ഇമാം മഹ്ദി (റ) ആരാണ്?
റസൂല്‍ (സ) പറയുന്നു:"അന്ത്യദിനത്തിന് ഒരു ദിവസമേ ബാക്കിയുള്ളൂ എങ്കില്‍ പോലും അന്ത്യനാള്‍ക്ക് അല്പം മുന്‍പ് എന്റെ കുടുംബത്തില്‍ നിന്നും മഹ്ദിയെ അല്ലാഹു പുറത്തു കൊണ്ട് വരും . അദ്ദേഹം ഭൂമിയില്‍ നീതിയും സമത്വവും സ്ഥാപിക്കുകയും അക്രമവും അടിച്ചമര്തലും ഇല്ലാതാക്കുകയും ചെയ്യും . " (മുസ്നദ് അഹ്മദ് ഇബ്നു ഹമ്പല്‍ , വാള്യം 1 , page 99 )
റസൂല്‍ (സ) പറയുന്നു:" എന്റെ നാമത്തിലുള്ള ഒരാള്‍ അറബികളുടെ മേല്‍ ഭരിക്കുന്നത് വരെ ലോകം അവസാനിക്കുകയില്ല " (തിര്‍മിദി സ്വഹീഹ് വാള്യം 9,page 74 , അബൂദാവൂദ് )
മഹ്ദിയെപ്പറ്റി വിശദമായി മറ്റൊരു ഹദീസില്‍ പ്രതിപാദിക്കുന്നു :
റസൂല്‍ (സ) പറഞ്ഞു : " ഒരു ഭരണാധികാരിയുടെ മരണശേഷം തര്‍ക്കമുണ്ടാകും . ആ സമയത്ത് ഒരു വലിയ പട്ടണത്തില്‍ നിന്നൊരാള്‍ മക്കയിലേക്ക് പോകും . മക്കള്‍ ചില ആളുകള്‍ ഇദ്ദേഹത്തെ സമീപിക്കുകയും ഹജറുല്‍ അസ്വദിന്റെയും മഖാമു ഇബ്രാഹീമിന്റെയും ഇടയില്‍ വെച്ച് നിര്‍ബന്ധപൂര്‍വം ഇദ്ദേഹത്തിനു ബൈഅത് ചെയ്യും .
മക്കയിലെ രാജാവിന്റെ മരണശേഷം അവിടെ തര്‍ക്കമുണ്ടാവുകയും വൈകാതെ അവിടുത്തെ ഭരണകൂടം തകര്ന്നടിയുകയും ചെയ്യും . ശേഷം , മക്കയിലെ (ഇറാഖിലെയെന്നും യമനിലെയെന്നും അഭിപ്രായാന്തരമുണ്ട് ) ഉത്തരവാദിത്തപ്പെട്ട ചില ആളുകള്‍ ചേര്‍ന്ന ഇമാം മഹ്ദിയെ നിര്‍ബന്ധപൂര്‍വം ഭരണാധികാരി ആക്കുകയും ചെയ്യും . ഇതില്‍ നിന്ന്‍ മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഈ സംഭവത്തിന് മുന്‍പ് മഹ്ദി ഒരിക്കലും മഹ്ദീവാദം ഉന്നയിക്കില്ല എന്നാണു , പ്രവര്തിയിലൂടെയാവും ജനങ്ങള്‍ മഹ്ദിയെ തിരിച്ചറിയുക .
"പിന്നീട് സിറിയയില്‍ നിന്നൊരു വന്‍പട അദ്ദേഹത്തെ ആക്രമിക്കാനായി പുറപ്പെടും , പക്ഷെ മക്കയുടെയും മദീനയുടെയും ഇടയിലുള്ള ബൈദയില്‍ വെച്ച് അവര്‍ ഭൂമിയില്‍ ആഴ്ത്തപ്പെടും . ഇത് കണ്ടു സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും ഒരുപാടാളുകള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ബൈഅത് ചെയ്യും . പിന്നീട് ബനൂകല്ബ് കുടുംബത്തില്‍ നിന്നൊരു ഖുറൈശി അദ്ദേഹത്തിന് നേരെ ഒരു സേനയെ അയക്കും . അതും അല്ലാഹുവിന്റെ ഇച്ചയാല്‍ പരാജയപ്പെടും ..... അദ്ദേഹം(മഹ്ദി) ജനങ്ങളെ സുന്നത് അനുസരിച്ച് മുന്നോട്ട് നയിക്കുകയും അദ്ദേഹത്തിന്റെ ഭരണസമയത് ഇസ്‌ലാം ലോകവ്യാപകമാവുകയും ചെയ്യും . അദ്ദേഹം 7 വര്ഷം കൂടി നിലനില്‍ക്കും. പിന്നീട് അദ്ദേഹം മരണമടയുകയും മുസ്ലിംകള്‍ അദ്ദേഹത്തിന് ജനാസ നമസ്കരിക്കുകയും ചെയ്യും" (അബൂദാവൂദ്)
മറ്റൊരു ഹദീസ് , റസൂല്‍ (സ) പറയുന്നു: "ദമാസ്കസിന്റെ ഉള്ളറകളില്‍ നിന്നൊരാള്‍ പുറപ്പെടും . അയാള്‍ "സുഫിയാനി" എന്ന് വിളിക്കപ്പെടും . അദ്ദേഹത്തിന്റെ അനുയായികള്‍ കൂടുതലും ബനൂകല്ബ് ഗോത്രത്തില്‍ നിന്നായിരിക്കും . അയാള്‍ സ്ത്രീകളുടെ വയര്‍ തല്ലിത്തകര്‍ക്കുകയും കുട്ടികളെപ്പോലും വധിക്കുകയും ചെയ്യും .എന്റെ കുടുംബത്തില്‍ നിന്നൊരാള്‍ മസ്ജിദുല്‍ ഹറമില്‍ പ്രത്യക്ഷപ്പെടും , ഈ വാര്തയരിഞ്ഞു സുഫിയാനി അദ്ദേഹത്തിന് നേരെ ഒരു സൈന്ന്യത്തെ അയക്കും . അദ്ദേഹം(മഹ്ദി) ആ സൈന്ന്യത്തെ പരാജയപ്പെടുത്തും . അവശേഷിക്കുന്ന സേനയുമായി അയാള്‍ പിന്നെയും അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെടും , പക്ഷെ ആ സേന മരുഭൂമിയില്‍ ആഴ്തപ്പെടും (ഹാകിം)
ബനൂകല്ബ് ഗോത്രം സിരിയയിലാണ് ഇന്ന് കൂടുതലായി കാണപ്പെടുന്നത് , തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ . ഇപ്പോള്‍ സിറിയ അസ്സദ് കുടുംബം ബനൂകല്ബ് ഗോത്രത്തില്‍ പെട്ടവരാണ് . 1970 -തുകളില്‍ അട്ടിമറിയിലൂടെ അസദ് കുടുംബം ഭരണം പിടിച്ചെടുത്തു കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ടിതമായ ഭരണം നടപ്പില്‍ വരുത്താന്‍ തുടങ്ങി....... 1982 -ലെ ഹമ കൂട്ടക്കൊലയില്‍ മാത്രം അവര്‍ 30000 ആളുകളെയാണ് കൊന്നൊടുക്കിയത്. ഇപ്പോളും അവരുടെ നീചമായ ഭരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു , മനുഷ്യക്കുരുതികളും .. ഹദീസുകളില്‍ പറഞ്ഞ സുഫിയാനി ഇവരുടെ കൂട്ടത്തില്‍ നിന്നാവാനാണ് മിക്കവാറും സാധ്യത .. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍ .
അഴിമതി പ്രത്യക്ഷപ്പെടുന്ന സമയത്താണ് മഹ്ദി വരുക.. അദ്ദേഹത്തിന്റെ ഔദാര്യം അഭിനന്ദനീയമായിരിക്കും."(ഇതേ പുസ്തകം, പേജ് 23)
ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്ത്യനാൾ കൊണ്ട് വിശ്വസിക്കൽ....
അന്ത്യനാളിന്റെ നിരവധി അടയാളങ്ങൾ അള്ളാഹുവിന്റെ റസൂൽ മുഹമ്മദ് നബി (ﷺ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്...
ചെറിയ അടയാളങ്ങൾ ഏതാണ്ട് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വലിയ അടയാളങ്ങൾ വരാനിരിക്കുന്നു. അവയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മഹ്ദി ഇമാമിന്റെ ആഗമനം ...
അള്ളാഹുവിന്റെ പ്രതിനിധി എന്നാണ് ഇമാം മഹ്ദിയെ നബി(ﷺ) തങ്ങൾ പരിചയപ്പെടുത്തിയത് ...
മഹ്ദി ഇമാമിനെ കുറിച്ച് കേൾക്കാത്ത മുസ്ലിങ്ങൾ വളരെ അപൂർവ്വമായിരിക്കും. പക്ഷെ അധികമാളുകൾക്കും ചില പ്രാഥമിക വിവരങ്ങൾക്കപ്പുറം മഹാനായ ആ നേതാവിനെ കുറിച്ച് വിശദമായി ഒന്നും അറിയില്ല ...
ഇമാം മഹ്ദിയെ കുറിച്ചും ആഗമനത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ആധികാരികം എന്നുറപ്പുള്ള ഗ്രന്ഥങ്ങളിൽ നിന്ന് ശേഖരിച്ച വിജ്ഞാന മുത്തുകളാണ് ഇതിൽ നിങ്ങൾക്കായി സമാഹരിച്ചിരിക്കുന്നത്. മഹ്ദി ഇമാമിനെ കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം മനസ്സിലാക്കാൻ ഒരു അന്വേഷണ ഗവേഷണപഠനമായത് കൊണ്ട് ഇത് ഉപകരിക്കും എന്നാണ് പ്രതീക്ഷ....!!!
