ലോകം ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യുമ്പോൾ..!!
ഇമാം മഹ്ദിയുടെ ജീവിതം പോലെ അത്ഭുതകരമാണ് അവിടുത്തെ നിയോഗവും...
ഇബ്നു മസ്ഊദ് (റ) പറയുന്നു :- ''ഭൂമിയാകെ കുഴപ്പങ്ങളും പ്രശ്നങ്ങളും അടക്കിവാഴുമ്പോൾ വിവിധ ദേശക്കാരായ ഏഴ് പണ്ഡിതന്മാർ തികച്ചും യാദൃശ്ചികമായി പൊതു രംഗത്തിറങ്ങും. അവരിൽ ഓരോരുത്തരുടെ കൂടെയും 313 പേർ വീതമുണ്ടാകും. അങ്ങനെയവർ മക്കയിൽ സംഗമിക്കും. അവർ പരസ്പരം ചോദിക്കും :- ''നിങ്ങൾ ഇവിടെ വന്നതിന്റെ ലക്ഷ്യമെന്താണ്....?" അപ്പോഴവർ മറുപടി പറയും :- ''നാട്ടിൽ മുഴുവൻ കുഴപ്പങ്ങൾ അരങ്ങ് വാഴുകയാണ്." അതൊക്കെയൊന്ന് അമർച്ച ചെയ്യാനും കോൺസ്റ്റാന്‍റ്നോപ്പിൾ കീഴടക്കാനും പ്രതീക്ഷിക്കപ്പെടുന്ന ഒരു വ്യക്തി(ഇമാം മഹ്ദി)യെയും അന്വേഷിച്ച് പുറപ്പെട്ടതാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ പേരും പിതാവിന്റെ പേരുമെല്ലാം ഞങ്ങൾക്കറിയാം..."
അങ്ങനെ അക്കാര്യത്തിനായി ഏഴ് പണ്ഡിതന്മാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങും. അവരെല്ലാം ചേർന്ന് അദ്ദേഹത്തെ അന്വേഷിക്കും. അങ്ങനെ മക്കയിൽ വെച്ച് ഇമാം മഹ്ദിയെ അവർ കണ്ടെത്തും. മഹ്ദി ഇമാമിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിൽ മേളിച്ചതായി പണ്ഡിതർ മനസ്സിലാക്കും. പ്രതീക്ഷിക്കപ്പെടുന്ന മഹ്ദി ഇമാം ഇത് തന്നെയാണെന്നവർക്ക് ബോധ്യമാകും. എന്നാലും ഒന്നുകൂടി ഉറപ്പ് വരുത്താനായി അവർ അദ്ദേഹത്തോട് ചോദിക്കും...
"താങ്കൾ ഇന്നയാളുടെ മകൻ ഇന്നാലിന്ന വ്യക്തിയല്ലേ ...?"
അദ്ദേഹം പറയും : അല്ല! ഞാൻ അൻസാരികളിൽപ്പെട്ട ഒരു വ്യക്തി മാത്രമാണ്. " അതും പറഞ്ഞ് അദ്ദേഹം (സ്ഥാനമാനങ്ങളും അധികാരവും ഭയന്ന്)പതുക്കെ അവിടെ നിന്ന് മാറിക്കളയും ...
തുടർന്ന് പണ്ഡിതന്മാർ ചേർന്ന് ജങ്ങൾക്കിടയിലെല്ലാം അദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരിക്കും. അദേഹത്തിന്റെ ലക്ഷണങ്ങളും വിശേഷണങ്ങളുമെല്ലാം ജനങ്ങൾക്കവർ പറഞ്ഞുകൊടുക്കും. എല്ലാം കേൾക്കുമ്പോൾ ജനങ്ങൾ പറയും :- "നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നയാൾ നേരത്തെ നിങ്ങൾ കണ്ട വ്യക്തി തന്നെയാണ്. അദ്ദേഹം മദീനയിലേക്ക് പോയിട്ടുണ്ട് ..."
അങ്ങനെ പണ്ഡിതർ മദീനയിലെത്തും. അപ്പോഴേക്കും ഇമാം മഹ്ദി മക്കയിലേക്ക് തന്നെ തിരിച്ചിട്ടുണ്ടാകും. പണ്ഡിതർ വീണ്ടും മക്കയിൽ വന്ന് ഇമാം മഹ്ദിയെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തും...
