നോമ്പിന്റെ മുദ്ദുകൾ അന്യനാട്ടിലെ പാവപ്പെട്ടവർക്ക് കൊടുക്കാൻ പറ്റുമോ ?


ചോദ്യം:-
നോമ്പിന്റെ മുദ്ദുകൾ സ്വന്തം നാട്ടിലെ പാവപ്പെട്ടവർക്ക് തന്നെ നൽകണമോ.?
അതോ മറുനാട്ടിൽ കൊടുത്താൽ വിടുമോ..?
ഭാര്യ  ഭർത്താവിന്റെ നാട്ടിൽ നൽകാൻ പറ്റുമോ?

ഉത്തരം:-
പ്രസ്തുത മുദ്ദുകൾ സ്വന്തം നാട്ടിലെ ഫഖീർ, മിസ്കിൻ എന്നിവർക്കു തന്നെ നൽകണമെന്നില്ല. മറ്റു നാട്ടിലുള്ളവർക്കും നൽകാവുന്നതാണ്. മറ്റു നാട്ടിലേക്ക് നീക്കം ചെയ്യൽ നിഷിദ്ധമാണെന്നത് സക്കാത്തിനെ മാത്രം  പ്രത്യേകതയാണ്. കഫാറത്തിൽ അതില്ല (ശർവാനി 3/446)