മാർച്ച് 21: റമളാൻ ബൂത്ത്വി സലഫി തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ദിവസം
മാർച്ച് 21
ശൈഖ് സഈദ് റമദാൻ ബൂത്തി (നമ)
ഒഹാബി ഭീകരന്മാരാൽ രക്തസാക്ഷിത്വം വരിച്ചിട്ട് എട്ടു വർഷം പൂർത്തിയാവുന്നു.
ശഹീദുൽ മിഹ്റാബ് എന്നാണ് മരണാനന്തരം ഷെയ്ഖ് ബൂത്തി അറിയപ്പെടുന്നത്, ഷെയ്ഖ് ഓഫ് ലെവന്ത് എന്ന് മരണത്തിന് മുൻപും. Murder of Knowledge എന്ന തലക്കെട്ടിലാണ് ബൂത്തിയുടെ മരണത്തിൽ അനുശോചിക്കാൻ ഇംഗ്ലണ്ടിൽ ചേർന്ന പാരമ്പര്യ മുസ്ലിം കൂട്ടായ്മ ബാനർ തയ്യാറാക്കിയത്. അന്ത്യ വിശ്രമം ഡമസ്ക്കസിലെ ഉമ്മയ്യദ് പള്ളിയിൽ ഇസ്ലാമിക ചരിത്ര വഴികളിൽ എന്നും ജ്വലിച്ചു നിൽക്കുന്ന സുൽത്താൻ സലാഹുദ്ധീൻ അയ്യൂബിയുടെ ഖബറിന് തൊട്ടടുത്ത്. രണ്ട് പേരും കുർദ് വംശജരായിരുന്നു, ഷാഫി മദ്ഹബിലെ പ്രഗത്ഭരായ പണ്ഡിതന്മാരുമായിരുന്നു.
ബൂത്തിയുടേതായി 60 ൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ട്. ബഹുമാനപ്പെട്ടവരുടെ ജനാസ നിസ്കാരത്തിന് മകൻ തൗഫീഖ് റമദാൻ ബൂത്തിയാണ് നേതൃത്വം നൽകിയത്. നിസ്കാര ശേഷം ജനാസക്ക് മുൻപിൽ വച്ച് അന്നത്തെ സിറിയൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഹസൂൻ പറഞ്ഞത് ഇപ്പോഴും ഓർമ്മവരുന്നു.
اذكرنا عند الله يا بوطي أذكرنا عند رسول الله يا بوطي
ഒരു പക്ഷെ ലോകം കണ്ട ഏറ്റവും വലിയ സിവിൽ വാറുകളിൽ ഒന്നായി മാറിയ സിറിയൻ ഭരണ മാറ്റ സമരത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന നഷ്ടം ഷെയ്ഖ് ബൂത്തിയുടെ മരണമാണ്, അത്രെയും വിജ്ഞാനത്തെയാണ് അന്ന് വധിച്ചു കളഞ്ഞത്, ഡമാസ്കസിലെ അൽ ഇമാൻ മസ്ജിദിൽ തന്റെ ശിഷ്യന്മാർക്ക്
ദർസ് നടത്തികൊണ്ടിരിക്കെ 2013 മാർച്ച് 21 നാണ് 84 കാരനായ ആ മഹാ പണ്ഡിതൻ അദ്ദേഹത്തിന്റെ അൻപതോളം ശിഷ്യന്മക്കൊപ്പം വധിക്കപെടുന്നത്. അദ്ദേഹത്തിന്റെ രക്തം ചിന്തിയ മുസ്ഹഫിന്റെ പ്രതി നമ്മെ സങ്കടപ്പെടുത്തുന്നുവെങ്കിലും മുസ്ലിം ലോകം കണ്ട ഏറ്റവും ജ്വലിക്കുന്ന രക്ത സാക്ഷിത്വങ്ങളിൽ ഒന്ന് ബൂത്തിയുടേതായിരുക്കുമെന്ന് നമുക്ക് ഉറപ്പിക്കാം, പള്ളിയിൽ വച്ച്, അതും ദീൻ, ഖുർആൻ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ പൂർണമായും പണ്ഡിത വേഷത്തിൽ അങ്ങിനെ വധിക്കപ്പെട്ട ഒരാൾ ഒരു പക്ഷെ ഇസ്ലാമിക ചരിത്രത്തിൽ വേറേ ഇല്ല എന്ന് പറയേണ്ടതുണ്ട്.
