ഉസ്താദ് OT മൂസ മുസ്ലിയാർ വഫാത്തായി


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്‌ലിയാര്‍ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റാണ്. നേരത്തെ ജനറല്‍ സെകട്ടറിയും ജില്ലാ മുശാവറ അംഗവുമായി . 2018 മുതല്‍ കേന്ദ്ര മുശാവറയില്‍ അംഗമാണ്.
മുടിക്കോട് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളില്‍ സേവനം ചെയ്തു. പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുല്‍ ഇര്‍ഫാന്‍ കൊളേജ്, അല്‍ ഫാറൂഖ് ശരീഅത്ത് കോളെജ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.