അവർ പറയും :-"തങ്ങളുടെ പിതാവ് ഇന്നയാളല്ലേ ...? ഉമ്മ ഇന്നാലിന്ന സ്ത്രീയല്ലേ ...? നിങ്ങളിൽ ഇന്നാലിന്ന ലക്ഷണങ്ങളൊക്കെ മേളിച്ചിട്ടില്ലേ ...? നിങ്ങൾ തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തിയെന്ന് ഞങ്ങൾക്കുറപ്പായിരിക്കുന്നു... ഒരു തവണ താങ്കൾ ഞങ്ങളിൽ നിന്ന് പതുക്കെ മാറിക്കളഞ്ഞു. ഇനിയത് ചെയ്യരുത്. താങ്കൾ കൈ നീട്ടിത്തരൂ ...! ഞങ്ങൾ ബൈഅത്ത് ചെയ്യട്ടെ ...! "
അപ്പോഴും മഹ്ദി ഇമാം പറയും... "നിങ്ങളുദ്ധേശിച്ച വ്യക്തിയല്ല ഞാൻ. ഈ വിനീതൻ അൻസാരികളിലൊരാൾ മാത്രമാണ് ..."
പക്ഷെ, പണ്ഡിതന്മാർ അദ്ദേഹത്തെ അനുഗമിക്കും. കുറച്ചുനടക്കുമ്പോഴേക്കും ഇമാം മഹ്ദി അതിസമർത്ഥമായി അവർക്കിടയിൽ നിന്ന് വീണ്ടും കടന്നുകളയും ...!
അപകടം! അപകടം! അള്ളാഹു കാക്കട്ടെ... ആമീൻ
തുടർന്ന് പണ്ഡിതന്മാർ ചേർന്ന് ജങ്ങൾക്കിടയിലെല്ലാം അദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരിക്കും. അദേഹത്തിന്റെ ലക്ഷണങ്ങളും വിശേഷണങ്ങളുമെല്ലാം ജനങ്ങൾക്കവർ പറഞ്ഞുകൊടുക്കും. എല്ലാം കേൾക്കുമ്പോൾ ജനങ്ങൾ പറയും :- "നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നയാൾ നേരത്തെ നിങ്ങൾ കണ്ട വ്യക്തി തന്നെയാണ്. അദ്ദേഹം മദീനയിലേക്ക് പോയിട്ടുണ്ട് ..."
അങ്ങനെ പണ്ഡിതർ മദീനയിലെത്തും. അപ്പോഴേക്കും ഇമാം മഹ്ദി മക്കയിലേക്ക് തന്നെ തിരിച്ചിട്ടുണ്ടാകും. പണ്ഡിതർ വീണ്ടും മക്കയിൽ വന്ന് ഇമാം മഹ്ദിയെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തും...
അവർ പറയും :-"തങ്ങളുടെ പിതാവ് ഇന്നയാളല്ലേ ...? ഉമ്മ ഇന്നാലിന്ന സ്ത്രീയല്ലേ ...? നിങ്ങളിൽ ഇന്നാലിന്ന ലക്ഷണങ്ങളൊക്കെ മേളിച്ചിട്ടില്ലേ ...? നിങ്ങൾ തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തിയെന്ന് ഞങ്ങൾക്കുറപ്പായിരിക്കുന്നു... ഒരു തവണ താങ്കൾ ഞങ്ങളിൽ നിന്ന് പതുക്കെ മാറിക്കളഞ്ഞു. ഇനിയത് ചെയ്യരുത്. താങ്കൾ കൈ നീട്ടിത്തരൂ ...! ഞങ്ങൾ ബൈഅത്ത് ചെയ്യട്ടെ ...! "
അപ്പോഴും മഹ്ദി ഇമാം പറയും... "നിങ്ങളുദ്ധേശിച്ച വ്യക്തിയല്ല ഞാൻ. ഈ വിനീതൻ അൻസാരികളിലൊരാൾ മാത്രമാണ് ..."
പക്ഷെ, പണ്ഡിതന്മാർ അദ്ദേഹത്തെ അനുഗമിക്കും. കുറച്ചുനടക്കുമ്പോഴേക്കും ഇമാം മഹ്ദി അതിസമർത്ഥമായി അവർക്കിടയിൽ നിന്ന് വീണ്ടും കടന്നുകളയും ...!