അന്ത്യകാലത്തിന്റെ അടയാളങ്ങളിൽ പ്രബലമായതാണ് ഇമാം മഹ്ദി (റ)യുടെ ആഗമനം. മഹ്ദി ഇമാം ഒരു മിഥ്യയല്ലെന്നും ഹദീസുകളിൽ അതിന് ശക്തമായ അടിസ്ഥാനമുണ്ടെന്നും പൂർവ്വസൂരികളായ പണ്ഡിതർ സമർത്ഥിച്ചിട്ടുണ്ട്...
പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇമാം മഹ്ദി (റ)ന്റെ ആവേശകരവും ത്യാഗോജ്ജലമായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വായനക്കാരന്റെ എല്ലാ സന്ദേഹങ്ങൾക്കും തൃപ്‌തികരമാകുന്ന ഈ കൃതി പ്രാർത്ഥനാ മനസ്സോടെ നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു ...
ധീര യോദ്ധാവ്, ജേതാവ്
അധികാരമേറ്റ ശേഷം ഇമാം മഹ്ദി (റ) ആദ്യമായി പടയൊരുക്കം നടത്തുക തുർക്കിയുടെ നേർക്കായിരിക്കും...
അർത്വാത് (റ) പറയുന്നു : ഇമാം മഹ്ദി (റ) ആദ്യമായി തന്റെ പതാക വഹിക്കുന്നത്, അഥവാ ധർമ്മ സമരത്തിന് കൊടികെട്ടുന്നത് തുർക്കിയിലേക്കായിരിക്കും. തുർക്കിയെ അധീനതപ്പെടുത്തിയതിന് ശേഷം അവരുടെ വിലപിടിപ്പുള്ളതെല്ലാം ഗനീമത് സ്വത്തായി പിടിച്ചടക്കും. നിരവധി അടിമകളും സമ്പത്തുമെല്ലാം അവയിലുണ്ടാകും...
പിന്നീട് ശാമിലേക് നീങ്ങും. ശാമിലും ഇമാം മഹ്ദിയുടെ സേന വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. അവിടെയുള്ള എല്ലാഅടിമകളെയും സ്വാതന്ത്രരാക്കും, ഉടമസ്ഥർക്ക് അടിമകളുടെ വിലയും നൽകും. (അടിമകളെ വിലക്ക് വാങ്ങി മോചിപ്പിക്കുമെന്നർത്ഥം..!)
وعن أرطاة ، قل:أول لواء يعقد المهدي يبعث إلى الترق فيهذ مهم ،ويأجذ ما معهم من السبي والأموال ،ثم يسير إلى الشام فيفتحا ،ثم يعتق كال محلوك،ويعطى أصحابهم قيمتهم
മനുഷ്യനെ കന്നുകാലികളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയുന്ന ഒരു വിവസ്ഥയാണ് അടിമത്വ സമ്പ്രദായം. ഇമാം മഹ്ദിയുടെ ആഗമന സമയത്ത് ലോകത്ത് ആ വ്യവസ്ഥിതി നിലവിലുണ്ടാകുമെന്ന് ഈ ഹദീസ് സൂചന നൽകുന്നു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയതാണ് സ്വാതന്ത്ര്യം. അത് നേടികൊടുക്കുകയെന്ന മഹത്തായ കർത്തവ്യമാണ് മഹ്ദി ഇമാം (റ) അന്നവർക്ക് വേണ്ടി നിർവഹിക്കുക..!
ഇസ്‌ലാമിന്റെ പേരിൽ പീഢനങ്ങൾ സഹിക്കേണ്ടിവന്ന നിരവധി അടിമകളെ വിലകൊടുത്തുവാങ്ങി മോചിപ്പിച്ച ഒന്നാം ഖലീഫ അബുബക്കർ സിദ്ദിഖ് (റ) വിന്റെ മഹനീയ മാതൃകയാണ് ഇമാം മഹ്ദി ഇവിടെ അനുധാവനം ചെയ്യുന്നത് ...
റോമും കോൺസ്റ്റാന്‍റ്നോപ്പിളും .
അതിന് ശേഷം ഇമാം മഹ്ദി (റ) ധർമ സമരവും സമരവുമായി പുറപ്പെടുക ലോകശക്തികളിലൊന്നായ റോമിലേക്കും കോൺസ്റ്റാന്‍റ്നോപ്പിളിലേക്കുമായിരിക്കും. നിരവധി അത്ഭുതങ്ങൾക്ക് പുറമെ എല്ലാവിധ ആധുനിക സൗകര്യങ്ങളും നിലനിൽക്കുന്ന പ്രൗഢമായ രണ്ട് രാജ്യങ്ങളാണ് റോമും കോൺസ്റ്റാന്‍റ്നോപ്പിളും...!
അംബരചുംബികളായ കൊട്ടാരങ്ങൾ, വിശാലമായ പാർക്കുകൾ, കമനീയമായി അലങ്കരിച്ച റോഡുകൾ, അവക്കിരുവശങ്ങളിലുമായി നിരനിരയായി നിൽക്കുന്ന ഫലവൃക്ഷങ്ങൾ, കളകളാരവം മുഴക്കി കുതിച്ചുപായുന്ന നദികൾ, ഇവയെല്ലാം ചേർന്ന് ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിക്കപ്പെടാൻ മാത്രം നാഗരികത വികാസം പ്രാപിച്ച നാടായിരിക്കും അന്ന് റോം. നിരവധി കൃസ്ത്യൻ ദേവാലയങ്ങൾ അന്ന് റോമിലുണ്ടാകും ...
മേൽപറഞ്ഞ ആധുനിക സംവിധാനങ്ങളിൽ റോമിന്റെ തൊട്ടടുത്ത സ്ഥാനത്ത് നിൽക്കുന്ന മറ്റൊരു രാജ്യമാണ് കോൺസ്റ്റാന്‍റ്നോപ്പിൾ. ഒരു ഭാഗത്ത് കരയും മറ്റൊരു ഭാഗത്ത് കടലുമായി സൗന്ദര്യം കനിഞ്ഞൊഴുകുന്ന ഒരു പട്ടണമാണത്. പട്ടണം നിർമ്മിച്ച "കോൺസാറ്റന്റിന്, ചക്രവർത്തിയുടെ പേരിലേക്ക് ചേർത്തിയാണ് കോൺസ്റ്റാന്‍റ്നോപ്പിൾ പട്ടണം പ്രസ്തുത പേരിലറിയപ്പെട്ടതെന്ന് ചരിത്രം പറയുന്നു. ക്രിസ്തുമതം ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച ചക്രവർത്തി കൂടിയായിരുന്നു അദ്ദേഹം ...
ഇമാം മഹ്ദിയുടെ നേതൃത്വത്തിൽ മുസ്‌ലിംങ്ങൾ കോൺസ്റ്റാന്‍റ്നോപ്പിൾ പിടിച്ചടക്കുമെന്ന് പറയുന്ന ഒന്നിലധികം ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബു ഹുറൈറ (റ)നിവേദനം : നബി (സ്വ)തങ്ങൾ പറഞ്ഞു : "എന്റെ കുടുംബത്തിൽപെട്ട ഒരാൾ രാജ്യം ഭരിക്കുന്നത് വരെ ലോകാവസാനം സംഭവിക്കില്ല. അദ്ദേഹം കോൺസ്റ്റാന്‍റ്നോപ്പിൾ കീഴടക്കും. ദൈലാമിലെ പർവതവും. "(അബു നുഐം).
وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال:"لا تقوم الساعة حتى ميلك رجل من أهل بيتي يفتح القسطنطينية وحبل الديلمي"
റോമിന്റെയും കോൺസ്റ്റാന്‍റ്നോപ്പിളിന്റെയും വിജയഗാഥക്ക് പിന്നിൽ അത്ഭുതകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. എന്തെന്നാൽ, ആ രണ്ട് പ്രദേശങ്ങളും കീഴടക്കാൻ ഇമാം മഹ്ദിക്കോ അനുയായികൾക്കോ ഒരായുധവും പ്രയോഗിക്കേണ്ടിവരില്ല. ഒരസ്ത്രം പോലും തൊടുക്കേണ്ട ആവശ്യമുണ്ടാവില്ല...
പിന്നെങ്ങനെ യുദ്ധം ജയിക്കുമെന്നല്ലേ ..? വെറും തസ്‌ബീഹ് കൊണ്ടും തക്ബീർ കൊണ്ടും തന്നെ. നബി (സ്വ) തങ്ങൾ പറയുന്നത് നോക്കൂ..!
അബുഹുറൈറ (റ) നിവേദനം :"ഒരിക്കൽ നബി (സ്വ)തങ്ങൾ ഞങ്ങളോട് ചോദിച്ചു :"ഒരു ഭാഗത്ത് സമുദ്രവും മറ്റൊരു ഭാഗത്ത് കരയുമുള്ള ഒരു പട്ടണത്തെക്കുറിച് നിങ്ങൾ കേട്ടിട്ടുണ്ടോ ...? (കോൺസ്റ്റാന്റ്നോപ്പിളാണ് ഉദ്ദേശ്യം)..!
സ്വഹബികൾ പറഞ്ഞു :"അതെ, നബിയെ! കേട്ടിട്ടുണ്ട് !"
നബി (സ്വ)തങ്ങൾ തുടർന്നു :"എന്നാൽ ആ പട്ടണത്തിൽ വെച്ച് ഇസ്ഹാഖ് നബിയുടെ സന്താന പരമ്പരയിൽപ്പെട്ട എഴുപതിനായിരം പേർ ആ നാട്ടുകാരോട് ധർമ്മ സമരം നടത്തുന്നത് വരെ ഖിയാമത്ത് നാൾ സംഭവിക്കില്ല. ധർമ്മ സമര സേനാനികൾ അവിടെയെത്തിയാൽ ഒരായുധം പോലും അവർക്ക് പ്രയോഗിക്കേണ്ടി വരില്ല. അവർ *ലാഇലാഹ ഇല്ലള്ളാഹ്, അല്ലാഹു അക്ബർ* എന്നിങ്ങനെ പറയുമ്പോഴേക്കും സമുദ്ര ഭാഗത്തുള്ള നഗര ഭാഗങ്ങൾ തകർന്ന് വീഴും. പിന്നീടവർ രണ്ടാം തവണയും ആ ദിക്റുകൾ ഉച്ചത്തിൽ ഉരുവിടുമ്പോൾ കരഭാഗത്തുള്ള മറ്റേ ഭാഗവും തകർന്നുവീഴും. മൂന്നാം തവണയും അവരത് പറയും. അപ്പോഴവർക്ക് പട്ടണത്തിലേക്കുള്ള വഴികൾ എളുപ്പമാകും. അങ്ങനെയവർ നഗരത്തിൽ പ്രവേശിക്കും. ഗനീമത് സ്വത്തുക്കൾ വാരിക്കൂട്ടും...!"
