''ചക്ക " വെറുതെ നശിപ്പിക്കരുതെന്ന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് പറയാൻ കാരണം ഇതാണ് ...

 “അസ്സലാമു അലൈക്കും പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരെ ഞാൻ മൈക്ക് വാങ്ങിയത് ഒരു പ്രധാന കാര്യം നിങ്ങളെ അറിയിക്കാനാണ്. നാട്ടിൽ ഇത് ചക്കക്കാലമാണ് ചക്ക അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹമാണ്. അതിൽ ക്യാൻസറിന്ന് മരുന്നുണ്ട്. ഓരോ കാലത്ത് ഉണ്ടാകുന്ന പഴങ്ങൾ കഴിക്കുന്നത് അതാത്കാലങ്ങളിലെ രോഗങ്ങൾക്കും മഹാമാരികൾക്കും മരുന്നാണ് എന്റെ ചെറുപ്പകാലത്ത് ചക്ക പ്രധാന ഭക്ഷണമായിരുന്നു ചക്ക കള്ളൻമാർ കട്ടുകൊണ്ട് പോകുന്ന കാലം ഉണ്ടായിരുന്നു ചക്കയിടാൻ മരത്തിൽ കയറിയവൻ മരത്തിന്റെ മുകളിൽ വെച്ച് തന്നെ വയർ നിറച്ചാണ് താഴെയിറങ്ങുക ഒരു കാലത്തെ ജനങ്ങളുടെ പ്രധാന ഭക്ഷണമായിരുന്നു ചക്ക.
 അത് കൊണ്ട് ചക്ക വെറുതെ കളയരുത് ,നശിപ്പിക്കരുത്, ശ്രദ്ധിക്കണം, ശ്രദ്ധിക്കണം ചക്ക നല്ല പഴമാണ് . നിങ്ങൾക്കാവശ്യമില്ലെങ്കിൽ അയൽവാസികൾക്ക് കൊടുക്കാം, നാട്ടിലെ ദർസിൽ പഠിക്കുന്ന മുതഅല്ലിമുകൾക്ക് കൊടുക്കാം, അറബിക്കോളേജിലേക്കും യതീംഖാനകളിലേക്കും കൊടുക്കാം, അതുമല്ലെങ്കിൽ ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് ആവശ്യമുണ്ടാകും .ശ്രദ്ധിക്കണം അള്ളാഹുവിന്റെ നിഅമത്ത് വെറുതെ കളയരുത് അള്ളാഹു ഖൈർ നൽകട്ടെ....”
 ശൈഖുനായുടെ നേത്യത്വത്തിൽ നടന്ന അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിലെ സ്വലാതിന് ശേഷം ശൈഖുനാ മൈക്ക് വാങ്ങിപ്പറഞ്ഞ ഈ കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആ മഹാമനീഷിയുടെ വാക്കുകളിൽ ആധുനിക സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരമുണ്ട്. അള്ളാഹു ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ


 ഭക്ഷണത്തിൽ ചക്ക പഴം ഉൾപ്പെടുത്തുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ.

1. ചക്ക പഴത്തിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ധാതുവാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതിലൂടെ ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

2. ഈ പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ നിങ്ങളെ സഹായിക്കും. കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ ശരീരഭാരമോ കൊഴുപ്പോ വർദ്ധിപ്പിക്കാതെ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കും. കൂടാതെ നാരുകൾ നിങ്ങളുടെ വയർ നന്നായി നിറയ്ക്കുകയും ചെയ്യും. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ വഴി വയ്ക്കുകയും ചെയ്യും. നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ പ്രയോജനകരമാണ്.

3. ചക്ക പഴത്തിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനാൽ ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗങ്ങൾ, അണുബാധകൾ, വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടാനും ശരീരത്തെ പ്രാപ്തമാക്കുന്നു.

4. വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ചക്ക കഴിക്കുന്നത് നമ്മുടെ നേത്രാരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന് നമ്മുടെ കാഴ്ച മെച്ചപ്പെടുത്താനും കാഴ്ച കുറയുന്നത് തടയിടുവാനും കണ്ണിന്റെ പ്രശ്നങ്ങൾ അകറ്റുവാനും ഉള്ള കഴിവുമുണ്ട്..

5. നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യം വേദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമം ആണ് ചക്ക പഴം. ഇത് മലബന്ധം അല്ലെങ്കിൽ വയർ വീർക്കുന്നത് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയുകയും നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും വയറ്റിലെ അൾസർ തടയാൻ സഹായിക്കുകയും ചെയ്യും.

6. എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണിത്. ഭക്ഷണത്തിൽ ചക്ക.പഴം ചേർക്കുന്നത് നിങ്ങളുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്നങ്ങൾ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

7. രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ ചക്ക പഴം സഹായിക്കും. പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു. കൂടാതെ, അതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യും.

ധാരാളം വിറ്റാമിനുകളും ഫൈബറും അടങ്ങിയതാണ് ചക്ക. പല ജീവിതശൈലി രോഗങ്ങളെയും തടയാൻ ചക്കയിലെ പോഷക ഗുണങ്ങൾക്ക് കഴിയും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ചക്കക്ക് വാർധ്യക്യത്തെ തടഞ്ഞു നിർത്താനും കഴിയും. മാത്രമല്ല, കൊളസ്‌ട്രോൾ നിയന്ത്രിക്കുന്ന കാര്യത്തിലും ചക്ക ഏറെ മുന്നിലാണ്. വൻകുടൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങളെ തുരത്താനും ചക്ക സഹായിക്കും.