പണ്ഡിതർ നിരാശരാവാതെ വീണ്ടും ഇമാം മഹ്ദിയെ മക്കയിലും മദീനയിലുമെല്ലാം അനേഷിച്ചുകൊണ്ടേയിരിക്കും. അവസാനം മക്കയിൽ കഅബാലയത്തിന്റെ സമീപം വെച്ച് അവരദ്ദേഹത്തെ കണ്ടുമുട്ടും...
ഇത്തവണ പണ്ഡിതന്മാർ അൽപ്പം ഗൗരവത്തോടെത്തന്നെ പറയും : "ഇനി നിങ്ങൾ ഒഴിഞ്ഞു മാറരുത്. നിങ്ങൾ കൈനീട്ടിത്തരിക. ഞങ്ങൾ താങ്കളെ ബൈഅത്ത് ചെയട്ടെ... അല്ലാത്ത പക്ഷം ഞങ്ങളുടെ പാപങ്ങൾ കൂടി താങ്കൾ പേറേണ്ടിവരും... ഞങ്ങളുടെ രക്തവും ജീവനുമെല്ലാം ഇപ്പോൾ താങ്കളുടെ ഉത്തരവാദിത്തത്തിലാണ്... സുഫിയാനിയുടെ സൈന്യം നമ്മെത്തേടി പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു... "
"അപ്പോൾ ഇമാം മഹ്ദി, നിർബന്ധിതനായി, റുക്‌നുൽ യമാനിയുടെയും മഖാമു ഇബ്രാഹിമിന്റെയും ഇടയിലിരുന്ന് അവർക്ക് കൈനീട്ടികൊടുക്കും. അതോടെ അവരെല്ലാം ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യും ..."
"പിന്നീട് ജനമനസ്സുകളിലെല്ലാം അല്ലാഹു ഇമാം മഹ്ദിയോടുള്ള സ്നേഹം നിക്ഷേപിക്കും. അതോടെ എല്ലാവരും മഹ്ദി ഇമാമിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും" എന്ന മനോഹരമായ ഹദീസ് ഹാഫിള് അബു നുഐം (റ) ഉദ്ധരിച്ചതായി നമുക്ക് കാണാം ...
സമാനമായ ആശയം സൂചിപ്പിക്കുന്ന മറ്റൊരു ഹദീസ് ഇമാം ഖതാദ (റ)നിവേദനം ചെയ്യുന്നു :-"ജനങ്ങൾ രക്തരൂക്ഷിതമായ കുഴപ്പങ്ങൾക്ക് വിധേയരായിരിക്കെ ഇമാം മഹ്ദിയെയും അനേഷിച്ചു ഒരു പറ്റം ആളുകൾ അദേഹത്തിന്റെ വീട്ടിലെത്തും. എന്നിട്ടവർ പറയും : താങ്കൾ ഞങ്ങളുടെ നേതൃത്വംഏറ്റെടുക്കണം "
"പക്ഷെ ഇമാം മഹ്ദി വിസമ്മതിക്കും. ചിലർ വധഭിഷണി വരെ മുഴക്കി നോക്കും. അവസാനം ഗത്യന്തരമില്ലാതെ ഇമാം മഹ്ദി മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കും. അദ്ധേഹത്തിന്റെ പേരിൽ ഒരു തുള്ളി രക്തം പോലും ചിന്തില്ല "(സുനനു ബ്നു സഈദ് )
ഇവിടെ വായനക്കാർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇമാം മഹ്ദി (റ) ഒരിക്കലും ഒരു സ്ഥാനമോഹിയോ അധികാരമോഹിയോ അല്ല. മറിച്ച് നിർബന്ധിത സാഹചര്യത്തിൽ പണ്ഡിതന്മാരുൾപ്പെടെയുള്ള ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി സമുദായത്തിന്റെ ക്ഷേമം മാത്രം മുന്നിൽകണ്ട് നേതൃത്വം ഏറ്റടുക്കുകയാണ്. യഥാർത്ഥ ഭരണദികാരികൾ അങ്ങനെയാണ്. അല്ലാതെ നമ്മൾ വർത്തമാനകാലത്ത് കാണുന്നത് പോലെ നമ്മുടെ പള്ളികളിലും മറ്റു മദ്റസാ അനുബന്ധ സ്ഥാപനങ്ങളിലും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ ഒരു അറിവും ഇല്ലാതെ തികച്ചും ഭൗതികപരമായ കാര്യലാഭങ്ങൾക്ക് വേണ്ടി ആത്മീയതയുടെ തോലണിഞ്ഞു കൊണ്ട് കപടരാഷ്ട്രീയക്കാർ അധികാരം അക്രമം കൊണ്ടും ഭീഷണി കൊണ്ടും ചോദിച്ചു വാങ്ങി വിലസുന്ന ദയനീയ കാഴ്ച ഇന്നും നാട്ടിൽ സർവസാധാരണമാണ്...
