ഇമാം മഹ്ദിയും സുഫിയാനിയും തമ്മിലുള്ള പോരാട്ടം


ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മറ്റൊരു ഫിത്നയാണ് 'സുഫ്‌യാനി' എന്നറിയപ്പെടുന്ന ധിക്കാരിയായൊരു ഭരണാധികാരിയുടെ രാഗപ്രവേശനം...

സുഫിയാനിയുടെ കുഴപ്പങ്ങൾ കൊണ്ട് പൊറുതി മുട്ടി ധാർമികമായും മറ്റും വളരെ പ്രയാസം അനുഭവിക്കുമ്പോഴാണ് ഇമാം മഹ്ദി വരിക..!

അത്യധികം ഭീതിജനകവും സംഭ്രമജനകവുമായ അന്നത്തെ അവസ്ഥ അറിയാൻ പണ്ഡിതനും താബിഈ പ്രമുഖനുമായ കഹബുൽ അഹ്ബാർ (റ) വിന്റെ വിവരണം മാത്രം മതി അക്കാലത്തെ പ്രതിസന്ധികളുടെ ഗൗരവമറിയാൻ... !

കഹബുൽ അഹ്ബാർ (റ)പറയുന്നു : "ഈസാ നബി (അ) ഇറങ്ങുന്നതിന് മുമ്പ് ഇവിടെ നിരവധി ഫിത്നകൾ വരാനിരിക്കുന്നു. അക്രമികളായ മൂന്ന് ഭരണാധികരികളാണ് ആദ്യം വരിക. മൂന്ന് പേരും അവരവരുടെ നാടുകളിൽ അക്രമം വിതച്ചു കൊണ്ടിരിക്കും. അപ്പോഴാണ് ഡമസ്കസിൽ നിന്നും 'സുഫിയാനി' പുറപ്പെടുക. അദ്ദേഹത്തോടൊപ്പം ' കൽബ് ' വംശജർ നിലയുറപ്പിക്കും. സുഫിയാനിയുടെ യഥാർത്ഥ പേര് മുആവിയ എന്നും പിതാവിന്റെ പേര് ഉത്ബ എന്നുമായിരിക്കും...

നേരിയ മുഖം, നീണ്ട മുക്ക്, ഉയർന്ന ശബ്‌ദം, അദ്ദേഹത്തിന്റെ വലത് കണ്ണ് കണ്ടാൽ കാണുന്നവർ കോങ്കണ്ണനാണെന്ന് പറയും. ഐഹിക ലോകവുമായി യാതൊരു ബന്ധവുമില്ലാത്തത് പോലെ അദ്ദേഹം അഭിനയിക്കും. അങ്ങനെ പ്രതാപവും ശക്തിയും കൈവന്നാൽ അദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് 'ഈമാൻ 'അല്ലാഹു എടുത്തുകളയും...

അതോടെ ആയാൾ ഭൂമിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കും.
ജുമുഅ-ജമാഅത്തുകൾ നിരോധിക്കും. നാട് മുഴുവൻ അധർമ്മവും അവിശ്വസവും അടക്കി വാഴും, കൊലപതകങ്ങൾ വാർത്തയല്ലാതെയാവും...!

കാര്യങ്ങൾ ഇത്രത്തോളമെത്തുമ്പോൾ മക്കക്കാരായ ആളുകൾ (പണ്ഡിതന്മാർ) സുഫിയാനിയെ ചെന്ന് കണ്ട് അല്ലാഹുവിന്റെ ശിക്ഷയെകുറിച്ച് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകും. പക്ഷെ അതൊട്ടും വിലകൽപ്പിക്കതെ അവരെയെല്ലാം കൊന്നു കളയാൻ സുഫിയാനി ഉത്തരവിടും. മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള പണ്ഡിതൻമാരെയും സാത്വികന്മാരെയും തെരഞ്ഞുപിടിച്ചു വധിക്കാൻ സുഫിയാനി തന്റെ സൈന്യത്തിന് ആജ്ഞ നൽകും..!