മരണപ്പെട്ടവരിൽ പേരമകനും ഉണ്ടായിരുന്നു.
സിറിയൻ ഭരണമാറ്റ സമരത്തിൽ തുടക്കം മുതലേ ഭരണകൂട പക്ഷത്തായിരുന്നു ഷെയ്ഖ് ബൂത്തി. ഇസ്ലാമിൽ നാല് മദ്ഹബിന്റെയും താല്പര്യം ഭരണകൂടം മോശമാണെങ്കിലും പൊതുജനം ആയുധമെടുത്ത് ഭരണകൂടത്തെ മാറ്റാൻ പോരാടരുത് എന്നതാണെന്നും അത് കൊണ്ട് സമരം അവസാനിപ്പിക്കണമെന്നുമാണ് ബൂത്തി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്അത്തരം സമരം വൻ തോതിൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കുമെന്നാണ് അദ്ദേഹം നിർത്താതെ വാദിച്ചത്, അത് തന്നെയാണ് ഒടുവിൽ സംഭവിച്ചതും, ലക്ഷങ്ങളാണ് സിറിയയിൽ മരിച്ചത്, ദശ ലക്ഷക്കണക്കിന് പലായനങ്ങൾ, അംഗ വൈകല്യങ്ങൾ, സാമ്പത്തിക തകർച്ച, എന്തിനേറെ സിറിയയിലെ ഓരോ വീട്ടിലും അത്യാഹിതം എത്തി എന്നാണ് കണക്ക്.
വിമത സൈന്യവും വഹാബി ഭീകരരുമാണ് ബൂത്തിയുടെ വധത്തിനു പിന്നിലെന്നാണ് സിറിയൻ സർക്കാരിന്റെ പക്ഷം. സർക്കാർ സൈന്യം തന്നെയാണ് വിമതർക്കെതിരെ ജന രോഷം സൃഷ്ടിക്കാൻ ഷെയ്ഖ് അവർകളെ വധിച്ചത് എന്നാണ് വിമത ആരോപണം. പക്ഷെ ബൂത്തിയുടെ മക്കൾ വിമത ആരോപണത്തെ തള്ളിക്കളയുന്നുണ്ട്.
ബൂത്തി വധത്തെ തുടർന്നാണ് വിമതരുടെ പ്രമുഖ നേതാവ് മുഅസ് അൽ ഖാതിബ് വിമത നേതൃ സ്ഥാനം രാജിവച്ചത് എന്ന് പറയപ്പെട്ടിരുന്നു.
ശാന്തവും സുന്ദരവും ആരെയും ആകര്ഷിക്കുന്നതുമായ സിറിയ അധികാര ക്കൊതിക്ക് മുൻപിൽ തകർന്നടിയുകയായിരുന്നു. ഭരണം പിടിച്ചെടുക്കാൻ വിമതർ, വിട്ടുകൊടുക്കാൻ മനസ്സില്ലാതെ ബശ്ശാരും സൈന്യവും. ഒടുവിൽ രക്ത രൂക്ഷിതമായ യുദ്ധങ്ങൾ, ഇന്നും ഈ നിമിഷവും അത് ശാമിൽ മരണം വിതക്കുന്നു.
മുസ്ലം ബ്രദർഹുഡ് ആണ് വിമതർക്ക് വേണ്ടി പ്രധാനമായും നേതൃത്വം വഹിച്ചത്, പിന്നെ സിറിയയിലെ സലഫി സംഘടനകൾ, ഇതര രാജ്യങ്ങളിൽ നിന്ന് നുഴഞ്ഞു കയറിയ വഹാബി സലഫി പ്രവർത്തകർ, കേരളത്തിൽ നിന്ന് വരെ സലഫി പ്രവർത്തകർ പോയി എന്നാണ് നാം വാർത്തകളിൽ കണ്ടത്. ഈ വിമതരെ സഹായിച്ച് കൊണ്ട് വിവിധ അറബ് രാജ്യങ്ങൾ, വിമതർക്ക് ആയുധവും, പരിശീലനങ്ങളും നൽകിക്കൊണ്ട് തുർക്കി, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും.