അപകടം! അപകടം! അള്ളാഹു കാക്കട്ടെ... ആമീൻ
അധികാരം ചോദിച്ചു വാങ്ങാനുള്ളതല്ല. അവരൊരിക്കലും അധികാരം ചോദിച്ചു വാങ്ങില്ല. "നിർബന്ധിതനായി - ഒരാൾക്ക് ഒരു സ്ഥാനം ഏറ്റെടുക്കേണ്ടി വന്നാൽ അതിൽ അള്ളാഹുവിന്റെ സഹായം ഉണ്ടാകുമെന്നും മറിച്ച് അധികാരം സ്വയം ചോദിച്ചു വാങ്ങിയാൽ അള്ളാഹു അവനെ കൈവിട്ട് കളയുമെന്നും അവന്റെ കാര്യങ്ങൾ അവനിലേക്ക് തന്നെ ഏൽപ്പിക്കുമെന്നും " മഹത്തായ ഹദീസിൽ വന്നിട്ടുണ്ട്...!
ചുരുക്കത്തിൽ അധികാരത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറാനാണ് അള്ളാഹുവിനെ ഭയപ്പെടുന്ന മഹാൻമാർ ശ്രമിക്കുക. ഇവിടെ ഇമാം മഹ്ദിയുടെ കാര്യത്തിലും സംഭവിക്കുന്നത് അത് തന്നെയാണ്. അധികാരം ഭയന്ന് ജനങ്ങളിൽ നിന്നകന്ന് കഴിഞ്ഞവരും അധികാരം ഏറ്റെടുക്കാൻ ഭരണാധികാരികൾ നിർബന്ധിച്ചിട്ടും അത് വിസമ്മതിച്ചിന്റെ പേരിൽ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നവരും തന്ത്രപൂർവം ഒഴിഞ്ഞു മാറിയവരുമെല്ലാം മുൻഗാമികളായ പണ്ഡിതന്മാരിൽ ഉണ്ടായി എന്നുള്ളത് വിശ്വാസികൾക്ക് എന്ത് കൊണ്ടും മാതകാപരമാണ്...
ഉപദേശങ്ങൾ, പ്രഖ്യാപനങ്ങൾ ...*
മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് മഹ്ദി ഇമാം,(رضي اللّٰه عنه) തന്നെ ബൈഅത്ത് ചെയ്യാനെത്തിയവർക്ക് മുമ്പിൽ ചില നിബന്ധനകൾ വെക്കും...!
ഇമാം പറയും : "ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ പൂർണമായി പാലിക്കുമെന്ന് ഉറപ്പ് നൽകിയലല്ലാതെ നേതൃത്വം ഏറ്റെടുക്കുന്നതിൽ എനിക്ക് ഉറപ്പ് പറയാനാവില്ല. അവയിലൊന്ന് പോലും നിങ്ങൾ ലംഘിക്കാൻ പാടില്ല. നിങ്ങളവ പാലിച്ചാൽ എന്റെ ഉത്തരവാദിത്വമെന്ന നിലയിൽ എട്ടു കാര്യങ്ങൾ ഞാനും പാലിക്കുന്നതാണ് ..."
അപ്പോൾ ജനങ്ങൾ പറയും : "തിരുനബി ﷺ യുടെ പ്രിയ പുത്രാ താങ്കൾ പറയാനുള്ളത് പറയുക. ഞങ്ങൾ തീർച്ചയായും അനുസരിക്കും. ഇൻശാ അല്ലാഹ്..." ഇൻശാ അല്ലാഹ്..."