ഇമാം മഹ്ദി (റ) ക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ആത്മീയ സഹായം എന്നതിന് പുറമെ, അല്ലാഹുവിന്റെ ദിക്റുകൾക്കുള്ള ശക്തി പ്രത്യക്ഷത്തിൽ കാണുന്ന ഒരവസരമായും ഈ സംഭവത്തെ വിലയിരുത്താവുന്നതാണെന്ന് മഹാന്മാർ പറയുന്നു...!
കോൺസ്റ്റാന്റ്നോപ്പിളിൽ സംഭവിക്കുന്ന വിസ്മയ ഭരിതവും ആയുധരഹിതവുമായ വിജയത്തിന് ശേഷമുള്ള സംഭവ വികാസങ്ങളെക്കുറിച്ചും ഗനീമത്ത് സ്വത്തിന്റെ ആധിക്യത്തെകുറിച്ചുമെല്ലാം ഇമാം ഹാകിം ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെയാണ്...!
കസീർബ്നു അദ്ദുല്ലാഹ് (റ)നിവേദനം : നബി (സ്വ)തങ്ങൾ പറയുന്നതായി ഞാൻ കേട്ടു :"അറിയുക, അല്ലാഹുവിന്റെ മാർഗത്തിൽ 'ഹിജാസു'കാർ ധർമ്മ സമരത്തിനിറങ്ങും (മക്കാ, മദീന തുടങ്ങിയ നാടുകളെല്ലാം ഉൾകൊള്ളുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഒരു ഭാഗമാണ് ഹിജാസ് ). അല്ലാഹുവിന്റെ കാര്യത്തിൽ അവർ ഒരാക്ഷേഭകരുടെയും ആക്ഷേപത്തെ ഭയക്കുകയില്ല. അങ്ങനെയവർ കോൺസ്റ്റാന്റ്നോപ്പിൾ കീഴടക്കും. ഇന്ന് വരെ മുസ്ലിങ്ങൾക്ക് ലഭിച്ചിട്ടില്ലാത്ത എണ്ണമറ്റ സമ്പത്ത് ഗനീമത്തായി അന്നവർക്ക് ലഭിക്കും. പരിചകൾ പോലുള്ള വലിയ പത്രങ്ങൾ കൊണ്ടായിരിക്കും അവരത് ഓഹരി ചെയ്ത് അളന്നെടുക്കുക. അങ്ങനെയവർ ഗനീമത്ത് വീതിക്കുന്നതിൽ മുഴുകി ഇരിക്കുബോൾ ഒരാട്ടഹാസം പോലെ ഒരു ഘോരശബ്ദം അവരുടെ ചെയിലെത്തും. "*മുസ്‌ലിം സമൂഹമേ..! നിങ്ങളുടെ നാടുകളിൽ ദജ്ജാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.*അത് കേൾക്കേണ്ട താമസം ജനങ്ങൾ സമ്പത്തെല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോകും ...!
"ഓടിയവരിൽ ചിലർ സമ്പത്ത് കൈയിലെടുത്തിട്ടുണ്ടാകും. ചിലരാവട്ടെ, എല്ലാം ഉപേക്ഷിച്ചായിരിക്കും ഓടിയിട്ടുണ്ടാവുക ... രണ്ട് വിഭാഗത്തിനും പിന്നീട് വലിയ ദുഃഖവും ഖേദവും ഉണ്ടാവും... "
സ്വഹാബികൾ ചോദിച്ചു :"അതെന്ത് കൊണ്ടാണ് നബിയേ! സമ്പത്ത് എടുത്തവരും ഉപേക്ഷിച്ചവരും ഒരുപോലെ ദുഃഖിക്കുന്നത് ...?
നബി (സ്വ) തങ്ങൾ പറഞ്ഞു :"എടുത്തവൻ, കൂടുതൽ എടുത്തില്ലല്ലോ എന്നതിന്റെ പേരിലും; ഉപേക്ഷിച്ചവൻ നഷ്ടപ്പെട്ടതിന്റെ പേരിലും ...!
നബി (സ്വ) തങ്ങൾ തുടരുന്നു :"സമ്പത്തെല്ലാം വിട്ടെറിഞ്ഞ് ഓടിയ ജനങ്ങൾ ശബ്ദമുയർത്തിയ ആളെ കുറിച്ചന്വേഷിക്കും. പക്ഷെ, ആരാണതെന്ന് അവർക്കാർക്കും അറിയാൻ സാധിക്കില്ല. അപ്പോഴവർ പറയും : "ലുദ്ധ് പ്രദേശത്തേക്ക് ഒരു വിഭാഗം പുറപ്പെടട്ടെ, ദജ്ജാൽ പുറപ്പെട്ടിട്ടുണ്ടെങ്കിൽ അവർ നമ്മുക്ക് വിവരം നൽകണം. (ഇന്നത്തെ ഇസ്രായിലിൽ ഉള്ള ഒരു പ്രദേശമാണ് ലുദ്ധ് )
കൽപന പ്രകാരം ഒരു സംഘം 'ലുദ്ധി 'ലേക്ക് പുറപ്പെടും. പക്ഷെ അവർക്കവിടെ ആരെയും കാണാൻ സാധിക്കില്ല. തിരിച്ചുവന്ന വിഭാഗം പറയും : "ഇനി നമുക്കെല്ലാവർക്കും ഒരുമിച്ചു പോവാം. അഥവാ ദജ്ജാൽ പുറപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്കൊരുമിച്ചു അവനെ നേരിടാം. ഇല്ലെങ്കിലോ നമുക്ക് തിരിച്ചുപോരുകയും ചെയ്യാമല്ലോ. "(ഹാകിം)
"അങ്ങനെ അവരെല്ലാം ചേർന്ന് 'ലുദ്ധി'ലേക്ക് പുറപ്പെടും. അവിടെയെത്തുമ്പോൾ ദജ്ജാൽ പുറപ്പെട്ടുവെന്ന വാർത്ത കളവായിരുന്നു എന്നവർക്ക് ബോധ്യപ്പെടും. പിന്നെയും കുറെ കഴിഞ്ഞാണ് യഥാർത്ഥത്തിൽ ദജ്ജാൽ പുറപ്പെടുക.."(ഹാകിം, ഇബ്നുമാജ).
കോൺസ്റ്റാന്റ്നോപ്പിളിന്റെ വിജയ കഥയാണ് ഇതുവരെ വിവരിച്ചത്. ഇനി റോം വിജയത്തെകുറിച്ച് ഹദീസുകൾ എന്ത് പറയുന്നു എന്ന് നോക്കാം..!
ഇബ്നുഅബ്ബാസ് (റ) പറയുന്നു : "നീണ്ട മതിൽക്കെട്ടുകളും, വിശാലമായ കൊട്ടാരങ്ങളും, തോട്ടങ്ങളും നദികളുമെല്ലാം നിറഞ്ഞ പ്രദേശമാണ് റോം. ആയിരത്തിലധികം കൃസ്ത്യൻ ദേവാലയങ്ങൾ നിലകൊള്ളുന്ന നാടാണത്. അവയിൽ പലതും അമൂല്യമായ മുത്തുകളും പവിഴങ്ങളും കൊണ്ട് മോടി പിടിപ്പിക്കപ്പെട്ടവയാണ്. ഇത്രയും വലിയൊരു നഗരം യാതൊരായുധവും പ്രയോഗിക്കാതെ ഒരു പേരോട്ടം പോലും ആവിശ്യം ഇല്ലാതെ കേവലം ദിക്റുകൾ കൊണ്ട് മാത്രം വിജയിപ്പിച്ചെടുക്കുന്ന സർവ്വാധിപനായ അല്ലാഹുവിന്റെ അപാരമായ ശക്തി വ്യക്തമാകുകയാണിവിടെ..!
കോൺസ്റ്റാന്റ്നോപ്പിൾ, റോം എന്നീ നാടുകൾ ഇസ്ലാമിന്റെ കിഴിൽ വന്നതിന് ശേഷം മുസ്‌ലിംകൾക്ക് ലഭിക്കുന്ന 'ഗനീമത്ത് 'സ്വത്തിന് കയ്യും കണക്കുമുണ്ടാകില്ല. ചരിത്രത്തിലിത് വരെ ഒരു വിഭാഗത്തിനും ഒരു യുദ്ധത്തിലും ലഭിക്കാത്തത്രയും വലിയ ഗനീമത്ത് സ്വത്താണ് അന്ന് മുസ്‌ലിംകൾക്ക് ലഭിക്കുക ...
നിഷേധികൾക്കുള്ള മറുപടികൾ.
ഇമാം മഹ്ദിയെ പാടെ നിഷേധിച്ച ചിലരും ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. ചിലർക്ക് ഖുർആനിൽ മഹ്ദി ഇമാമിനെ കുറിച്ച് പരാമർശം ഇല്ലാത്തതാണ് നിഷേധത്തിന് കാരണമായതെങ്കിൽ മറ്റു ചിലർക്ക് മഹ്ദിയെ കുറിച്ചു വന്ന ഹദീസിന്റെ സ്വീകാര്യതയിലായിരുന്നു സംശയം ...
ശിയാക്കളുടെ വാദം അഹ്‌ലുസ്സുന്നയിലേക്ക് കടന്നു കയറിയതാണെന്നും ചിലർ വിശ്വസിച്ചു. അവരിൽ ചിലരുടെ വാദങ്ങളും അവയ്ക്ക് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ കൊടുത്ത മറുപടികളുമാണ് ഈ അധ്യായത്തിൽ വിശകലനം ചെയ്യുന്നത് ...
