ഇമാം മഹ്ദി(റ)യുടെ വഫാത്ത്
അല്ലാഹു ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഇമാം മഹ്ദി(റ)യും മരണത്തിന് കിയടങ്ങുന്നതാണ്.എന്നാൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയൊരു വിപതായിരിക്കും ഇമാം മഹ്ദിയുടെ വിയോഗം..
ഇമാം മഹ്ദി രക്തസാക്ഷിയായി മരണപ്പെടുമെന്നും അതല്ല വിരിപ്പിൽ കിടന്ന് മരണപ്പെടുമെന്നും അഭിപ്രായങ്ങൾ നിലനിൽക്കുന്നു.യുദ്ധത്തിൽ പങ്കെടുത്ത ശേഷം വിരിപ്പിൽ കിടന്ന് മരിക്കേണ്ടി വന്നാൽ രണ്ടും ശരിയാവനും സാധ്യതയുണ്ട്.ബദ്റിലെ പതിനാല് രക്തസാക്ഷികളിൽ ഒരാളായ ഉബൈദത്ത്(റ)ഇങ്ങനെ രണ്ടും സംഭവിച്ച മഹാനാണ്.ബദ്ർ യുദ്ധത്തിലേറ്റ മുറിവ് കാരണം മടക്കയാത്രയിൽ'സ്വഫ്‌റാഹ്'എന്ന സ്ഥലത്തെത്തിയപ്പോയാണ് മഹാനായ ആ സ്വാഹബീവര്യൻ വിരിപ്പിൽ കിടന്ന് ശാഹിദായത്.
ഇനി'ശഹീദ്'എന്ന പദത്തിന്റെ വ്യാപകമായ അർത്ഥം ഉദേശിച്ചതാകനും ഇടയുണ്ട്.മതപഠനത്തിനിടെ മരണപ്പെട്ട വിദ്യാർഥിയും,പ്രസവവേദനയിൽ മരണപ്പെട്ട സ്ത്രിയും"ശഹിദി"ന്റെ ഗണത്തിൽ പെടുന്നത് ഈ അർത്ഥത്തിലാണ്.ഇത് മനസ്സിലാക്കിയാൽ പിന്നെ തായെ വിവരിക്കുന്ന ഹദീസുകളിൽ വൈരുദ്ധ്യം അനുഭവപ്പെടില്ല...
സ്വഹാബിവര്യനും പണ്ഡിത പ്രമുഖ നുമായ കഹ്ബൂൽ അഹ്ബാർ(റ) പറയുന്നു:"
وعن كعب الأخبار رضي اللّه عنه قال:المنصور المهدي يصلى عليه أهل الأرض،وطير السماء ،يبتلى بقتل الروم والملاحم عشرين سنة ، ثم يقتل شهيدًا هو وألفان معه ،كلهم أمير صاحب راية ،فلم تصب المسلمين مصيبة بعد رسول اللّه صلى اللّه عليه وسلم أعظم منها..
ഇമാം മഹ്ദി(റ)ശാഹിദായി മരിക്കും.ഭൂമി ലോകത്തുളള മുഴുവൻ മുസ്‌ലിംകളും അദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്കരിക്കും.നബി(സ്വ)തങ്ങളുടെ വഫാത്തിന് ശേഷം അതിനേക്കാൾ വലിയൊരപത്ത് മുസ്ലിങ്ങൾക്കിനി വരാനില്ല"(ഹാഫിള് അബുനുഐം)..
ഇമാം മഹ്ദി സ്വാഭാവിക മരണം വരിക്കുമെന്നും മുസ്‌ലിംകൾ മഹാന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കുമെന്നും ഇമാം അബുദാവുദ്(റ)റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിലും വന്നിട്ടുണ്ട്.
