സമ്മേളനത്തിന് അണിഞ്ഞൊരുങ്ങി വർണ്ണശബളിമയിൽ ജാമിഅഃ നൂരിയ്യ അറബിയ്യ
പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബി കോളേജിന്റെ 58 ആം വാർഷിക 56 ആം സനദ് ദാന സമ്മേളനം മാർച്ച് 27 ശനിയാഴ്ച പി എം എസ് എ പൂക്കോയ തങ്ങൾ നഗറിൽ അരങ്ങേറും. മജ്‌ലിസുന്നൂർ വാർഷികവും 27ന് തന്നെ നടക്കും.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ലളിതമായാണ് സമ്മേളനം.
ജനുവരിയിൽ നടക്കേണ്ട സമ്മേളനമാണ് മാർച്ചിൽ ഇപ്പോൾ നടക്കുന്നത്.
സാധാരണ നാലും അഞ്ചും ദിവസങ്ങളിലായാണ് വാർഷികസമ്മേളനമാണ് ഏകദിമാക്കി ചുരുക്കിയിരിക്കുന്നത്. കൊവിഡ് കാരണമാണ് ഈ വർഷം ഈ വിധത്തിൽ സമ്മേളനം നടത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്.
കോവിഡ് നിബന്ധനകൾ കൃത്യമായി പാലിച്ച് കൊണ്ടായിരിക്കും സമ്മേളനം.
Post a Comment