അങ്ങനെ മഹ്ദി ഇമാമിനോടൊപ്പം അവർ സ്വഫാ പർവതത്തിലേക്ക് നീങ്ങും. അവിടെ വെച്ച് ഇമാം മഹ്ദി അവരോട് നിബന്ധനകൾ പറയും ...
"പ്രിയമുള്ളവരെ ...,
ഇനി മുതൽ ഞാനെന്നും നിങ്ങൾക്കൊപ്പമുണ്ടാകും പക്ഷെ...!!
നിങ്ങൾ പിന്തിരിഞ്ഞോടരുത്.
മോഷ്ടിക്കരുത്.
വ്യഭിചരിക്കരുത്.
ഹറാമായ ശരീരത്തെ വധിക്കരുത്.
നീചകൃത്യങ്ങൾ ചെയ്യരുത്.
ഒരാളെയും അന്യായമായി ദ്രോഹിക്കരുത്.
സ്വർണ്ണവും വെള്ളിയുമൊന്നും (ചിലവഴിക്കാതെ)നിധിയായി സുക്ഷിച്ച് വെക്കരുത്.
അനാഥകളുടെ ധനം അന്യായമായി ഭക്ഷിക്കരുത്.
അറിയാത്ത കാര്യത്തിന് സാക്ഷിപറയാൻ പോകരുത്.
ആരാധനാലയങ്ങൾ നശിപ്പിക്കരുത്.
വിശ്വാസികളെ ആക്ഷേപിക്കരുത്.
ആരെയും ശപിക്കരുത്.
ലഹരി പാനീയങ്ങൾ ഉപയോഗിക്കരുത്.
സ്വർണ്ണവും പട്ടു വസ്ത്രങ്ങളും ധരിക്കരുത്.
പലിശ വാങ്ങരുത്.
രക്തച്ചൊരിച്ചിലുണ്ടാക്കരുത്.
അഭയം തേടിയെത്തിയവരെ വഞ്ചിക്കരുത്.
കപട വിശ്വാസികളെയും അവിശ്വസികളെയും വിടരുത്.
പരുക്കൻ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.
ഉറങ്ങാൻ തലയിണ ഉപയോഗിക്കരുത് (മണ്ണിൽ തലവെച്ചു കൈ കവിളിന് താഴെ വെച്ചാണ് ഉറങ്ങേണ്ടത് ).
അള്ളാഹുവിന്റെ വഴിയിൽ ഭീരുത്വം കാണിക്കരുത്.
ഇലാഹീ മാർഗത്തിൽ ധർമ്മസമരത്തിന് സജ്ജരാകണം.
പരസ്പ്പരം വഴക്ക് പറയരുത്.
മാലിന്യങ്ങളെ അടുപ്പിക്കരുത്.
നന്മ കൽപ്പിക്കണം.
തിന്മ വിരോധിക്കുകയും വേണം...
"ഞാനീ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിക്കാൻ നിങ്ങൾ തയ്യാറാകുന്ന പക്ഷം ഞാനൊരിക്കലും എന്റെ സംരക്ഷണത്തിനായി അംഗരക്ഷകരെ നിയമിക്കില്ല... നിങ്ങൾ ധരിക്കുന്നതല്ലാതെ ഞാനും ധരിക്കുകയില്ല..! നിങ്ങൾ യാത്ര ചെയുന്നത് പോലെയെല്ലാതെ ഞാനും യാത്ര ചെയ്യില്ല..! അൽപ്പം കൊണ്ട് ഞാൻ തൃപ്തിപ്പെടും, ഭൂമി മുഴുവൻ ഞാൻ നീതിയാൽ നിറയ്ക്കും, അള്ളാഹുവിനെ ആരാധിക്കേണ്ടത് പോലെ ഞാൻ ആരാധിക്കും ...! നിങ്ങൾ എന്നോട് ചെയ്ത കരാറുകൾ പാലിക്കുക. നിങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഞാനും ലംഘിക്കുകയില്ല ...
അല്ലാഹുവിന്റെ അനുഗ്രഹം... മാന്യ വായനക്കാർ ശ്രദ്ധിക്കുക. ഇമാം മഹ്ദി (رضي اللّٰه عنه )യുടെ ഈ ഉപദേശപ്രഖ്യാപനങ്ങൾ, ഒരു യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട മഹത്തായ സ്വാഭാവഗുണങ്ങളാണ്...
