കോടതിയും അന്വേഷണ ഏജൻസികളും തള്ളിയ ലൗ ജിഹാദ് ഉയർത്തിക്കാട്ടുന്ന ജോസ് കെ. മാണിയുടെ ലക്ഷ്യം സമുദായ ധ്രുവീകരണം - ബഷീർ ഫൈസി ദേശമംഗലം
മാണിയുടെ മകൻ
മനസ്സിൽ കാണുന്നത്..
സംഘ് പരിവാറിന്റെ കൾച്ചറൽ നറേറ്റിവ്‌സ്നെ വളരെ കൃത്യമായി ഇറക്കുമതി ചെയ്യാനുള്ള സാമൂഹ്യ പ്രതലം ഒരുങ്ങുന്നുണ്ട് കേരളത്തിൽ.
ഇലക്ഷൻ വാദ പ്രതി വാദങ്ങളെല്ലാം വോട്ടെടുപ്പോടെ അവസാനിക്കും.
പക്ഷെ,
അതിനു ശേഷവും കേരളം കാത്തു സൂക്ഷിച്ച
സാമൂഹ്യ ആദാന-പ്രദാനം നില നിൽക്കണം.
വോട്ടും വിജയവും എന്ന പരിമിത ലാഭത്തിനു വേണ്ടി നാം നഷ്ടപ്പെടുത്തുന്നതു വരും തലമുറയുടെ സ്വസ്ഥത കൂടിയാണ്.
കഴിഞ്ഞ ദിവസം ജോസ് കെ മാണി നടത്തിയ ഒരു പ്രസ്താവന തികച്ചും അനുചിതമാണ്.
ലൗ ജിഹാദ് അന്വേഷണം
വേണം എന്ന് ഇപ്പോൾ ജോസ് കെ മാണി പറയുന്നതിന്റെ ലക്ഷ്യം എന്താണ്.
സമുദായങ്ങൾകിടയിൽ തെറ്റിദ്ധാരണ പരത്തി അനുകൂല
വോട്ടുകൾ ഏകീകരിക്കുക എന്നതാണ്.
ഒരു തിരഞ്ഞെടുപ്പിന്റെ മുന്നിൽ പ്രചാരണ ആയുധമാക്കി പലതും രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കും.
പക്ഷെ ജോസ് കെ മാണി ഇത്തരത്തിൽ സമുദായ ധ്രുവീകരണം നടത്തി തന്റെ രാഷ്ട്രീയ ലക്ഷ്യം നേടുന്നത് ഭൂഷണമല്ല.
സംഘ് പരിവാർ നിരന്തരം ഉയർത്തുന്നതാണ് ലൗ ജിഹാദ് ആരോപണം.
അതു ഒരു മതേതര രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നത് അപകടകരമായ സൂചനയാണ്.
കോടതിയും അന്വേഷണ സംവിധാനവും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വാദം വീണ്ടും ഉയർത്തുന്നത് സംഘ് പരിവാർ അജണ്ടകൾക്ക്
ശക്തി പകരളാണ്.
കൃസ്ത്യൻ സഹോദരങ്ങളെ ഭീതിയിലാഴ്ത്തി ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഒട്ടും ശുഭകരമല്ല.
ഈ നിലപാടു തന്നെയാണോ അദ്ദേഹത്തിന്റെ മുന്നണിക്കും എന്നു അവർ തന്നെയാണ് വ്യക്തമാക്കേണ്ടത്.
ബശീർ ഫൈസി ദേശമംഗലം
Post a Comment