ഇബ്നു ഖൽദൂൻ :_* സുപ്രസിദ്ധ ഗ്രന്ഥമായ മുഖദ്ദിമയുടെ കർത്താവാണ് പണ്ഡിതനും തത്വ ശാസ്ത്രജ്ഞനുമായ ഇബ്നു ഖൽദൂൻ. പക്ഷേ മഹ്ദി ഇമാമിന്റെ വിഷയത്തിൽ വന്ന ഹദീസുകളെല്ലാം നിരൂപണ വിധേയമാണെന്നും അത്കൊണ്ട് തന്നെ മഹ്ദി ഇമാം ഒരു പ്രഹേളിക മാത്രമാണ് എന്നൊക്കെയായിരുന്നു അദ്ധേഹത്തിന്റെ വാദഗതികൾ. അത് പ്രധാനപ്പെട്ട സംഗതി ആണെങ്കിൽ ഖുർആനിൽ അത് എന്ത് കൊണ്ട് പരാമർശിക്കപ്പെട്ടില്ല എന്നും മഹ്ദി ഇമാം മിഥ്യയാണെന്നതിന് തെളിവായി അദ്ദേഹം വാദിച്ചു ...
മറുപടി:* ഖിയാമത് നാളിന്റെ അടയാളങ്ങളിൽ പലതും ഖുർആനിൽ വ്യക്തമായി പരാമർശിച്ചിട്ടില്ല. ദജ്ജാൽ പുറപ്പെടുക, ഭൂമിയിൽ അയ്ത്തപ്പെടുക എന്നിവയെല്ലാം ഉദാഹരണം. ഖുർആൻ പറയാത്തത് കൊണ്ട് അതൊന്നും സത്യമെല്ലന്ന് വരില്ല. നബി (സ്വ) കൊണ്ടുവന്നതെല്ലാം സീകരിക്കണമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. നബി (സ്വ)തങ്ങളാവട്ടെ നിരവധി ഹദീസുകളിലൂടെ മഹ്ദി ഇമാമിനെകുറിച്ച് സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട് ...
ഇമാം മഹ്ദിയെകുറിച്ചുള്ള ഹദീസുകൾ നിരവധി ഗ്രന്ധങ്ങളിലായി പാരാവാരം പോലെ പറന്നു കിടക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ചു കളവ് പറയാൻ സാദ്യതയില്ലാത്ത വിധം സത്യമെന്ന് അംഗീകരിക്കപ്പെടുന്ന (മുതവാതിറായ) ഹദീസിന്റെ പരിധിയിലേക്ക് അവ ഉയരുന്നു...
മാത്രമല്ല, നൂറ് കണക്കിന് ഹദീസ് ഗ്രന്ധങ്ങളിൽ ഇമാം മഹ്ദിയെക്കുറിച്ചുള്ള ഹദീസുകൾ നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹദീസ് ഗ്രന്ധങ്ങളിൽ ആധികാരികമെന്ന് പണ്ഡിതലോകം വിധിയെഴുതിയ സ്വിഹാഹുസ്സിത്തയിൽ മഹ്ദി ഇമാമിനെ കുറിച്ചുള്ള ഹദീസുകൾ നിരവധി കാണാം ...
മഹ്ദി ഇമാംرضي اللّٰه عنه നെ കുറിച്ച് പരാമർശിക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങൾ ഇവയാണ്..!
സുനനു അബൂദാവൂദ്_*
ജാമിഉ തിർമിദി_*
സുനനു ഇബ്നു മാജ_*
സുനനു ന്നസാഈ_*
മുസ്നദ് അഹ്‌മദ്_*
സ്വഹീഹു ഇബ്നുഹിബ്ബാൻ_*
അൽമുസ്തദ്റക് ഹാകിം_*
മുസ്വന്നഫ് ഇബ്നു അബി ശൈബ_*
അൽ ഹാഫിള് അബു നുഐം_*
ത്വബ്റാനി_*
ദാറഖുദ്നീ_*
മുസ്നദ് അബു യാഅ്ലാ_*
മുസ്നദ് --അൽ ബസ്സാർ_*
അൽ ഖത്തിബ്_*
ഇബ്നു അസാകിർ_*
ഇബ്നു ജരീർ_*
ദൈലമി_*
ദലാഇലുന്നുബുവ്വ : ലിൽബൈഹഖി_*
ഇബ്നുൽ ജൗസി_*
ഇബ്നു ഖുസൈമ_*
മുസ്നദ് അബു അവാന_*
സുനനുൽ മുഖ്രി_*
സുനനുബ്നു സഈദ്_*
സ്വഹീഹാണെന്ന് പണ്ഡിത ലോകം ഏകോപിച്ച് അഭിപ്രായപ്പെട്ടവയുൾപ്പെടെ ഇത്രയുംമധികം ഹദീസ് ഗ്രന്ഥങ്ങളിൽ ഇമാം മഹ്ദിയെകുറിച്ചുള്ള ഹദീസുകൾ പരാമർശിക്കപ്പെടുമ്പോൾ ഇമാം മഹ്ദി മിഥ്യയാണെന്ന് പറയുന്നത് എങ്ങനെ ...?
ഇതിനു പുറമെ ഇമാം മഹ്ദിയെ പരാമർശിക്കുന്ന ഹദീസുകൾ നിവേദനം ചെയ്തവരിൽ സ്വർഗം കൊണ്ട് സന്തോഷ വാർത്തയറിയിക്കപ്പെട്ടവരും *ഉമ്മഹാത്തുൽ മുഅ്മിനിൻ* അടക്കം മുപ്പതോളം സ്വഹാബിവര്യൻമാരുമുണ്ട്. ഖുലഫാഉർറാഷിദിങ്ങളുൾപ്പെടെ ഇത്രയും അധികം സ്വഹാബികൾ നിവേദനം ചെയ്യുന്ന ഹദീസുകൾ സൂചിപ്പിക്കുന്ന ഒരു കാര്യം നിഷേധിക്കാനാവുമോ ...?
സ്വയം ഗവേഷണത്തിന് പഴുതില്ലാത്ത ഇത്തരം വിഷയങ്ങളിൽ സ്വഹാബികളിൽ നിന്ന് വന്ന ആസാറുകൾ യഥാർത്ഥ ഹദീസിന്റെ *(മർഫ്യൂആയ ഹദീസിന്റെ)* പരിധിയിലാണ് ഉൾപ്പെടുക. സ്വഹാബികൾക്ക് പുറമെ നിരവധി താബിഈ പ്രമുഖരും മഹ്ദി ഇമാം(رضي اللّٰه عنه)നെ അംഗീകരിച്ചു സംസാരിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ കൊടുമുടി കിഴടക്കിയ വലിയ വലിയ പണ്ഡിതന്മാർ ഉൾപ്പെടെ പലരും മഹ്ദി ഇമാമിനെക്കുറിച്ച് സ്വതന്ത്രമായ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. ആ കാര്യം മുൻകഴിഞ്ഞ അധ്യായങ്ങളിൽ വിശദീകരിച്ചതാണ്..!
ഇമാം മഹ്ദിയെക്കുറിച്ചുള്ള ഹദീസുകൾ നിവേദനം ചെയ്ത *സ്വഹാബികൾ* ചിലർ ഇവരാണ്..!
*ഉസ്മാനുബ്നു അഫ്‌ഫാൻ رضي اللّٰه عنه_*
*അലിബ്നു അബീത്വാലിബ് رضي اللّٰه عنه_*
*ത്വൽഹത്തുബ്നു ഉബൈദില്ലഹ് رضي اللّٰه عنه_*
*അബ്ദുറഹ്മാൻബ്നു ഔഫ് رضي اللّٰه عنه_*
*ഹുസൈൻ رضي اللّٰه عنه_*
* ഉമ്മു സലമ ബീവി رضي اللّٰه عنه_*
*ഉമ്മു ഹബീബ ബീവി رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു അബ്ബാസ് رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു മസ്ഊദ് رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു ഉമർ رضي اللّٰه عنه_*
*അബ്ദുല്ലാഹിബ്നു അംറ്رضي اللّٰه عنه_*
*അബു സഈദിൽ ഖുദ്‌രി رضي اللّٰه عنه_*
*ജാബിറുബ്നു അബ്ദില്ലാഹ് رضي اللّٰه عنه_*
*അബു ഹുറൈയ്‌റ رضي اللّٰه عنه_*
*അനസ്ബ്നു മാലിക്ക് رضي اللّٰه عنه_*
*അമ്മാർ ബ്നു യാസിർ رضي اللّٰه عنه_*
*ഔഫ് ബ്നു മാലിക്ക് رضي اللّٰه عنه_*
*സൗബാൻ رضي اللّٰه عنه_*
*ഹുദൈഫതുൽ യമാൻ رضي اللّٰه عنه_*
*ഇമ്രാനുബ്നു ഹുസൈൻ رضي اللّٰه عنه_*
ഇമാം മഹ്ദിയുടെ വിഷയത്തിൽ, ഇബ്നു ഖൽദൂനിന്റെ വികല വാദങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടി മാത്രം *അൽഇമാം അഹ്മദുബ്നു മുഹമ്മദുൽഗിമാറീرضي اللّٰه عنه*(വഫാത്ത് :1380)എന്ന അഹ്ലുസ്സുന്ന:യുടെ പണ്ഡിതൻ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. *"ഇബ്റാസുൽവാഹ്മിൽമക്നുന് മിൻ കലാമി ഇബ്നി ഖൽദൂൻ"* എന്നാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ പേര് ...
👉🏿മുഹമ്മദ് റഷീദ് റിളാ:_* ഇമാം മഹതിرضي الله عنه യെ പാടെ നിഷേധിച്ച ഇദ്ദേഹം, ലോകമുസ്ലിങ്ങളെ ഭിന്നിപ്പിന്റെ തലങ്ങളിലേക്ക് കൊണ്ടുപോയ"വഹാബിസം" എന്ന മാറാരോഗത്തിന് വിത്തുപാകിയ ത്രിമൂർത്തികളിൽ ഒരാളാണ് ...