മഹ്ദി ഇമാം (رضي اللّٰه عنه ) മുന്നോട്ട് വെച്ചനിബന്ധനകൾ എല്ലാവരും
മനസാ-വാചാ-കർമണാ സന്തോഷത്തോടെ അംഗീകരിക്കും ...
മനസാ-വാചാ-കർമണാ സന്തോഷത്തോടെ അംഗീകരിക്കും ...
അവരൊന്നടങ്കം പ്രഖ്യാപിക്കും : "ഞങ്ങൾ എല്ലാം തൃപ്‌തിപെട്ടിരിക്കുന്നു. ഈ പറഞ്ഞ എല്ലാ നിബന്ധനകളും പാലിക്കുമെന്നുറപ്പ് നൽകി ഞങ്ങൾ താങ്കളെ നേതാവായി അംഗീകരിക്കുന്നു ..."
തുടർന്ന് അവരിൽ നിന്ന് ഓരോരുത്തരായി മുന്നോട്ടു വന്ന് ഇമാം മഹ്ദിയെ മുസ്ഹഫാഹത് (ഹസ്‌തദാനം) ചെയ്ത് ബൈഅത്ത് ചെയ്യും. എല്ലാവരുടെയും ബൈഅത്തിലൂടെ അധികാരം ഏറ്റെടുത്ത ഇമാം മഹ്ദി (رضي اللّٰه عنه ) അന്ന് ഇശാ നിസ്കാര ശേഷം മിമ്പറിൽ കയറി നിന്ന് തന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും...
അതിപ്രകരമായിരിക്കും...
പ്രിയമുള്ള ജനങ്ങളെ...!_
സർവ ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. സർവ്വ ലോക രക്ഷിതാവായ അള്ളാഹുവിനെ കുറിച്ചും അവനു മുമ്പിൽ നിങ്ങൾ ഹാജരാക്കപ്പെടുന്ന ദിവസത്തെ കുറിച്ചും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു... നിങ്ങൾക്ക് സന്മാർഗം സിദ്ദിക്കുന്നതിനായി അള്ളാഹു നബിമാരെ അയച്ചു. വിശുദ്ധ ഖുർആൻ അടക്കമുള്ള വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുതെന്ന് അവൻ നിങ്ങളോട് കൽപ്പിച്ചു..!
അല്ലാഹുവിനെയും അവന്റെ ഹബീബായ മുഹമ്മദ് നബി (ﷺ) തങ്ങളെയും അനുസരിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നും, ഖുർആൻ ജീവൻ നൽകിയ നല്ല കാര്യങ്ങൾക്ക് നിങ്ങളും ജീവൻ പകരണമെന്നും, ഖുർആൻ നീക്കം ചെയ്ത ചീത്ത കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണമെന്നും, അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു...
നിങ്ങൾ സന്മാർഗ്ഗത്തിന്റെയും ഭക്തിയുടെയും പാതയിൽ പരസ്പരം സഹായികളായി വർത്തിക്കുക. തീർച്ചയായും ഇഹലോകം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ദുനിയാവ് വിടപറയാൻ പോവുകയാണ്... തീർച്ചയായും ഞാൻ നിങ്ങളെ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും ഖുർആൻ അനുസരിച്ചുള്ള ജീവിതത്തിലേക്കും ക്ഷണിക്കുന്നു... അധർമ്മത്തെ തുടച്ചു നീക്കാനും, തിരുനബി (ﷺ)യുടെ സുന്നത്തുകളെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാനും ഞാൻ നിങ്ങളെ ഉപദേശിക്കുന്നു...!
മഹ്ദി ഇമാമിന്റെ വരവ് ജനങ്ങൾ ആവേശപൂർവം ആഘോഷിക്കുന്നതാണ്. പീഡിതരും അടിച്ചമർത്തപ്പെട്ടവരുമായ തങ്ങളുടെ മോചനത്തിനായി അല്ലാഹു നിയോഗിച്ച പരിഷ്കർത്താവായാണവർ ഇമാം മഹ്ദി(رضي اللّٰه عنه )യെ കാണുക ...
Post a Comment