തസ്വവ്വുഫും ഫിഖ്ഹും ഒത്തുചേരുമ്പോള്‍
തസ്വവ്വുഫ് അഥവാ സ്വൂഫിസം എന്നത് ഇസ്ലാമികമായ വൈജ്ഞാനികവും ആത്മീയവുമായ പാതയാണ്,ഹൃദയ ശുദ്ധീകരണവും ഇബാദത്തിലും പ്രവര്‍ത്തനത്തിലും ആത്മാര്‍ത്ഥയും സൂക്ഷ്മതയും കൈവരിക്കലാണ് തസ്വവ്വുഫിലൂടെ സാധ്യമാകുന്നത്
ഇസ്ലാം ,ഈമാന്‍,ഇഹ്സാന്‍
ഇഹ്സാനിന്റെ അടിസ്ഥാനമാണ് തസ്വവ്വുഫ്
എങ്ങിനെയാണ് തസ്വവ്വുഫിന്റെ ആത്മാവിനെ തൊട്ടറിയാനാവുക എന്നത് ഒരു മുര്‍ശിദിലേക്ക് ചേര്‍ക്കപ്പെടുന്നു
ആത്മ സംസ്കരണത്തിലൂടെ നഫ്സിന്റെ ഇച്ഛകളെ ഇല്ലാതാക്കി കൊണ്ട് ശൈഖിന്റെ (ആത്മീയ ഗുരു) തര്‍ബിയത്തില്‍ മുന്നോട്ട് ഗമിക്കലാണ് ഈ യാത്ര.
പ്രധാനമായും ഇനി മനസ്സിലാക്കാനുളളത് ശരീഅത്തില്ലാതെ തസ്വവ്വുഫിന്റെ മാധുര്യം അറിയാന്‍ കഴിയില്ല , ശരീഅത്തിന് വിരുദ്ധമായി കാണിക്കുന്നതെല്ലാം പ്രഹസനങ്ങള്‍ മാത്രം അത്തരം കാര്യങ്ങളില്‍ പെടാതെ ശ്രദ്ധിക്കണം.
വ്യാജസംഘങ്ങളെയും വ്യക്തികളെയും 'അനിസ്ലാമിക 'സ്വൂഫിവാഹകരെയും (വാക്ക് പ്രയോഗിച്ചതില്‍ ക്ഷമിക്കുക) കരുതിയിരിക്കുകയും വേണം എന്നത് പോലെ തന്നെ തസ്വവ്വുഫിനെയും ആത്മീയ പാതകളെയും വ്യാജമാക്കുന്നവരെയും കരുതിയിരിക്കണം.
ഋജുവായ പാതക്കായി നാം സദാ കാവല്‍ തേടുക ആ മാര്‍ഗ്ഗത്തെ പുല്‍കുക.
സയ്യിദുനാ ഇമാം മാലിക് رضي ﷲ عنه വിന്റെ വാക്കുകളുടെ ആശയം ഇപ്രകാരമാണ്
'ഫിഖ്ഹില്ലാതെ ഒരുവന്‍ തസ്വവ്വുഫ് മാത്രം പ്രായോഗികമാക്കാന്‍ ശ്രമിച്ചാല്‍ അവന്റെ വിശ്വാസം വഴികേടിലാകാന്‍ സാധ്യതയുണ്ട് ,അതു പോലെ തസ്വവ്വുഫില്ലാതെ ഫിഖ്ഹ് മാത്രം അവനെ തന്നെ ഇല്ലാതാക്കുന്നത് പോലെയാകും എന്നാല്‍ തസ്വവ്വുഫും ഫിഖ്ഹും ഒരു പോലെയായാല്‍ അത് ശരിയായ പാതയാണ്'
അവലംബമാക്കാവുന്നതാണ്,
-ഇമാം അഹ്മദ് സര്‍റൂഖ് അല്‍ മാലികി അല്‍ അശ്അരി അശ്ശാദിലി رحمه ﷲ (ഇഖാസ് അല്‍ ഹിമമം ഫി ശര്‍ഹ് അല്‍ ഹികം,അഹ്മദ് ഇബ്നു മുഹമ്മദ് ,ഇബ്നു അജീബ)
-ശൈഖ് ഇബ്നു അതാഉല്ലാഹു സിക്കന്ദരി അല്‍ മാലി അല്‍ അശ്അരി അശ്ശാദിലി رحمه ﷲ (മുസ്ത്വഫ അല്‍ബാബി അല്‍ഹലബി വഔലാദുഹു 5-6
തസ്വവ്വുഫിന്റെ ആത്മാവിനെ അറിയുക,
മാധുര്യമേറിയ പ്രണയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളെ അനുഭവിച്ചറിയുക
-ഷംജീദ് ബിന്‍ നജീബ്
Post a Comment