وعن أم سلمة رضي اللّه عنه،زوج النبي صلى الله عليه وسلم عن النبي صلى الله عليه وسلم،في قصة المهدي رضي اللّه عنه قال:فيقسم المال،ويعمل في الناس بسنة نبيهم صلى الله عليه وسلم ويلقى الاءسالم بجرانه الى الأرض،فيلبث سبع سنين،ثم يتوقف في،ويصلي عليه المسلمون
നബി(സ്വ)യുടെ പത്നിയായ ഹസ്റത്ത് ഉമ്മുസലമാ(റ)പറയുന്നു:"നബി(സ്വ)തങ്ങൾ പറയുന്നതായി ഞാൻ കേട്ടു ഇമാം മഹ്ദി എന്റെ തിരുചര്യനുസരിച്ചു ജനങ്ങളോട് ഇടപഴകും.സമ്പത്ത് നീതി യുക്തമായി വീതിച്ചു കൊടുക്കും.ഏഴു വർഷത്തെ സൽഭരണത്തിന് ശേഷം വഫാത്താകും.മുസ്‌ലിംകൾ മഹാന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കും"(അബുദാവൂദ്)..
ആർത്വാത്(റ)പറയുന്നു:"എനിക്ക് സത്യസന്ധമായി വിവരം ലഭിച്ചിരിക്കുന്നു.മഹ്ദി ഇമാം നാൽപ്പത് വയസ്സ് വരെ ജീവിക്കും. പിന്നീട് വിരിപ്പിൽ കിടന്ന് മരിക്കും"(കിത്താബുൽ ഫിതൻ)..
പ്രാർത്ഥനയോടെ ലോകം
മഹ്ദി ഇമാംرضي اللّٰه عنهന്റെ വഫാത്തിന് ശേഷം ഭൂമി ലോകത്തെ ജീവിതം ഒട്ടും ഗുണമുള്ളതായിരിക്കില്ലെന്ന് പണ്ഡിതൻമാർ ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നു .
സ്വാഹബീവര്യനായ അബ്‍ദുല്ലാഹിബ്നു മസുഊദ്رضي اللّٰه عنه പറയുന്നു: "മഹ്ദി ഇമാം ഭൂമി മുഴുവൻ നീതിയാൽ നിറക്കും. യാതൊരു വിധ പക്ഷപാദിത്യമില്ലാതെ സമ്പത്ത് വീതിച്ചു കൊടുക്കും. സമുദായത്തിന്റെ ഹൃദയാന്തരങ്ങളിൽ അള്ളാഹു അക്കാലത്ത് ഐശ്വര്യം നിക്ഷേപിക്കും. പക്ഷെ ഇമാം മഹ്ദിയുടെ വഫാത്തിന് ശേഷം ഇവിടെ ജീവിക്കുന്നതിൽ യാതൊരു ഗുണമുണ്ടാവില്ല"(ഹാഫിള് അബു നുഐം).
മഹ്ദി ഇമാം ന്റെ വഫാത്തിന് ശേഷം സർവ്വ നാശം വിതക്കുന്ന ഇസ്രാഫീൽ(عليه السلام)ന്റെ ഒന്നാമത്തെ ഊത്തിന് കൂടുതൽ കാലമുണ്ടാവില്ല... ഇമാം യഹ്‌യൽ മഖ്ദിസി (رحمة الله عليه) പറയുന്നു: "ഇമാം മഹ്ദിയുടെ വഫാത്ത് ലോകാവസാനം വളരെയടുത്തെത്തി എന്നതിന്റെ സൂചനയാണ്. അദേഹത്തിന്റെ വഫാത്തിന് ശേഷം ഈ ലോകത്തെ ജീവിതത്തിന് യാതൊരർത്ഥവുമില്ല. എന്ന് മാത്രമല്ല, മഹ്ദി ഇമാമിന്റെ വഫാത്തിനും ഇസ്രാഫീൽ(عليه السلام)ന്റെ ഒന്നാമത്തെ ഊത്തിനും ഇടയിൽ കൂടുതൽ കാലം ഉണ്ടാവുകയുമില്ല" ...(അഖ്ദു ദുറർ പേ:174)
ഇമാം മഹ്ദി.رضي اللّٰه عنه വിന് സ്വർഗത്തിൽ ഉന്നത സ്ഥാനമുണ്ടാകുമെന്ന് നബി (ﷺ ) തങ്ങൾ മുൻകുട്ടി പ്രവചിച്ചിട്ടുണ്ട്. സ്വർഗത്തിലെ നേതാക്കളുടെ കൂട്ടത്തിലാണ് നബി (ﷺ) തങ്ങൾ ഇമാം മഹ്ദിرضي اللّٰه عنه യെ എണ്ണിയത്...