സിറിയൻ സൈന്യത്തെ സഹായിക്കാൻ ഇറാനും റഷ്യയും കൂടാതെ ലബനോനിലെ ഹിസ്ബുള്ള എന്ന ഷിയാ
സൈന്യവും രംഗത്തെത്തി.
അൽ നുസ്ര ഫ്രണ്ട് എന്ന ബാനറിൽ സലഫി സംഘടനകൾ കൂടുതൽ കിരാത കൃത്യങ്ങളോടെ സിറിയയിലാകെ ചാവേറാക്രമണം നടത്തി. വിവിധ രാജ്യങ്ങളിൽ നിന്ന് നുഴഞ്ഞു കയറിയവരും സിറിയക്കാരും ഈ കൂട്ടത്തിലുണ്ടായിരുന്നു. അൽ നുസ്രയിൽ നിന്ന് തന്നെ കൂടുതൽ തീവ്രതയോടെ ISIS ഉം രൂപമെടുത്തു, IS കൂടുതൽ ശക്തമായതോടെ വിമതരെ സഹായിക്കുന്നതിനെതിരെ പാശ്ചാത്യൻ നാടുകളിൽ പ്രതിഷേധങ്ങളുയർന്നു. അമേരിക്കക്ക് അങ്ങിനെ IS നെതിരെയും നിലപാടെടുക്കേണ്ടി വന്നു, സിറിയൻ ആഭ്യന്തര യുദ്ധം വിവിധ രൂപത്തിലായി.
വിമതർ മോഡറേറ്റ് റെബെൽ, റാഡിക്കലൈസ്ഡ് റെബൽ എന്ന രണ്ട് പേരുകളിൽ അറിയപ്പെട്ടെങ്കിലും ഇരു കൂട്ടരും മരണം വിതച്ചു, സിറിയൻ സൈന്യവും തിരിച്ചടിച്ചതോടെ മരണ സംഖ്യ കൂടി.
ISIS നെ നേരിടാൻ കുർദുകൾ തയ്യാറായി, അമേരിക്കൻ സഹായത്തോടെ അവർ IS നെ തുരത്തി. മറുഭാഗത്ത് നിന്ന് ഇറാനും റഷ്യയും IS നെ നേരിട്ടു. നുഴഞ്ഞു കയറി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നിരവധി സലഫി വഹാബി പോരാളികൾ സിറിയയിൽ കൊല്ലപ്പെട്ടു.
സമാധാനത്തിന് വിദൂര സാധ്യത പോലും കാണാതെ സിറിയ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്.
അറബ് അറബ് ആഫ്രിക്കൻ രഞങ്ങളിൽ നടന്ന ഭരണമാറ്റ സമരങ്ങൾ ഇസ്ലാമിക ലോകം കണ്ട ഏറ്റവും വലിയ തെമ്മാടിത്തങ്ങളിൽ ഒന്നാണെന്ന് പറയേണ്ടി വരും. ഇസ്ലാമിനെ ഇത്രയേറെ ലോകത്തിനു മുൻപിൽ നീചമായി ചിത്രീകരിക്കപ്പെട്ടു സംഭവങ്ങൾ വേറെ ഇല്ല. പണ്ഡിതന്മാർ, പുണ്യ മനുഷ്യരുടെ ഖബറിടങ്ങൾ, പൈതൃകത്തിന്റെ കൽനിർമ്മിതികൾ എല്ലാം സമരക്കാർ തകർത്തു. ഇന്നും അതിന്റെ നഷ്ടങ്ങളിൽ നിന്ന് കര കയറാൻ മുസ്ലിം ലോകത്തിനായിട്ടില്ല.
(അള്ളാഹു അദ്ദേഹത്തിന്റെ പദവികൾ ഉയർത്തട്ടെ - ആമീൻ)
Post a Comment