വേട്ടക്കാരനൊപ്പം നിന്ന് ഇരകൾക്കൊപ്പം ഓടുന്നവരെ സമുദായം തിരിച്ചറിയണം, സർക്കാരിന്റെ ഇരട്ടമുഖം തുറന്നെഴുതി -ളിയാഉദ്ദീൻ ഫൈസി

വേട്ടക്കാരനൊപ്പം നിൽക്കുകയും ഇരകൾക്കൊപ്പം ഓടുകയും ചെയ്യുന്നവരെ സമുദായം തിരിച്ചറിയണമെന്നും സംഘി അജണ്ട നടപ്പാക്കുന്ന സർക്കാർ ഇരട്ടത്താപ്പ് വളരെ നേരത്തെ താൻ ചൂണ്ടിക്കാണിച്ചതണെന്നും ജാമിഅഃ പ്രൊഫസർ ളിയാഉദ്ദീൻ ഫൈസി..

ഫേസ്ബുക്ക്പോസ്റ്റ് താഴെ

സി.പി.എം - ആർ.എസ്.എസ് രഹസ്യ ചർച്ചയിലോ അതിന് മാധ്യസ്ഥം വഹിച്ച സംഘ് സഹയാത്രികന് നാലേക്കർ സർക്കാർ ഭൂമി പതിച്ച് നൽകിയതിലോ ഈയുള്ളവന് ഒട്ടും അൽഭുതമില്ല. ഒരേ സമയം മുസ്ലിം സമുദായത്തെ സോപ്പിടുകയും സംഘി അജണ്ട നടപ്പാക്കുകയും ചെയ്യുന്ന സർക്കാർ ഇരട്ടത്താപ്പ് വളരെ നേരത്തെ ചൂണ്ടിക്കാണിച്ചവനാണ് ഈ വിനീതൻ. അന്ന് നെറ്റി ചുളിച്ചവർക്കും കാര്യം ബോധ്യപ്പെട്ട് വരുന്നതിൽ സന്തോഷമുണ്ട്. കമ്യൂണിസത്തെ കുറിച്ച് പലരും ഇനിയും പഠിക്കേണ്ടതുണ്ട്. ഏതായാലും രഹസ്യ ചർച്ച പി.ജയരാജൻ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള സർക്കാർ നടപടികളും പുറത്ത് വരുന്ന വാർത്തകളും പരസ്പര പൂരകങ്ങളാണ്. വേട്ടക്കാരനൊപ്പം നിൽക്കുകയും ഇരയ്ക്കൊപ്പം ഓടുകയും ചെയ്യുന്നവരെ സമുദായം തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും.


സി.പി.എം - ആർ.എസ്.എസ് രഹസ്യ ചർച്ചയിലോ അതിന് മാധ്യസ്ഥം വഹിച്ച സംഘ് സഹയാത്രികന് നാലേക്കർ സർക്കാർ ഭൂമി പതിച്ച് നൽകിയതിലോ...

ഇനിപ്പറയുന്നതിൽ Ziyaudheen Faizy പോസ്‌റ്റുചെയ്‌തത് 2021, മാർച്ച് 2, ചൊവ്വാഴ്ച