അധർമ്മത്തിന്റെയും അരാചകത്തിന്റെയും ദിനങ്ങൾ പിന്നെയും നീണ്ടുനിൽക്കും. ഡമസ്കസിലെ പള്ളിയിൽ പോലും സുഫിയാനിയുടെ സൈന്യം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കും. ഇതെല്ലാം കാണുന്ന സത്യവിശ്വാസിയായ ഒരാൾ സഹിക്കാനാവാതെ വിളിച്ചു പറയും :"നിങ്ങൾക്ക് നാശം"അല്ലാഹു സത്യവിശ്വാസം കൊണ്ടനുഗ്രഹിച്ച ശേഷം വീണ്ടും നിങ്ങൾ അവിശ്വാസത്തിലേക്ക് നിൽകുകയാണോ ? ഇതൊന്നും ഒരിക്കലും അനുവദനീയമായ കാര്യമല്ല..."

"ധീരമായ ആ പ്രഖ്യാപനം കേട്ട് സുഫ്‌യാനി നേരിൽ ചെന്ന് പള്ളിക്കുള്ളിൽ വെച്ച് തന്നെ അദ്ദേഹത്തെ വധിക്കും ...!

അദ്ദേഹത്തെ മാത്രമല്ല, വിശ്വാസിയുടെ പക്ഷം ചേർന്ന എല്ലാവരെയും സുഫിയാനി വകവരുത്തും...!!

"അപ്പോൾ ആകാശത്ത് നിന്ന് ഒരശരീരി മുഴങ്ങും. _ജനങ്ങളെ ! തീർച്ചയായും അല്ലാഹു ധിക്കാരികളുടെയും കപട വിശ്വാസികളുടെയും ഭരണകാലം അവസാനിപ്പിച്ചിരിക്കുന്നു. അതോടൊപ്പം മുഹമ്മദ്‌ നബി (സ്വ)യുടെ സമുദായത്തിലെ ഉത്തമനായൊരു വ്യക്തിയെ നിങ്ങളുടെ ഭരണം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ മക്കയിൽ ചെന്ന് അദ്ദേഹത്തെ കാണുക. അദ്ദേഹം മഹ്ദിയാണ്. അദേഹത്തിന്റെ പേര് അഹ്‌മദുബ്നു അബ്ദില്ലാഹ് എന്നാണ്.._

അശരീരി കാട്ടു തീ പോലെ പരക്കും. അതോടെ ശാമിൽ നിന്ന് അല്ലാഹുവിന്റെ ഔലിയാക്കളും മറ്റു നിരവധി മഹാന്മാരും ഇമാം മഹ്ദിയെ തേടി ഇറങ്ങും. ഈജിപ്തിലെ ഔലിയാക്കളും മഹാന്മാരും അവർക്കൊപ്പം ചേരും. അങ്ങനെ അവർ എല്ലാവരും മക്കയിൽ എത്തും. തുടർന്ന് റുക്‌നിന്റെയും മഖാമു ഇബ്രാഹിമിന്റെയും ഇടയിൽ വെച്ച് ഇമാം മഹ്ദിയെ അവർ ബൈഅത്ത് ചെയ്യും...!

"മഹ്ദി ഇമാമിനോടൊപ്പം അന്ന് 313 പേർ നിലയുറപ്പിക്കും. പിന്നീട് എല്ലാ വിശ്വാസികളും ഇമാമിനെ ബൈഅത്ത് ചെയ്യും. ആകാശത്തുള്ള ദൃഷ്ടാന്തമെന്ന നിലയിൽ തുടർച്ചയായി മൂന്ന് രാത്രികളിൽ ചന്ദ്രഗ്രഹണമുണ്ടാകും... "

മഹ്ദി ഇമാമിനെ ജനങ്ങൾ ബൈഅത്ത് ചെയ്തതും അദ്ദേഹം ഭരണമേറ്റടുത്തതായ വിവരങ്ങളും സുഫിയാനിയുടെ ചെവിയിലുമെത്തും. അതോടെ സുഫിയാനി മക്കയിലേക്ക് മുപ്പതിനായിരം പേരടങ്ങുന്ന ഒരു വൻ സൈന്യത്തെ അയക്കും. ഇമാം മഹ്ദിയെ വകവരുത്തലായിരിക്കും അവരുടെ ലക്ഷ്യം...

