പണ്ഡിതന്മാർ പ്രതികരിച്ചതിൽ യാതൊരു എതിർപ്പുമില്ല; കെ.എൻ.എ കാദർ തന്നെ വന്നു കണ്ടു പറഞ്ഞത് ഇങ്ങനെ - ബഷീർ ഫൈസി ദേശമംഗലം

 

കെ.എൻ എ ഖാദർ സാഹിബ് വന്നു കണ്ടു.
വിശദമായി സംസാരിച്ചു.
തെറ്റിദ്ധാരണ ജനകമായ
കാര്യത്തെ കുറിച്ചു അദ്ദേഹം മനസ്സ് തുറന്നു.

മലപ്പുറം കോഡൂരിലെ അലവി മുസ്ലിയാരുടെ മകനായി പിറന്ന അദ്ദേഹം വിദ്യാർത്ഥി കാലം മുതൽ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു
1970 മുതൽ 87 വരെ
CPI മലപ്പുറം ജില്ലാ സെക്രട്ടറി ആയിരുന്നു.
1987 ഇൽ ശരീഅത്ത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് അദ്ദേഹം മുസ്ലിം ലീഗിൽ ചേരുന്നത്.

തികഞ്ഞ മത വിശ്വാസിയും, അതു പ്രാക്ടീസ് ചെയുന്ന ആളുമാണ്.
അതേ സമയം മറ്റു മത വിശ്വാസങ്ങളെ ബഹുമാനിക്കുകയും,
ഇൻഡ്യയുടെ മതേതര മൂല്യങ്ങൾ നഷ്ടപ്പെടരുത്
എന്നു ആഗ്രഹിക്കുന്ന ആളാണ്‌.

മതത്തിന്റെ വിശ്വാസപരവും ആദർശ പരവുമായ നൈതിക മൂല്യങ്ങളെ നെഞ്ചു ചേർത്തു പിടിക്കുന്നതൊടൊപ്പം 
മറ്റു മതങ്ങളുടെ വേദങ്ങളും ശ്രുതികളും ബൈബിളും ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയും
അപഗ്രദിക്കാറുമുണ്ട്.

ഏതു നാടിന്റെയും ചരിത്രപരവും,
ദാർശനികവുമായ പരിസരങ്ങൾ പ്രസംഗ മധ്യ വരാറുണ്ട്.
അത്തരമൊരു സന്ദർഭത്തിലാണ്
തെറ്റിദ്ധാരണ ജനകമായ 
സാഹചര്യം ഉണ്ടായത്.
പണ്ഡിതന്മാർ അതു ചൂണ്ടിക്കാണിച്ചതിൽ അവരോട് അദ്ദേഹത്തിന് യാതൊരു എതിർപ്പുമില്ല.
പണ്ഡിതന്റെ മകനായി ജനിച്ച അദ്ദേഹം ഞാനടക്കം അബ്ദുൽ ഹമീദ് ഫൈസി,
ഓണംപിള്ളി മുഹമ്മദ് ഫൈസി,
നാസർ ഫൈസി കൂടത്തായി  തുടങ്ങിയവരുടെ ഓർമ്മപ്പെടുത്തൽ മനസ്സിലാകുകയും ചെയ്തു.
പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യം അദ്ദേഹത്തെയും ബോധ്യപ്പെടുത്തി.
അദ്ദേഹത്തിന് 
മതപരമായ അതിന്റെ
ഗൗരവം മനസ്സിലാവുകയും ചെയ്തു.
ബോധ്യപ്പെടുകയും ഉൾകൊള്ളൂകയും തിരുത്തുകയും ചെയ്യുക
എന്നത് നല്ല മനുഷ്യരുടെ ലക്ഷണമാണ്.
ബാക്കി അല്ലാഹുവും അദ്ദേഹവും തമ്മിൽ ഉള്ളതാണ് അതിൽ ഇടപെടാൻ നമുക് അവകാശമില്ല.
പ്രാർത്ഥിക്കാൻ പറഞ്ഞാണ് അദ്ദേഹം പിരിഞ്ഞത്.

വിശ്വാസി ആയതു കൊണ്ട് തന്നെയാണ് മറ്റു മത വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ  അദ്ദേഹത്തിനു പ്രേരണ നൽകുന്നത് എന്നതിന്റെ ഉദാഹരണമാണ്
 ക്ഷേത്ര ജീവനക്കാർക്ക് വേണ്ടി മലബാർ ദേവസ്വം ബില്ലിന് വേണ്ടി നിയമസഭയിൽ സംസാരിച്ചത്.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയതും ഇതിനോട് ചേർത്തു വായിക്കണം.

രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുണ്ട്.

മഞ്ചേരി എൻ.എസ്.എസ് കോളേജിൽ പഠിക്കുമ്പോൾ മികച്ച പ്രസംഗകനായി തെ'രഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
1974ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സംസ്ഥാന ഹജ്ജ് കമ്മറ്റി, വഖഫ് ബോഡ് അംഗം, കൊണ്ടോട്ടി മോയീൻ കുട്ടി വൈദ്യർ അക്കാദമി ചെയർമാൻ,
എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സി.എച്ച് റഷീദ് സാഹിബ്,
ജലീൽ,അബ്ദുസ്സലാം,ഷാഹിദ്
അദ്ദേഹത്തിന്റെ മകൻ
മുഹമ്മദ് ജൗഹർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വലിയ തിരക്കുള്ള സമയമായിട്ടും
വന്നു കണ്ടു കാര്യങ്ങൾ സംസാരിക്കാൻ കാണിച്ച മനസ്സിന് നന്ദി പറയുന്നു.

എന്റെയോ മറ്റുള്ളവരുടെയോ വ്യക്തിപമായ വിഷയം അല്ലാത്തത് കൊണ്ടാണ് പ്രതികരിച്ചത്.
വിശ്വാസപരമായ കാര്യങ്ങളിൽ സൂക്ഷ്മത ഉണർത്തുക എന്ന ഒരു മുസ്ലിമിന്റെ ബാധ്യത ആണ് നിർവഹിച്ചത്.
അതു അദ്ദേഹത്തിനും
ഉത്തരവദിത്വപെട്ടവർക്കും മനസ്സിലായി.
പ്രതികരണത്തിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും 
അല്ലാതെയും
എന്നെ വിമർശിച്ചവരുടെ കാര്യം അല്ലാഹുവിനു വിടുന്നു.

കൂടുതൽ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞതിൽ സന്തോഷമുള്ളതോടൊപ്പം,
അള്ളാഹു അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ബശീർ ഫൈസി ദേശമംഗലം