റജബ് മാസം ആഗതമായാൽ പുണ്യ നബി പ്രാർത്ഥിച്ചിരുന്ന ഒരു പ്രത്യേക പ്രാർത്ഥനയായിരുന്നു അല്ലാഹുമ്മ ബാരിക് ലനാ.... എന്നു തുടങ്ങിയ പ്രസിദ്ധമായ ആ പ്രാർത്ഥന.
എന്നാൽ ഈ പ്രാർത്ഥനയിൽ ഉപയോഗിച്ചിട്ടുള്ള റജബ് എന്ന പദം എങ്ങനെ ഉച്ചരിക്കണം എന്ന് പലർക്കും ഇപ്പോഴും സംശയമാണ്.
ഇമാം സുയൂത്വീ (റ) വിന്റെ ജാമിഉസ്സഗീർ എന്ന ഹദീസ് ഗ്രന്ഥത്തിന്റെ വ്യാഖ്യാനമായ അസ്സിറാജുൽ മുനീറിൽ ഈ പ്രാർത്ഥനയിലെ " ഫീ റജബിൻ " എന്ന പദം വ്യാഖ്യാനിച്ചു കൊണ്ട് ' തൻവീൻ കൊണ്ട് ' എഴുതിയിട്ടുണ്ട്. എന്നാൽ റജബ് എന്ന പദം മുന്‍സരിഫ് ആയിട്ടും ഗയ്ര്‍ മുന്‍സരിഫ് ആയിട്ടും ഉപയോഗിക്കാം . അപ്പോൾ ‘ഫീ റജബിന്‍’ എന്നും 'ഫീറജബ ’ എന്നും പ്രാര്‍ത്ഥിക്കാം. ഗയ്ര്‍ മുന്‍സരിഫായി ഉപോയഗിക്കുമ്പോള്‍ അലമ്, അദ്‌ല് എന്നീ രണ്ടു ഇല്ലത്തുകളാണിവിടെയുള്ളത്. അര്‍റജബ് എന്നതില്‍ നിന്നുള്ളതാണ് റജബ് (ഖുള്‌രി 2/107, സ്വബ്ബാന്‍ 3/176)
Post a Comment