ആ ലക്ഷ്യ സാക്ഷാൽകാര്യത്തിനായി അവർ മക്കയിൽ നീങ്ങി കൊണ്ടിരിക്കവെ ബൈദഅ് എന്ന സ്ഥലത്തെത്തുമ്പോൾ അവർ ഭൂമിയിൽ ആഴ്ത്തപ്പെടും. രണ്ട് പേരല്ലതെ അവരിൽ നിന്നാരും രക്ഷപ്പെടില്ല. രക്ഷപ്പെട്ട ആ രണ്ട് പേരിൽ നിന്ന് സുഫിയാനി തന്റെ സൈന്യത്തെ ഭൂമി വിഴുങ്ങിയ വാർത്തയറിയും...

അങ്ങനെ ആ രണ്ടുപേർ സൈനിക കേമ്പിൽ തിരിച്ചെത്തുമ്പോൾ തങ്ങളുടെ കൂട്ടുകാർക്ക് സംഭവിച്ചതുപോലെ അവർക്കും സംഭവിക്കും. വിവരമറിഞ്ഞെത്തുന്ന ഇമാം മഹ്ദി (റ) അവരുടെ സമ്പത്തെല്ലാം ഗനീമത്തായി എടുക്കും..."

ഖിയാമത്ത് നാളിന്റെ അടയാളങ്ങളിലൊന്നായി ഹദീസ് ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയ "ഭൂമിയിൽ ആഴ്ത്തപ്പെടൽ" സംഭവിക്കുന്നതെങ്ങനെയാണ്...

വിശുദ്ധ ഖുർആൻ മുപ്പത്തിനാലാം അദ്ധ്യായം സൂറത്തു സബഇലെ അമ്പത്തിയൊന്നാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ നിരവധി മുഫസ്സിറുകൾ ഈ കാര്യം വിശദികരിച്ചിട്ടുണ്ട്...!

പിന്നീട് സുഫിയാനിയുടെ ശല്യം തീർക്കാനായി ഇമാം മഹ്ദി ശാമിലേക്ക് നീങ്ങും. യാത്രയിൽ തന്റെ മുൻഭാഗത്ത് ജിബ്‌രീൽ (അ)മും പിൻഭാഗത്ത് മീകാഈൽ (അ) ഉം സംരക്ഷകരായി നിലകൊള്ളും...

അന്തരീക്ഷത്തിലെ പക്ഷി പറവകളും, സമുദ്രഭാഗത്തെ മത്സ്യങ്ങളുമടക്കം, ആകാശഭൂമിയിലെ നിവാസികളെല്ലാം ഇമാം മഹ്ദിയെ കൊണ്ട് സന്തോഷിക്കും. ഭൂമിയിലെ വിളവുകൾ ഇരട്ടിക്കും, നിധികൾ പുറത്തെടുക്കപ്പെടും, അങ്ങനെ ഇമാം മഹ്ദി (റ) ശാമിലെത്തും. പിന്നീട് ത്വബ്‌രിയ തടാകത്തിലേക്ക് ശിഖരങ്ങൾ നീണ്ടുകിടക്കുന്ന ഒരു വൃക്ഷത്തിന് താഴെ വെച്ച് സുഫിയാനിയെ വധിക്കും...

ഹുദൈഫ (റ) പറയുന്നു : നബി (സ്വ) തങ്ങൾ പറഞ്ഞു :"എല്ലാ അർത്ഥത്തിലുമുള്ള നിരാശകൻ കൽബ് ഗോത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഗനീമത് സ്വത്തിലെ ഒരു കയറെങ്കിലും തടയപ്പെട്ടവനാണ്. ഞാൻ ചോദിച്ചു :നബിയെ! അവർ (കൽബ് ഗോത്രക്കാർ )ഏകദൈവ വിശ്വാസികളായിരിക്കെ അവരോടിങ്ങനെയാണ് യുദ്ധം ചെയ്യൽ അനുവദനീയമാകുക ?"

നബി (സ്വ) തങ്ങൾ പറഞ്ഞു : ഹുദൈഫാ! അന്നവർ മതപരിത്യാഗികളായിരിക്കും. മദ്യം അനുവദനീയമെന്നവർ കരുതും. മാത്രമല്ല, അവർ നിസ്കരിക്കുകയുമില്ല "(സുനനുബ്നു സഈദ് )...!

