഇപ്പോൾ കുറച്ചുകൂടി ഗൗരവത്തിൽ സമസ്തയെ പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ടോ?

ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി;
അത് അവർക്ക് അറിയാം നമ്മളെ പരിഗണിക്കണം എന്നുള്ളത്.
അല്ലെങ്കിൽ അവരെ നമ്മൾ കണ്ടറിയും.
സർക്കാർ എന്നാൽ ഒരു വ്യക്തിയല്ല, ഇവിടുത്തെ ജനങ്ങളുടെ വോട്ടാണ്.
മറ്റൊന്ന് സർക്കാറുകൾ സമസ്തയെ പരിഗണിക്കാനുള്ള  കാരണം.
ഒന്ന്:
കേരളത്തിലെ മഹാഭൂരിപക്ഷം മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് സമസ്ത.
രണ്ട്: നൂറോളം വർഷമായി സമസ്ത ഇവിടെ പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഒരു പോറൽ പോലും ഏൽപ്പിക്കാത്ത പ്രവർത്തനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഇവിടെ കാഴ്ചവച്ചിട്ടുള്ളത്.
അതിനാൽ എല്ലാവർക്കും ഒരു വിശ്വാസമുണ്ട്, സമസ്ത ഇവിടത്തെ ശക്തമായ ഒരു സംവിധാനമാണ്. അവർ ഈ രാജ്യത്തിന്റെ മതേതരത്വത്തിന്റെ കാവൽക്കാരാണ്. മതസൗഹാർദത്തിന്റെ കാവൽക്കാരുമാണ്.
അതിനാൽ എല്ലാവരും സമസ്തയെ വന്നു കാണും.
പക്ഷേ എല്ലാവരും വോട്ടുചോദിക്കാൻ വന്നവരല്ല.
രാഷ്ട്രീയ പാർട്ടി നേതാക്കളൊന്നും വന്നു കണ്ടപ്പോൾ വോട്ട് ചോദിച്ചിട്ടില്ല.
സമസ്ത അവർക്ക് ചില നിർദ്ദേശങ്ങൾ നൽകി. അത് ഈ രാജ്യത്തെ ക്ഷേമത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണ്.
ചിലർ ആശീർവാദം വാങ്ങാനും പ്രാർത്ഥിക്കാൻ പറയാനുമാണ് വന്നത്.
രാജ്യത്ത് നന്മ ഉണ്ടാക്കുന്നവർ വിജയിക്കണമെന്നാണ് അവരോട് പറയാറുള്ളത്.


 സുപ്രഭാതം ഓൺലൈൻ അഭിമുഖത്തിൽ നിന്ന്