പല പുത്തൻ ചിന്താഗതികളും മതത്തിൽ കടത്തിക്കൂട്ടിയ വ്യക്തിയാണ്. ബിദ്അത്തുകാരുടെ ത്വാത്തിക ആചാര്യന്മാരിൽ ഒരാളായ ഇദ്ദേഹം, തന്റെ തഫ്സീറുൽ മനാർ എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടത് ഇമാം മഹ്ദിയെ കുറിച്ചുള്ള ഹദീസുകൾ ഒന്നും തെളിവുകളുടെ പിൻബലമില്ലാത്തതാണെന്നാണ്. ഒന്നാം നമ്പറിൽ പറഞ്ഞ തെളിവുകളെല്ലാം ഈ വിവാദത്തിനുള്ള മറുപടി കൂടിയാണ് ...
അതോടൊപ്പം ഇമാം ബുഖാരിയോ മുസ്ലിമോ അവരുടെ സ്വഹീഹുകളിൽ ഇമാം മഹ്ദിയെ കുറിച്ചുള്ള ഹദീസുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നതും ഇദ്ദേഹം മഹദി ഇമാമിനെ നിഷേധിക്കാൻ കാരണമായി പറയുന്നു. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ തൗഹീതിന്റെ വിഷയമടക്കം മറ്റു പലതിലുമെന്നപോലെ ഈ വിഷയത്തിലും അദ്ദേഹത്തെ ബാധിച്ച അജ്ഞതയുടെ ആഴമാണീ വാദം സൂചിപ്പിക്കുന്നത് ...
യഥാർത്ഥത്തിൽ നബി (സ്വ)യിൽ നിന്ന് വന്ന എല്ലാ സ്വഹീഹായ ഹദീസുകളും ഇമാം ബുഖാരിയോ മുസ്ലിമോ ഉദ്ധരിച്ചിട്ടില്ല. അവരങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. മറിച്ച് പ്രസ്തുത ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം സ്വഹീഹാണെന്ന് മാത്രമാണ് അവർ അടക്കമുള്ള പണ്ഡിതലോകം അംഗീകരിച്ചത്. സ്വഹീഹായ ഹദീസുകൾ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചില്ലെന്ന കാരണം കൊണ്ട് ഒരാൾക്കും തള്ളാൻ കഴിയില്ല ...
എല്ലാറ്റിനും പുറമേ, ബുഖാരിയിലും മുസ്ലിമിലും ഇമാം മഹദിയെക്കുറിച്ചുള്ള ഹദീസുകൾ അവരുടെ സ്വഹീഹുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്...
ഇമാം മഹ്ദിയുടെ പേര് വ്യക്തമായി പറഞ്ഞില്ലെന്നേയുള്ളു. ഉദാഹരണത്തിന് ഇമാം ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്..!
ഇമാം മഹ്ദിയുടെ പേര് വ്യക്തമായി പറഞ്ഞില്ലെന്നേയുള്ളു. ഉദാഹരണത്തിന് ഇമാം ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്..!
ان ابي هريره رضي الله عنه قال: قال رسول الله صلى الله عليه و سلم كيف انتم اذا نزل ابن مريم ويكم وامامكم منكم
അബൂഹുറൈറ (റ) നിവേദനം: നിങ്ങളിൽ നിന്ന് ഒരാൾ നിങ്ങളുടെ ഇമാം ആയിരിക്കെ ഈസാ നബി (അ)നിങ്ങളിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെയായിരിക്കും ...?
ഈ ഹദീസിൽ 'നിങ്ങളിൽ നിന്നുള്ള ഇമാം' എന്നതുകൊണ്ടുള്ള വിവക്ഷ ഇമാം മഹ്ദിയാണെന്ന് ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി (റ)അടക്കമുള്ള നിരവധി ഹദീസ് വ്യാഖ്യാതാക്കൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മുസ്ലിം (റ) മഹ്ദി ഇമാമിനെ സൂചിപ്പിക്കുന്ന ഒരു ഹദീസ് തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്..!
നബി (സ്വ)തങ്ങൾ പറഞ്ഞു, അവസാന നാളിൽ എന്റെ സമൂഹത്തിൽ നിന്ന് ഒരു ഭരണാധികാരി വരാനിരിക്കുന്നു. അദ്ദേഹം സമ്പത്തു വാരിക്കോരി കൊടുക്കും. എണ്ണുക പോലുമില്ല ...
ഈ ഹദീസിൽ സുവിശേഷമറിയിക്കപ്പെട്ട ഭരണാധികാരി ഇമാം മഹ്ദിയാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്...
ചുരുക്കത്തിൽ ഇമാം മഹ്ദിയെക്കുറിച്ച് നിവേദനം ചെയ്യപ്പെടുന്ന ഹദീസുകൾ രണ്ടുവിധമാണ്. ഒന്ന് വ്യക്തമായി ഇമാം മഹ്ദിയുടെ പേര് പരാമർശിക്കപ്പെട്ടവ. മറ്റൊന്ന് മഹ്ദിയെക്കുറിച്ച് വ്യക്തമായ പരാമർശിക്കാതെ ഇമാമിന്റെ വിശേഷണങ്ങൾ മാത്രം പറയപ്പെട്ടവ. സാതുതയുടെ മാനദണ്ഡങ്ങൾ ശരിയാകുന്ന പക്ഷം രണ്ടും സ്വീകരിക്കപ്പെടുമെന്നതിൽ ഹദീസ് പണ്ഡിതർക്കിടയിൽ തർക്കം ഇല്ല താനും...!
അഹ്മദ് ആമീൻ
അബ്ദുല്ലാഹിബ്നു സൈദ്
മുഹമ്മദ് ഫരീദ് വജ്ദി
അബ്ദുല്ലാഹിബ്നു സൈദ്
മുഹമ്മദ് ഫരീദ് വജ്ദി
ഇവർ മൂന്നു പേരുടെയും വാദങ്ങൾ ഏറെക്കുറെ സാമ്യം ഉള്ളതിനാലും, മഹതി ഇമാമിനെ നിഷേധിക്കാൻ മൂന്നുപേരും കണ്ടെത്തിയ ന്യായങ്ങൾ ഒന്നായിരുന്നത്കൊണ്ടും, മൂന്നുപേർക്കും ഒരുമിച്ചാണ് പണ്ഡിതലോകം മറുപടി പറഞ്ഞത്..!
ഇമാം മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകളെല്ലാം ഖുറാഫാത്ത് (കെട്ടുകഥകൾ )ആണെന്നായിരുന്നു ഇവരുടെ വാദങ്ങൾ. പാണ്ഡിത്യത്തിൽ ഉന്നത അല്ലാത്തത് കൊണ്ട് തന്നെ ഇവരുടെ വാദത്തിന് ജനപിന്തുണ ലഭിച്ചില്ല...
മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകൾ സമുദായത്തിൽ ആ പേരിൽ നിരവധി പേർ കടന്നുവരാനും അതു വഴി നിരവധി കുഴപ്പങ്ങൾക്കും വഴിവച്ചു എന്നായിരുന്നു അവരുടെ മറ്റൊരു കണ്ടെത്തൽ. സത്യത്തിൽ, ഇമാം മഹദി വരുമെന്ന് മാത്രമല്ല ഹദീസിലുള്ളത് മറിച്ച്, മഹാന്റെ ആഗമനകാലവും, തറവാടും, ലക്ഷണങ്ങളും പ്രവർത്തനങ്ങളുമെല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സമ്പൂർണ്ണമായി മേളിച്ച വ്യക്തി യഥാർത്ഥ മഹദി മാത്രമേയുണ്ടാവൂ...
അത് മനസ്സിലാക്കിയവർക്കൊന്നും യഥാർത്ഥ മഹതിയെ തിരിച്ചറിയാതെ പോവില്ല. അതുകൊണ്ടുതന്നെ ഇമാമിന്റെ പേരിൽ യാതൊരാശയക്കുഴപ്പവും ഉണ്ടാവാൻ പോകുന്നില്ല...
മഹ്ദിയാണെന്ന് വാദിച്ചു ചില കള്ളൻമാർ രംഗത്ത് വന്നത് കാരണം, യഥാർത്ഥ മഹ്ദിയെ നിഷേധിക്കുന്നത് ഭൂഷണമല്ല ...
അബു മുഹമ്മദ്ബിനുൽ വാലീദ് അൽ ബാഗ്ദാദി:_
ഇമാം മഹ്ദിയും ഈസാനബിയും ഒന്നാണെന്നാണ് ഇദ്ദേഹം വാദിച്ചത്. തെളിവെന്ന നിലയിൽ "ലാമഹ്‌ദിയ്യ ഇല്ല ഈസബ്നു മർയം" എന്നൊരു ഹദീസ് ഉദ്ധരിക്കുകയും ചെയ്തു ...
യഥാർഥത്തിൽ ഹദീസ് നിരൂപണ ശാസ്ത്രത്തിലെ പ്രമുഖരായ പണ്ഡിതരെല്ലാം ആ ഹദീസ് ദുർബലമാണെന്ന് വ്യക്തമാക്കിയതാണ്. എന്റെ സന്താന പരമ്പരയിലാണ് ഇമാം മഹ്ദി (റ) പ്രത്യക്ഷപ്പെടുക എന്ന് നബി (സ്വ) തങ്ങൾ പറഞ്ഞതായി സ്വഹീഹായ ഹദീസുകൾ വ്യക്തമാക്കിയിരിക്കെ, മറിയമിന്റെ പുത്രൻ ഈസയല്ലാതെ മഹ്ദിയില്ല എന്ന ഹദീസ് ശരിയാണെന്നു സങ്കൽപിച്ചാൽ തന്നെ അത് വ്യാകരണത്തിനും വിശദീകരണത്തിനും വിധേയമാണ്. കാരണം ഈസാ നബി (അ) നബി (സ്വ) യുടെ കുടുംബാംഗംമല്ലല്ലോ ...?