മേൽപറഞ്ഞ ആശയം ഒന്നുകൂടി വിശദികരിക്കുന്ന ഹസ്‌റത്ത് അബുഹുറയ്റ (റ) നിവേദനം ചെയുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്... നബി (സ്വ) തങ്ങൾ പറഞ്ഞു :"എല്ലാഗുണങ്ങളും തടയപ്പെട്ടവൻ കൽബ് ഗോത്രത്തിലെ ഗനീമത്ത് തടയപ്പെട്ടവനാണ്. അതൊരു ഒട്ടകത്തിന്റെ മൂക്ക് കയറാണെങ്കിലും..."(ഹാകിം)

സുഫിയാനിയുടെ വധത്തെകുറിച്ചും അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെകുറിച്ചും ഹാഫിള് അബു നുഐം (റ) റിപ്പോർട്ട് ചെയുന്ന ഹദീസിൽ പ്രമുഖ പണ്ഡിതനായ, മുഹമ്മദു ബ്നു അലി (റ)പറയുന്നു :

"മക്കയിലെ "ബൈദാഇ, ൽ നടന്ന ഭൂമിയിൽ ആഴ്ത്തപ്പെടൽ സംഭവം അറിയുന്ന ഇമാം മഹ്ദി (റ), അബദലുകളായ ഔലിയാക്കളടങ്ങുന്ന പന്ത്രണ്ടായിരം പേരുൾ കൊള്ളുന്ന ഒരു വലിയ സൈന്യവുമായി സുഫിയാനിയെത്തേടി പുറപ്പെടും. അങ്ങനെ 'ഇലിയാ'എന്ന സ്ഥലത്തെത്തുമ്പോൾ സുഫിയാനി സ്വയം മുന്നോട്ട് വന്ന് ഇമാം മഹ്ദിയെ അംഗീകരിച്ചതായി പ്രഖ്യാപിക്കും..!

പക്ഷെ ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്ത ശേഷം സുഫിയാനി തന്റെ അമ്മാവന്മാരും അനുയായികളുമായ 'കൽബ് 'ഗോത്രക്കാരെ സമീപിക്കുമ്പോൾ അവർ അദ്ദേഹത്തെ ആക്ഷേപിച്ചു സംസാരിക്കും... !

അവർ പറയും : താങ്കളെന്ത് പണിയാണ് കാണിച്ചത് ?"അള്ളാഹു താങ്കളെ ഏൽപ്പിച്ച ഭരണം താങ്കൾ ഒഴിഞ്ഞു കൊടുത്തില്ലേ ?"

"ഞാൻ ബൈഅത്ത് പിൻവലിക്കണമെന്നാണോ നിങ്ങൾ പറയുന്നത് ?"
"അതെ!"

അങ്ങനെ സുഫിയാനി ഇലിയായിൽ ചെന്ന് ഇമാം മഹ്ദിയെ സമീപിച്ചു പറയും :"എന്റെ ബൈഅത്ത് തിരിച്ചെടുക്കണം... "

പക്ഷെ ഇമാം മഹ്ദി അതിന് തയ്യാറാവില്ല. സുഫിയാനി വീണ്ടും വീണ്ടും ആവിശ്യപ്പെടുമ്പോൾ ഇമാം മഹ്ദി ചോദിക്കും..!

"ഞാൻ ബൈഅത്ത് തിരിച്ചെടുത്താൽ നിനക്ക് തൃപ്തിയാകുമോ ...?"

സുഫിയാനി 'അതെ 'എന്ന് പറയുമ്പോൾ ഇമാം മഹ്ദി (റ)ബൈഅത്ത് തിരിച്ചെടുക്കും. തുടർന്ന് വിളിച്ചു പറയും :"ഇതാ ഇയാൾ എന്നെ, എന്നെ അനുസരിക്കുന്നതിൽ നിന്ന് ഒഴിവായിരിക്കുന്നു ...!

പിന്നീട് മഹ്ദി ഇമാം (റ) സുഫിയാനിയെ വധിക്കാൻ ഉത്തരവിടും. അങ്ങനെ കാപട്യത്തിന്റെ വക്താവായ സുഫിയാനി ഇലിയായിൽ വെച്ച് വധിക്കപ്പെടും. അതോടെ കൽബ് ഗോത്രം പരാജയപ്പെടുകയും മുസ്‌ലിംകൾക്ക് എണ്ണമറ്റ ഗനീമത്ത് സ്വത്ത് ലഭിക്കുകയും ചെയ്യും. എന്ന് ഹാഫിള് അബു നുഐം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ മുഹമ്മദുബ്നു അലി (റ) പറഞ്ഞതായി കാണാം...!