എഴുതി കൊടുത്ത ലിസ്റ്റിലുള്ളവരെ സ്ഥാനാർത്ഥികളാക്കാത്തതിൽ പരാതി - ലീഗിനെ ഞെട്ടിക്കുന്ന പോസ്റ്റുമായി മുജാഹിദ് നേതാവ്
#ലീഗിനെ_തോൽപ്പിക്കാൻ
#വരുന്ന_മുജാഹിദുകളോട്
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ട
മുജാഹിദ് വിഭാഗത്തിൽ നിന്നുള്ള ആളുകളുടെ ലിസ്റ്റ് കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ്
ടീ.പി അബ്ദുല്ല കോയ മദനിയുടെ നേതൃത്വത്തിൽ കൈമാറിയിരുന്നുവത്രെ. അതിൽ ഒരാൾ പോലും പട്ടികയിൽ വന്നില്ല എന്നതാണ് മുജാഹിദുകളെ ചൊടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറി മജീദ് സ്വലാഹി ഫെയ്സ് ബുക്കിലൂടെയാണ് ലീഗിനെ ഞെട്ടിക്കുന്നത്.
'തിരൂരങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് അധികദൂരമില്ല' എന്നാണ് മുന്നറിയിപ്പ്.
എട്ടോളം ഗ്രൂപ്പുകളിലായി കിടക്കുന്ന മുജാഹിദുകളിൽ ഔദ്യോഗിക ഗ്രൂപ്പിനെ പരിഗണിച്ചില്ലന്നാണോ സ്വലാഹിയുടെ പരിഭവം?
അതോ മജീദ് സാഹിബ് തങ്ങളുടെ ഗ്രൂപ്പല്ലാത്തതോ ?
അതോ പൂർണ്ണമായും ഞമ്മൻ്റെ ആളുകളല്ലാത്തത് കൊണ്ടാണോ ? ഈ ഭീഷണി.
ഏതായാലും കാലങ്ങളായി പാർട്ടി സ്റ്റേജും പേജും അടക്കിവാഴുന്ന നിങ്ങൾ തന്നെ ഇങ്ങിനെ പരസ്യമായി ഈ ആപത്ത് കാലത്ത് രംഗത്ത് വരണം.
അബദ്ധപ്രഭാഷണം വഴി പാലത്തും
അക്ബറും ഉൾപ്പടെയുള്ളവർ പ്രതിസന്ധി നേരിട്ടപ്പോൾ രക്ഷകരായി മുന്നിലുണ്ടായ ഈ പാർട്ടിയെ നിങ്ങൾ തന്നെയാണ് തോൽപിക്കാൻ വരേണ്ടത്.
അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കാൻ രൂപീകൃതമായ ലീഗ് പാർട്ടി ആര് വിരട്ടിയാലും ഇസ്സത്ത് കാത്ത് മുന്നോട്ട് പോകും,
കാരണം ഖാഇദെ മില്ലത്തിനെ പോലെയുള്ള നിഷ്കളങ്കരാണ് ഈ പാർട്ടിയുടെ
പിറവിക്ക് കാരണമായത്.
OPM Ashraf
Post a Comment