മിഅ്റാജ് നോമ്പിനെ അധിക്ഷേപിക്കുന്ന ഇല്യാസ് മൗലവിക്ക് മൂന്നാം ഖണ്ഡനം - എം.ടി അബൂബക്കർ ദാരിമി
മിഅ്റാജ് നോമ്പ്: ജമാഅത്തു നേതാവ് ഇൽയാസ് മൗലവി മുറിച്ചുമാറ്റിയത്
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
താഴെ ഹദീസിനെ ചൊല്ലി എന്തൊക്കെയായിരുന്നു മൗലവിയുടെ പുകിൽ?
[عن شهر بن حوشب:] عن أبي هريرةَ رضيَّ اللهُ عنه قال: مَنْ صام يومَ سبعٍ وعشرينَ من رجبٍ كُتبَ له صيامُ ستِّينَ شهرًا وهو اليومُ الذي هبط فيه جبريلُ بالرِّسالةِ
പ്രസ്തുത ഹദീസ് വാറോലയാണ്.... ശിയാനിർമ്മിതിയാണ്..... ഹി. 5 നൂറ്റാണ്ടിനു മുമ്പുള്ള അഹ്‌ലുസ്സുന്നത്തിന്റെ കിതാബുകളിൽ ഇല്ലാത്തതാണ്..... ഗസ്സാലി ഇമാമാണ് അതിന്റെ ആദ്യ അവതാരകൻ....
മറുചോദ്യങ്ങൾ തുരുതുരെ ചെന്നപ്പോൾ മൗലവിയിപ്പോൾ അതൊക്കെ വിട്ട് ഇമാം അസ്ഖലാനിയുടെ തബ് യീനുൽ അജബുമായിട്ടാണ് പുറപ്പാട്. എന്നാൽ നമുക്കതു തന്നെ നോക്കാം:-
മൗലവി:-
റജബിന്റെ ശ്രേഷ്ഠത, നോമ്പ്, നിശ്ചിത ദിവസനോമ്പ്, പ്രത്യേക രാവുനിസ്കാരം ഇവയിലൊന്നും തെളിവിനുതകുന്ന സഹീഹായ ഹദീസ് വന്നിട്ടില്ല എന്ന് അസ്ഖലാനി تبيين العجب ൽ പറഞ്ഞിട്ടുണ്ട്. അതിനാൽ റജബ് 27 നോമ്പിന്റെ ഹദീസ് വാറോലയാണ്.
മറുചോദ്യം:-
അതേ അസ്ഖലാനി ഇമാം തന്നെ തൊട്ടു താഴെ വരിയിൽ ഉദ്ധരിച്ചു പറയുന്നു:-
ثم نرجع فنقول: إن أمثل ما ورد في ذلك:
ما رواه النسائي من حديث أسامة بن زيد رضي الله عنه قال: " قلت يا رسول الله لم أرك تصوم من الشهور ما تصوم في شعبان. قال: ذاك شهر يغفل الناس عنه بين رجب ورمضان... "الحديث.
فهذا فيه إشعار بأن في رجب مشابهة برمضان، وأن الناس يشتغلون من العبادة بما يشتغلون به في رمضان، ويغفلون عن نظير ذلك في شعبان. لذلك كان يصومه.
وفي تخصيصه ذلك بالصوم - إشعار بفضل رجب، وأن ذلك كان من المعلوم المقرر لديهم
(വിഷയത്തിലേക്ക് വരാം. ഇവ്വിഷയത്തിൽ വന്നതിൽ ഏറ്റവും മികച്ചതാണ് ഇമാം നസാഇ ഉദ്ധരിച്ച ഹദീസ്. ഉസാമ (റ) ചോദിച്ചു : നബിയേ, അങ്ങ് ശാഅ്ബാനിൽ നോമ്പനുഷ്‌ടിക്കുന്നപോലെ മറ്റു മാസങ്ങളിൽ കാണുന്നില്ലല്ലോ. നബി (സ) പറഞ്ഞു : അത് ജനങ്ങൾ റജബിന്റെയും റമസാനിന്റെയുമിടയിൽ അശ്രദ്ധമാകുന്ന മാസമാണ്......
ഈ ഹദീസ് റജബിനു റമസാനിനോട് സാദൃശ്യമുണ്ടെന്ന് അറിയിക്കുന്നതാണ്. ജനങ്ങൾ റമസാനിൽ ചെയ്യുന്ന ഇബാദത്തുകളെ കൊണ്ട് റജബിൽ വ്യാപൃതരാകുന്നെന്നും അറിയിക്കുന്നു. ശഅ്ബാനിൽ ജനങ്ങൾ അക്കാര്യത്തിൽ അശ്രദ്ധരാകും. അതുകൊണ്ടാണ് നബി(സ) ശഅ്ബാനിൽ നോമ്പ് നോറ്റത്. നബി(സ) ഇതിനെ നോമ്പ് കൊണ്ട് പ്രത്യേകപ്പെടുത്തിയതിൽ റജബിനു ശ്രേഷ്ഠതയുണ്ടെന്നും അക്കാര്യം അവരുടെയടുക്കൽ അംഗീകൃതവും അറിയപ്പെട്ടതുമായിരുന്നുവെന്നുമുള്ള അറിയിപ്പുണ്ട്.)