അനസ് ബ്നു മാലിക്ക്رضي اللّٰه عنه ൽ നിന്ന് നിവേദനം :നബി (ﷺ)തങ്ങൾ പറഞ്ഞു:
*" ഞങ്ങൾ അബ്ദുൽ മൂത്തലിബിന്റെ മക്കൾ ഏഴു പേർ സ്വർഗ്ഗവാസികളുടെ നേതാക്കളാകുന്നു. ഞാൻ, എന്റെ സഹോദരൻ അലിرضي اللّٰه عنه ,പിതൃവ്യൻ ഹംസ.رضي اللّٰه عنه ,ജഹ്ഫർ.رضي اللّٰه عنهഹസൻ. رضي اللّٰه عنه ,ഹുസൈൻرضي اللّٰه عنهവരാനിരിക്കുന്ന ഇമാം മഹ്ദി എന്നിവരാണവർ"* (ഇബ്നുമാജ,ത്വബ്‌റാനി)
*" ഞങ്ങൾ അബ്ദുൽ മൂത്തലിബിന്റെ മക്കൾ ഏഴു പേർ സ്വർഗ്ഗവാസികളുടെ നേതാക്കളാകുന്നു. ഞാൻ, എന്റെ സഹോദരൻ അലിرضي اللّٰه عنه ,പിതൃവ്യൻ ഹംസ.رضي اللّٰه عنه ,ജഹ്ഫർ.رضي اللّٰه عنهഹസൻ. رضي اللّٰه عنه ,ഹുസൈൻرضي اللّٰه عنهവരാനിരിക്കുന്ന ഇമാം മഹ്ദി എന്നിവരാണവർ"* (ഇബ്നുമാജ,ത്വബ്‌റാനി)
*وعن أنس بن مالك رضي الله عنه قال: رسول اللَّه صلى اللَّه عليه وسلم:نحن سبعة بنو عبد المطلب سادات أهل الجنة،أنا..،وأخي على،وعمى حمزة،وجعفر،والحسن،والحسين،والمهدي.*
നബി (ﷺ) തങ്ങൾ പറഞ്ഞ ഇമാം മഹ്ദി എന്ന വരും കാലത്തിന്റെ യുഗപുരുഷനെ കാത്തിരിക്കുകയാണ് ലോകം. സിറിയ, ഇറാഖ്, യമൻ, പലസ്‌തീൻ, ലിബിയ, ഈജിപ്ത്, മ്യാൻമർ, ശ്രീലങ്ക, കാശ്മീർ, തുടങ്ങി ലോകത്തിന്റെ വിവിധാഭാഗങ്ങളിനിന്ന് വാന ലോകത്തേക്ക് ഉയരുന്ന പ്രാർത്ഥന ഇതാണ് *"കരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവെ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അറുതിവരുത്താൻ നബി (ﷺ)വരുമെന്ന് പറഞ്ഞ ലോകത്തിന്റെ വിമോചകനായ ഇമാം മഹ്ദി (റ) യെ ഞങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കണേ അല്ലാഹ്..!എന്നാണ്...
ഇൻ ശാ അല്ലാഹ്... ലോകം അതിന്റെ അവസാനത്തോട് അടുത്തു കൊണ്ടിരിക്കുന്നു. "നാസ"* പോലും പറഞ്ഞു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ ലോകം അവസാനിക്കാൻ പോകുന്നു. അതിന്റെ ലക്ഷണങ്ങൾ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു എന്നത്...
ലോക മുസ്‌ലിംകൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന നരനായാട്ടിന് അറുതിവരുത്താൻ അല്ലാഹുവിന്റെ തീരുമാനപ്രകാരം ഈ ലോകത്ത് നിയുക്തനാകുന്ന ഇമാം മഹ്ദി رضي اللّٰه عنهകൊണ്ട് മാത്രമേ കഴിയുകയുള്ളൂ എന്ന സത്യം നാം മനസ്സിലാക്കണം. നാം മൻസിലാക്കിയില്ലെങ്കിലും ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ആ കാര്യം നന്നായി അറിയാം. ഇൻ ശാ അല്ലാഹ് നമുക്ക് കാത്തിരിക്കാം ആ മനോഹര നിമിഷത്തിനായി .
Post a Comment