അങ്ങനെവരുമ്പോൾ പൂർണ്ണമായി സന്മാർഗ പാതയിൽ സഞ്ചരിച്ചയാൾ അക്കാലത്ത് ഈസാ നബി അല്ലാതെ മറ്റൊരാളില്ല, എന്നോ ഈസാ നബിയുടെ കാലത്ത് വരുന്ന മഹദിയല്ലാതെ വേറെ മഹദി ഇല്ല എന്നോ ഉള്ള വ്യാഖ്യാനത്തോടെ മാത്രം ഗ്രഹിക്കപ്പെട്ടതാണ് പ്രസ്തുത ഹദീസിന്റെ ആശയം. അതുകൊണ്ട് തന്നെ ഈസാ നബിയല്ലാതെ വേറെയൊരു 'മഹദിയില്ല'എന്ന അർത്ഥം ഒരിക്കലും അതിന് ലഭിക്കില്ല ...
ഇമാം മഹതി മുസ്ലിങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കാലത്ത് സുബഹി നിസ്കാരത്തിന് ഇമാം നിൽക്കാൻ ഒരുങ്ങുമ്പോൾ ഈസാ നബി (അ)ഇറങ്ങി വരുമെന്നും മഹദി ഇമാം ഈസാ നബിയോട് താങ്കൾ ഇമാം നിൽക്കണമെന്നവശ്യപ്പെടുമെന്നും 'ഈസാ നബി (അ)അത് സ്വീകരിക്കില്ലെന്നും മഹദി ഇമാമിന്റെ പിന്നിൽ ഈസാ നബി (അ) നിസ്കരിക്കുമെന്നൊക്കെ ഹദീസിൽ വന്നിട്ടുണ്ട്. (വിശദീകരണം ഈസാ നബിയുടെ ഇമാം എന്ന അധ്യായത്തിൽ ഇൻശാ അല്ലാഹ് വരും ദിവസങ്ങളിൽ കൂടുതലായി ചർച്ച ചെയാം.)അപ്പോൾ അപേക്ഷകനും അപേക്ഷിക്കപ്പെട്ടയാളും ഒരാളാകില്ലല്ലോ..!
അബ്ദുൽ അഅ്‌ല മൗദൂദിയും മറ്റു ചിലരും മഹതിയെ നിഷേധിച്ചതായി പറയപ്പെടുന്നു. മുകളിൽ കൊടുത്ത മറുപടി അവർക്കു മതിയാവുന്നതിന്നാലും അവർ അംഗീകൃത പണ്ഡിതന്മാർ അല്ലാത്തതിനാലും കൂടുതൽ മറുപടിയുടെ ആവശ്യമില്ല...
ഇമാം മഹതിയെ നിഷേധിച്ചവരെ കുറിച്ച് നബി (സ്വ) തങ്ങൾ പറയുന്ന ഒരു ഹദീസ് അബൂബക്കറൽ ഇസ്‌കാഫ് (റ) തന്റെ ഫവാഇദുൽ അക്ബാർ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നതിങ്ങനെയാണ്. ജാബിർ (റ) നിവേദനം നബി(സ്വ) തങ്ങൾ പറഞ്ഞു: "ദജ്ജാലിനെ ആരെങ്കിലും കളവാക്കിയാൽ അവൻ കാഫിറായി. ഇമാം മഹതിയെ കളവാക്കിയവനും കാഫിർ തന്നെ" ... (ഫവാഇദുൽ അക്ബാർ )
ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബനു ഹജറിൽ ഹൈതമി (റ) തന്റെ 'അൽഖഊൽ മുഖത്വസ്വർ'എന്ന ഗ്രന്ഥത്തിൽ പറയുന്നു: തിരുനബി (സ്വ)തങ്ങളുടെ ഹദീസുകൾ കളവാക്കി കൊണ്ടോ, പരിഹസിച്ചുകൊണ്ടോ ആണ് ഒരാൾ ഇമാം മഹ്ദിയെ കളവാക്കിയതെങ്കിൽ, അക്ഷരാർത്ഥത്തിൽ അവൻ കാഫിർ തന്നെയാണ്. അവിടെ യാതൊരു വ്യാഖ്യാനത്തിനും പഴുതില്ല. അതുപോലെ മുസ്ലിം സമൂഹത്തിന്റെ "ഇജ്മാഅ" അഥവാ ഏകോപിത അഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇമാം മഹദിയുടെ കാര്യം. ഇജ്മാഇനെ നിഷേധിച്ചവൻ കാഫിറാണ് എന്നതിലാവട്ടെ ആർക്കും തർക്കമില്ല താനും ...
ക്രിസ്തീയ പുരോഹിതൻ ഇസ്ലാമിലേക്ക് .
ഇമാം മഹ്ദി (റ) യുടെ കരങ്ങളാൽ നിരവധി പേർ ഇസ്ലാമിലേക്ക് കടന്നുവരുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന വ്യക്തിയാണ് വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള റോമിലെ ഒരു ക്രൈസ്തവ പുരോഹിതൻ ...
ഇമാം മഹ്ദി (റ) അടക്കമുള്ള മുസ്ലിങ്ങൾ റോം വിജയത്തിന്റെ സന്തോഷ ലഹരിയിൽ കഴിയുമ്പോഴാണ് പുരോഹിതന്റെ ഇസ്‌ലാം മതാശ്ലേഷണം നടക്കുക ...
നബി (സ്വ) തങ്ങൾ പറയുന്നു: "റോമാ രാജ്യത്തിന് ചുറ്റും നിങ്ങളുടെ സൈന്യം തമ്പടിച്ചിരിക്കുമ്പോൾ റോമിലെ ഒരു ക്രിസ്ത്യൻ പുരോഹിതൻ നിങ്ങളിലേക്ക് കടന്നുവരും. വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യവും വിജ്ഞാനവുമുള്ള അവരുടെ കൂട്ടത്തിലെ വലിയൊരു നേതാവായിരിക്കും അദ്ദേഹം. നിങ്ങളുടെ സൈനിക ക്യാമ്പിലെത്തി അദ്ദേഹം ചോദിക്കും... നിങ്ങളുടെ ഇമാം എവിടെ ...?"
ജനങ്ങൾ മഹ്ദി ഇമാമിനെ അദ്ദേഹത്തിന് കാണിച്ചു കൊടുക്കും. അപ്പോൾ പുരോഹിതൻ ഇമാം മഹ്ദിയെ സമീപിച്ചുകൊണ്ട് സർവ ലോക രക്ഷിതാവായ അല്ലാഹുവിനെ വിശേഷണങ്ങൾ, മലക്കുകൾ, സ്വർഗ നരകങ്ങൾ, തുടങ്ങി ദീനി അടിസ്ഥാന കാര്യങ്ങളെല്ലാം ഇമാമിനോട് ചോദിക്കും. ഇമാം മഹ്ദി എല്ലാറ്റിനും തൃപ്തികരമായ മറുപടി നൽകും... അപ്പോൾ പുരോഹിതൻ പറയും: "നിങ്ങളുടെ മതമായ ഇസ്ലാം അല്ലാഹുവിന്റെ മതമാണെന്നും അവന്റെ നബിമാർ പ്രബോധനം ചെയ്ത മതമാണെന്നും ഞാൻ നിങ്ങളുടെ മുമ്പിൽ സാക്ഷ്യപ്പെടുത്തുന്നു."
തുടർന്ന് പുരോഹിതൻ ഒരു ചോദ്യം കൂടി ചോദിക്കും. "സ്വർഗവാസികൾ തിന്നുകയും കുടിക്കുകയുമൊക്കെ ചെയ്യുമോ ...?"
മഹ്ദി ഇമാം മറുപടി പറയും: "അതെ". അത് കൂടി കേൾക്കുമ്പോൾ പുരോഹിതൻ അൽപ സമയം സുജൂദിൽ വീണ് കിടക്കും. തുടർന്ന് ഇങ്ങനെ പ്രഖ്യാപിക്കും. "ഇത് തന്നെയാണ് ഇന്ന് മുതൽ എന്റെ മതം, മൂസ നബി (അ) പഠിപ്പിച്ചതും പ്രബോധനം ചെയ്തതും അല്ലാഹു ഇറക്കി കൊടുത്തതുമായ മതം ഇതാണ്. ഇഞ്ചീലിൽ മുഹമ്മദ് നബി (സ്വ) യെ 'പാർക്കലീത്ത' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നിങ്ങൾ മദീനയുടെ ആളുകളാണല്ലോ..., അതുകൊണ്ട് ഇപ്പോൾ ഞാൻ പോവുകയാണ്. എന്റെ സമൂഹത്തോട് ഇക്കാര്യമെല്ലാം പറഞ്ഞുകൊടുത്ത് അവരെക്കൂടി ഇസ്ലാമിലേക്ക് ക്ഷണിക്കണം. എന്തുകൊണ്ടന്നാൽ അല്ലാഹുവിന്റെ ശിക്ഷ അവരിൽ പതിക്കാറായിരിക്കുന്നു ...
ഇത്രയും പറഞ്ഞ് പുരോഹിതൻ തന്റെ സമുദായമായ ക്രിസ്ത്യാനികളിലേക്ക് തിരിച്ച് പോകും. അങ്ങനെ തിരക്കേറിയ പട്ടണത്തിന്റെ മധ്യത്തിൽ നിന്നയാൾ വിളിച്ച് പറയും: "റോമക്കാരെ, ഇസ്മാഈൽ നബിയുടെ പുത്രനിതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു. തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നുമെല്ലാം നിങ്ങൾ മനസ്സിലാക്കിയ ആ സമുദായം. അവർ മുസ്ലിംകളും അവരുടെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുമാകുന്നു. അത്കൊണ്ട് നിങ്ങൾ മുസ്ലിംകളുടെ ക്ഷണം സ്വീകരിക്കാൻ തയ്യാറാവുക. അവർ പറയുന്നത് നിങ്ങൾ അനുസരിക്കുക"...