അതുപോലെ അബൂദാവൂദ് റിപ്പോർട്ട് ചെയ്‍ത ഹദീസ്:-
ومن ذلك: ما رواه أبو داود في السنن، قال: قال: حدثنا موسى بن إسماعيل، حدثنا حماد - يعني ابن سلمة - عن سعيد الجريري، عن أبي السليل - يعني ضريب بن نفير - عن مجيبة الباهلية، عن أبيها - أو عمها. أنه أتى رسول الله صلى الله عليه وسلم فأسلم ثم انطلق فأتاه بعد سنة، وقد تغير حاله وهيئته، فقال: يا رسول الله، أما تعرفني ؟ قال صلى الله عليه وسلم: ومن أنت ؟ قال: أنا الباهلي الذي جئتك عام الأول. قال صلى الله عليه وسلم: فما غيرك وقد كنت حسن الهيئة ؟ قال: ما أكلت طعاما منذ فارقتك إلا بليل. فقال رسول الله صلى الله عليه وسلم: قال: لما عذبت نفسك ؟ ثم قال: صم شهر الصبر، ويومان من كل شهر. قال: زدني، فإن بي قوة. قال صلى الله عليه وسلم: صم يومين فإن بي قوة. قال صلى الله عليه وسلم: صم ثلاثة أيام. قال: زدني. قال صلى الله عليه وسلم: صم الحزم واترك. صم من الحرم واترك. فقال: بأصابعه الثلاثة فضمها ثم أرسلها.
ففي هذا الخبر - وإن كان في إسناده من لا يعرف - ما يدل على استحباب صيام بعض رجب، لأنه أحد الأشهر الحرم
(ഒരു സ്വഹാബിയോട് നബി(സ) പവിത്ര മാസങ്ങളിൽ നിന്ന് നോമ്പ് നോൽക്കുവാൻ നിർദ്ദേശിച്ചു. റജബ് പവിത്രമായ നാലു മാസങ്ങളിൽ പെട്ടതായതിനാൽ റജബിൽ നിന്ന് നോമ്പ് സുന്നത്താണെന്ന് ഈ ഹദീസ് പഠിപ്പിച്ചു. ഈ ഹദീസിൽ അജ്ഞാത റിപ്പോർട്ടറുണ്ടെങ്കിലും.)
മൗലവീ റജബിന്റെ പുണ്യമോ നോമ്പോ പ്രതിപാദിക്കുന്ന തെളിവിനുതകുന്ന സഹീഹായ ഹദീസില്ല എന്ന് പറഞ്ഞ അതേ അസ്ഖലാനിയാണിതും പറഞ്ഞത്. അതെന്തെകൊണ്ടാണെന്ന് മൗലവിക്ക് മനസ്സിലായിട്ടുണ്ടോ?
മൗലവി:-
ولكن اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف ما لم تكن موضوعة
എന്നാൽ പുണ്യകർമ്മങ്ങളുടെ വിഷയത്തിൽ അല്പം ദുർബ്ബലതയുള്ള ഹദീസുകൾ അവ നബിതങ്ങളുടെ പേരിൽ കെട്ടിച്ചമച്ചതല്ലെങ്കിൽ ഉദ്ധരിക്കുന്നതിൽ *'ചില പണ്ഡിതന്മാർ'* അയവുള്ള സമീപനം കൈകൊള്ളാറുണ്ട് എന്ന് അസ്ഖലാനി തബ് യീനുൽ അജബിൽ പറഞ്ഞിട്ടുണ്ട്.
മറുചോദ്യം:-
എവിടെ മൗലവീ അതിൽ *'ചില പണ്ഡിതർ'* എന്ന്. أهل العلم എന്നാൽ ചില പണ്ഡിതർ എന്നാണോ? എന്തിനാണീ തട്ടിപ്പ്? *പണ്ഡിതർക്കിടയിൽ പ്രസിദ്ധമാണെന്നാണ്* അസ്ഖലാനി ഇമാം പറഞ്ഞത്. അഥവാ ള്വഈഫ് വാറോലയല്ലെന്ന്. മൗലവി പറയുന്നതോ, വാറോലയാണെന്ന്. അതുകൊണ്ടാണ് നാം മുള്ളുകൊണ്ട് മുള്ളെടുക്കുന്നത്.
മൗലവി:-
തർത്വൂഷി റജബ് നോമ്പ് കറാഹത്താണെന്ന് പറഞ്ഞിട്ടുണ്ട്. അതിനു മൂന്നു ന്യായങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതു ഹാഫിസ് അസ്ഖലാനി ഉദ്ധരിച്ചു.
മറുചോദ്യം:-
ത്വർതൂശി പറഞ്ഞത് മുഴുവൻ ശാഫിഈ മദ്ഹബാണോ? അസ്ഖലാനിയുടെ മദ്ഹബാണോ? പോട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ മദ്ഹബാണോ? ഉദാഹരണത്തിന്, ജനങ്ങൾ റജബു നോമ്പിനെ റമസാൻ നോമ്പു പോലെ കാണുമെന്നാണ് അദ്ദേഹത്തിന്റെ ഭീതി. എന്നാൽ അങ്ങനെ ഒരു പ്രശ്നം ജനങ്ങൾക്കില്ലല്ലോ. ഇനി ഉണ്ടെങ്കിൽ തന്നെ അത്തരം ന്യായങ്ങൾ ശാഫിഈ ഉസൂലിൽ അംഗീകരിക്കപ്പെടണമെന്നുണ്ടോ? ളുഹാ നിസ്കാരം ബിദ്അത്താണ് എന്നു പറഞ്ഞ സഹാബിയുടെ വാക്യം ഉദ്ധരിച്ചു ളുഹാ നിസ്കാരം എതിർക്കാമോ?
എംടി അബൂബക്ർ ദാരിമി
13/03/2021
Post a Comment