ചെമ്മുക്കൻ കുഞ്ഞാപ്പുഹാജി ഓർമ്മപുസ്തകം പ്രകാശമാകുന്നു
ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സ്ഥാപിത കാലം മുതല്‍ ട്രഷററും പിന്നീട് അന്ത്യംവരെ ജന.സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ഓര്‍മപ്പുസ്തകം 'ജീവിതദാനം' 10 ന് ബുധനാഴ്ച വാഴ്സിറ്റിയുടെ ബിരുദദാന സമ്മേളനത്തില്‍ പ്രകാശനം ചെയ്യുകയാണ്. ഇന്‍ശാ അല്ലാഹ്.
കേരളത്തില്‍ മഹല്ല് സംവിധാനം ശക്തിപ്പെടുത്തുന്നിതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സുന്നി മഹല്ല് ഫെഡറേഷന്റെ രൂപീകരണകാലം മുതല്‍ തന്റെ മരണം വരെ സംഘടനയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത കുഞ്ഞാപ്പുഹാജിയുടെ വ്യക്തിജീവിതം, കുടുംബം, ആത്മീയ വഴികള്‍, സംഘാടനം, സൂക്ഷ്മത, ഉദാരത, തീര്‍പ്പുകള്‍, രാഷ്ട്രീയം തുടങ്ങി തന്റെ ജീവിത യാത്രയെ സമഗ്രമായി അടയാളപ്പെടുത്തുന്നതാണ് കൃതി.
ദാറുല്‍ഹുദാക്കു പുറമെ പട്ടിക്കാട് ജാമിഅ നൂരിയ്യ, വളവന്നൂര്‍ ബാഫഖി ഉള്‍പ്പെടെ ഒട്ടനവധി സ്ഥാപനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മാതൃകാധന്യമായ ജീവിതം വരുംതലമുറകള്‍ക്കു കൂടി പ്രാപ്യമാവും വിധം രേഖപ്പെട്ടു കിടക്കണമെന്ന ബോധ്യമാണ് 'ജീവിതദാന'ത്തിനു പിന്നിലെ പ്രേരകം.
മര്‍ഹൂം കുഞ്ഞാപ്പു ഹാജിയെ അടുത്തറിയാനും ആ മഹദ്ജീവിത സ്മരണ നിലനില്‍ക്കാനും ഈ ഓര്‍മപ്പുസ്തകം നിമിത്തമാവട്ടെ. ആ ഓര്‍മകള്‍ നമ്മുടെ പ്രയാണങ്ങള്‍ക്കു കരുത്തേകട്ടെ.
Dr. bahahudheen Muhammad nadwi
Post a Comment