പുരോഹിതന്റെ വായിൽ നിന്ന് ഇത്രയും വാക്കുകൾ പുറത്ത് വരേണ്ട താമസം, റോമാക്കാർ അദ്ദേഹത്തിന് നേരെ ചാടി വീണ് അദ്ദേഹത്തെ വധിച്ചുകളയും ... അപ്പോൾ അല്ലാഹു അവർക്ക് മേൽ ആകാശത്തുനിന്ന് അഗ്നിവർഷിക്കും. വലിയ തൂണു പോലെയുള്ള ജ്വാലകൾ നഗരമധ്യത്തിൽ തന്നെ ഉതിർന്നുവീഴും ...
അപ്പോൾ ഇമാം ഇമാം മഹ്ദി (റ) എഴുന്നേറ്റു നിന്നു ഇങ്ങനെ വിളിച്ചു പറയും :"ജനങ്ങളെ തീർച്ചയായും പുരോഹിതൻ അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു ...''
ഈ സംഭവം നിവേദനം ചെയ്യുന്ന ഹുദൈഫ (റ) പറയുന്നു : ഈ ഹദീസ് വിവരിച്ച ശേഷം നബി (സ്വ) തങ്ങൾ ഇങ്ങനെ കൂട്ടിച്ചേർത്തു. "റോമാക്കാരനായ ആ പുരോഹിതൻ നാളെ പരലോകത്ത് ഒരു സമുദായമായി ഉയർത്തെഴുന്നേൽക്കപ്പെടും" (സുനനു ബ്നു സഈദ് )
ഇമാം മഹ്ദിയുടെ കാലത്ത് മുസ്ലിങ്ങളുടെ മാനസികാവസ്ഥയിലും വലിയ മാറ്റമുണ്ടാകും. പരസ്പര വിദ്വോഷം, അസൂയ, നാട്യം, അഹങ്കാരം, അഹംഭാവം, തുടങ്ങിയ ദുഃസ്വഭാവങ്ങൾ അന്ന് ആരുടെയും ഹൃദയത്തിലുണ്ടാവില്ല. എല്ലാവരുടെയും മനസ്സ് ഒരൊറ്റ മനുഷ്യന്റെ പോലെയായിരിക്കും. ഇരു ശരീരമാണെങ്കിലും ഒരൊറ്റ മനസ്സാണവർക്കെന്നു നാം ചിലരെ കുറിച്ച് പറയാറില്ലേ, അതുപോലെ തന്നെയാണ് ഇവിടേയും സംഭവിക്കുന്നത് ...
ഈസാ നബി (അ) യുടെ ഇമാം .
അവസാന നാളിനോടടുത്ത് ഈസാ നബി (അ) ആകാശത്ത് നിന്നറങ്ങി വരുന്നതാണ് ...
നമ്മുടെ നബി മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളുടെ ഏകദേശം അറുന്നൂറ് വർഷങ്ങൾക്ക് മുൻപ് ബനീ ഇസ്രായേല്യരിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് ഈസാ നബി (അ). ഈസാ (അ) നും മുഹമ്മദ് നബി (സ്വ) തങ്ങൾക്കുമിടയിൽ മറ്റൊരു നബിയില്ല. "റൂഹുള്ളാഹി"എന്നാണ് ഈസാ നബി (അ)ന്റെ അപര നാമം ...
അത്ഭുതകരമായിരുന്നു ഈസാ നബി (അ) യുടെ ജനനം. മാതാവ് മറിയം ബീവിയുടെ കുപ്പായം മാറിലൂടെ അല്ലാഹുവിന്റെ കല്പനപ്രകാരം ജിബിരീൽ (അ) ഉതിയപ്പോൾ ഒരു പുരുഷനും തൊടാതെ തന്നെ മഹതി ഗർഭം ധരിക്കുകയായിരുന്നു. റൂഹുള്ളാഹി എന്ന പേരിൽ ഈസാ നബി (അ) അറിയപ്പെടാൻ കാരണമതായിരുന്നു ...
ജനനം പോലെ തന്നെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു ഈസാ നബിയുടെ ജീവിതവും. പിതാവില്ലാതെ ജനിച്ചു. ചെറുപ്പത്തിൽ തൊട്ടിലിൽ കിടന്നു സംസാരിച്ചു. അല്ലാഹു നൽകിയ അമാനുഷിക സിദ്ധി ഉപയോഗിച്ചു കൊണ്ട് മാറാരോഗങ്ങൾ സുഖപ്പെടുത്തി. മരണപ്പെട്ടവരെ ജീവിക്കുക വരെ ചെയ്തു. വീട്ടിൽ സൂക്ഷിച്ചതും കഴിച്ച ഭക്ഷണവുമെല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു. എല്ലാ സവിശേഷ സിദ്ധികളും ഈസാ നബി (അ) ദീനീ പ്രബോധനത്തിനായി വിനിയോഗിച്ചു ...
ജനങ്ങളിൽ നന്മ പ്രചരിപ്പിച്ചു. അവരെ തൗഹീദിലേക്ക് ക്ഷണിച്ചു. ശിർക്കിൽ നിന്നും മറ്റു തിന്മയിൽ നിന്നും തന്റെ സമുദായത്തെ രക്ഷിക്കാൻ ആവത് ശ്രമിച്ചു. അതിന്റെ പേരിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. മറ്റു നബിമാരെ പോലെത്തന്നെ അനീതിക്കും അധർമത്തിനുമെതിരെ ഈസാ നബി (അ) ശക്തമായി നിലകൊണ്ടു ...
അതിൽ ആരുടെയും തൃപ്തിയോ അതൃപ്തിയോ ഈസ നബി (അ) വകവെച്ചില്ല. അല്ലാഹുവിന്റെ ദീൻ അതിയിരുന്നു നബിക്ക് എപ്പോഴും വലുത്. അങ്ങനെയിരിക്കെ രാജ്യം ഭരിക്കുന്ന രാജാവ്, ഇസ്ലാം വിരോധി ഒരു വൈവാഹിക ബന്ധത്തിനൊരുങ്ങി. തിന്മ തടയുക തന്റെ ബാധ്യതയായത് കൊണ്ട് ഈസാ നബി (അ) അതിനെതിരെ പ്രധികരിച്ചു. രാജാവിനത് കടുത്ത അതൃപ്തിയുണ്ടാക്കി. അദ്ദേഹം ഈസാ നബി (അ) നെ വധിക്കാൻ തീരുമാനിച്ചു ...
വിവരമറിഞ്ഞ ഈസാ നബി (അ) ഒളിവിൽപോയി. ഈസാ നബിയെ പിടിച്ചുകൊണ്ടുവരാൻ രാജാവ് ഭടൻമാരെ നിയോഗിച്ചു. അങ്ങനെ കേവലം 30 വെള്ളിക്കാശിന് വേണ്ടി ഈസാ നബി (അ) യുടെ ശിഷ്യന്മാരിലൊരാളായ 'യഹൂദാ' എന്ന ജൂതാസ് ഈസാ നബിയെ ഒറ്റിക്കൊടുത്തു. ഈസാ നബി (അ) ന്റെ ഒളിത്താവളം ശത്രുകൾക്ക് ആ നീചൻ കാണിച്ചു കൊടുത്തു. നബിയെ പിടിച്ചു കൊടുക്കാമെന്നേൽക്കുകയും ചെയ്തു ...
ഭടൻമാർ, ഈസാ നബി (അ) ഒളിവിൽ കഴിഞ്ഞിരുന്ന വീട് വളഞ്ഞു. ഈസാ നബിയെ പിടിച്ച്കൊടുക്കാമെന്നേറ്റ ജൂതാസ് അതിനായി അകത്ത് കയറി. അപ്പോൾ അത്ഭുതകരമായ വിധത്തിൽ അല്ലാഹുവിന്റെ സഹായം ഈസാ നബിക്കുണ്ടായി. അല്ലാഹു ഈസാ നബിയെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ ഉടലോടെ ആകാശ ലോകത്തേക്കുയർത്തി. അതോടൊപ്പം ഒറ്റുകാരനായ ജൂതാസിന് ഈസാ നബിയുടെ രൂപ സാദൃശ്യം അല്ലാഹു നൽകുകയും ചെയ്തു.
ജൂതാസ് എന്ന വഞ്ചകൻ
ജൂതാസ് റൂമിൽ മുഴുവൻ പരതിയെങ്കിലും ഈസാ നബിയെ കണ്ടെത്താനായില്ല. നിരാശനായി തിരിച്ചിറങ്ങവെ ഭടൻമാർ അയാളെ പിടികൂടി. ഈസാ നബിയുടെ രൂപസാദൃശ്യം കണ്ട്, രക്ഷപ്പെടാനായി ഈസാ നബി (അ) വീട്ടിൽ നിന്നിറങ്ങിയതാണെന്നവർ കരുതിയത്. അവർ ഈസാ നബിയാണെന്ന ധാരണയിൽ ജൂതാസിനെ പിടിച്ചുകെട്ടി. ഞാൻ ഈസയല്ല ജൂതാസാണ് എന്നവൻ ആർത്തു വിളിച്ചെങ്കിലും അതെല്ലാം രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് ഭടൻമാർ കരുതിയത്. അങ്ങനെയവർ ജൂതാസിനെ കൊന്ന് കുരിശിൽ തറച്ചു...
അങ്ങനെ തന്റെ ഗുരുവും പ്രവാചകനുമായ ഈസാ നബിയെ ഒറ്റികൊടുത്തവന് ഇഹലോകത്ത് വെച്ച് തന്നെ മതിയായ പ്രതിഫലം അല്ലാഹു കൊടുത്തു. കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ ഞങ്ങൾ ഈസാ നബിയെ വധിച്ചു വെന്ന് ജൂതന്മാർ പ്രചരിപ്പിച്ചു. കാര്യമറിയാതെ ചില കിസ്ത്യാനികളും ഈ നുണ പ്രചരണം ഏറ്റെടുത്തു. അങ്ങനെയാ കളവ് ലേകത്താകെ പ്രചരിക്കുകയാണുണ്ടായത്...
വിശുദ്ധ ഖുർആൻ പറയുന്നു:
وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِنْ شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِنْهُ ۚ مَا لَهُمْ بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. (സൂറത്തുന്നിസാഅ: Ayah 157)
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്താനായി അല്ലാഹു ആകാശ ലോകത്തേക്കുയർത്തിയ ഈസാ നബി (അ) അന്ത്യനാളിനോടടുത്ത് ഇറങ്ങി വരുമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. ഖിയാമത്ത് നാളിന്റെ പ്രധാന അടയാളങ്ങളിലൊന്നാണത്.
നബി (സ്വ) തങ്ങൾ പറയുന്നു: "അന്ത്യനാളിനോടടുത്ത് ഈസാ നബി (അ) വാനലോകത്തു നിന്നിറങ്ങും. അദ്ദേഹം നീതിപൂർണ്ണമായ ഭരണം കാഴ്ച്ചവെക്കും, ദജ്ജാലിനെ വധിക്കും, കുരിശുകൾ തകർക്കും, പന്നികളെ കൊന്നൊടുക്കും". (ബുഖാരി, മുസ്ലിം)
മഹ്ദി ഇമാമിന്റെ കാലത്താണ് ഈസാ നബി (അ) ആകാശത്ത് നിന്നിറങ്ങി വരിക. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദജ്ജാലിന്റെ ഫിത്ന കാരണം അത്യധികം പ്രയാസകരമായ ഒരു കാലഘട്ടമായിരിക്കുമത്...
ഭീതി കൊണ്ടും കുഴപ്പങ്ങൾ കൊണ്ടും പൊറുതി മുട്ടിയ ഇമാം മഹ്ദിയും അനുയായികളായ മുസ്ലിങ്ങളും ദജ്ജാലിൽ നിന്ന് രക്ഷപ്പെടാനായി ബൈത്തുൽമുഖദ്ദിസിൽ അഭയം തേടും. തുടർന്ന് ദജ്ജാൽ അവർക്ക് നേരെ മസ്ജിദിന് പുറത്ത് ഉപരോധമേർപ്പെടുത്തും. അപ്പോഴാണ് മഹ്ദി ഇമാമിനും മുസ്ലിങ്ങൾക്കും സമാധാനം ചൊരിഞ്ഞുകൊണ്ട് സഹായത്തിന്റെ ദൈവിക ഹസ്തവുമായി പ്രതീക്ഷയുടെ നിറപുഞ്ചിരിയുമായി അല്ലാഹുവിന്റെ പ്രവാചകൻ ഈസാ നബി (അ) പ്രത്യക്ഷപ്പെടുക
ഭരണം ഭരണകാലം
ഇമാം മഹ്ദിയുടെ ഭരണം നീതിയുക്തവും മാതൃകാപരവുമായിരിക്കും. നിരവധി നാടുകൾ സന്മാർഗ്ഗത്തിലേക്കും ശാന്തിയിലേക്കും സമാധാനത്തിലേക്കും അദ്ദേഹം മുഖേനെ മടങ്ങും. അനവധി വിജയങ്ങൾ ഉണ്ടാകും. എല്ലാവരും ഇസ്‌ലാം മതം സ്വീകരിക്കും.
അബുൽ ഹസ്സനുറഹബ്ഈ (റ), ഹുദൈഫ (റ)വിൽ നിന്നും നിവേദനം ചെയ്യുന്നു : "റുക്നിന്റെയും മഖാമിന്റെയും ഇടയിൽ വെച്ച് ജനങ്ങൾ ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യും. അദ്ദേഹം മുഖേനെ അല്ലാഹു ദീനിന് ശക്തി പകരും. നിരവധി വിജയങ്ങൾ നേടിയെടുക്കും. അന്ന് ഭുമുഖത്ത് 'ലാഇലാഹ ഇല്ലല്ലാഹ് ' എന്ന് പറയുന്നവരെല്ലാതെ ഒരാളും അവശേഷിക്കുകയില്ല .
ആത്മീയമായി മാത്രമല്ല ഭൗതിക രംഗത്തും മഹ്ദി ഇമാമിന്റെ ഭരണം ഏറെ മെച്ചപ്പെട്ടതായിരിക്കും. സാമ്പത്തികമായി അന്ന് നല്ല പുരോഗതി ഉണ്ടാവും. അബുസലമ (റ) നിവേദനം : നബി(സ്വ) തങ്ങൾ പറഞ്ഞു: "എന്റെ സന്താന പരമ്പരയിലൊരാൾ രാജ്യം ഭരിക്കുന്നത് വരെ ലോകാവസാനം സംഭവിക്കുകയില്ല. അദ്ദേഹം ഭുതലം മുഴുവൻ നീതി നിറയ്ക്കും. സമ്പത്ത് അക്കാലത്ത് നിറഞ്ഞൊഴുകും " (അബു നുഐം).
അധർമ്മത്തിന്റെ പട്ടണങ്ങൾ ഇമാം മഹ്ദി പിടിച്ചടക്കുമെന്നും ഭുമിയിൽ മറഞ്ഞു കിടക്കുന്ന നിരവധി നിധികൾ അദ്ദേഹം പുറത്തെടുക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. അബു ഉമാമ (റ) നിവേദനം: "നബി(സ്വ) തങ്ങൾ പറയുന്നു : "മഹ്ദി എൻ്റെ കുടുംബത്തിൽ ജന്മമെടുക്കും. മുഖം ശോഭിക്കുന്നതായിരിക്കും. അദ്ദേഹം അധർമ്മത്തിന്റെ അന്തകനായിരിക്കും . നിരവധി നിധികൾ ഭൂമിയിൽ നിന്ന് പുറത്ത് കൊണ്ടുവരും." (ഹാഫിള് അബുനുഐം).
ഇമാം മഹ്ദിയുടെ മാതൃകാ ഭരണത്തിന് പ്രകൃതിയും ഐക്യധാർഢ്യം പ്രകടിപ്പിക്കും. അക്കാലത്ത് ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും തുടരെത്തുടരെ വന്നിറങ്ങും.
മനുഷ്യർ മാത്രമല്ല, ഇതര ജീവജാലങ്ങൾ പോലും ഇമാം മഹ്ദിയുടെ ഭരണത്തിൽ സംതൃപ്തരും സന്തുഷ്ടരുമായിരിക്കും. അത്യധികം അദ്ഭുതകരമായ പല രംഗങ്ങൾക്കും അന്ന് മനുഷ്യർ സാക്ഷ്യം വഹിക്കും.
അലി (റ) പറയുന്നു: "ഇമാം മഹ്ദി വിവിധ നാടുകൾ കീഴടക്കും. അവിടെയെല്ലാം സൽഭരണം കാഴ്ച വെക്കും. ഓരോ പ്രവിശ്യകളിലും ഭരണാധികാരികളേയും ഗവർണർമാരെയുമെല്ലാം നിയമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ നീതി പാലിക്കണമെന്ന് അവർക്ക് കർശന നിർദ്ദേശം നൽകും. അന്ന് ആടും ,ചെന്നായയും ഒരേ സ്ഥലത്ത് ഒരുമിച്ച് മേഞ്ഞുനടക്കും, കുട്ടികൾ പാമ്പുകളും തേളുകളുമായി ചേർന്ന് കളികളിൽ ഏർപ്പെടും. ആരും പരസ്പരം ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ഇല്ല ...
അലി (റ) പറയുന്നു: "ഇമാം മഹ്ദി വിവിധ നാടുകൾ കീഴടക്കും. അവിടെയെല്ലാം സൽഭരണം കാഴ്ച വെക്കും. ഓരോ പ്രവിശ്യകളിലും ഭരണാധികാരികളേയും ഗവർണർമാരെയുമെല്ലാം നിയമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ നീതി പാലിക്കണമെന്ന് അവർക്ക് കർശന നിർദ്ദേശം നൽകും. അന്ന് ആടും ,ചെന്നായയും ഒരേ സ്ഥലത്ത് ഒരുമിച്ച് മേഞ്ഞുനടക്കും, കുട്ടികൾ പാമ്പുകളും തേളുകളുമായി ചേർന്ന് കളികളിൽ ഏർപ്പെടും. ആരും പരസ്പരം ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ഇല്ല ...
തിന്മ വിപാടനം ചെയ്യപ്പെടും. നന്മയ്ക്ക് നവജീവൻ കൈവരും. കൃഷിയിൽ നിന്ന് അസാധാരണമായ വിളവ് ലഭിക്കും. പലിശയും വ്യഭിചാരവും നിലക്കും. മദ്യപാനവും ലോകമാന്യവും ഇല്ലാതാകും. ജനങ്ങൾ മതകാര്യങ്ങളിലും ആരാധനകർമ്മങ്ങളിലും വ്യാപൃതരാകും.
ജമാഅത്ത് നിസ്കാരത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആയുസ്സ് വർധിക്കും, വിശ്വസിച്ചേല്പിച്ചത് തിരിച്ചേല്പിക്കപ്പെടും. ഐശ്വര്യ അനുഗ്രങ്ങൾ ഇരട്ടിക്കും. ധിക്കാരികൾ നാശമടയും, നല്ലവർ മാത്രം ഭൂമുഖത്ത് ബാക്കിയാകും .
സാമ്പത്തിക പുരോഗതി .
ഇമാം മഹ്ദിയുടെ ഭരണകാലത്ത് എല്ലാവരും തന്നെ സാമ്പത്തികമായി സ്വയം പര്യാപ്‌തത കൈവരിച്ചിരിക്കും...
ഇസ്ലാമിക നിയമനുസരിച്ചു മുസ്ലിം സമൂഹത്തിന്റെ സ്വയം പര്യാപ്തതയ്ക്കുള്ള മാർഗ്ഗമാണല്ലോ സക്കാത്ത്. സക്കാത്ത് നടപ്പാക്കുക വഴി ഇമാം മഹ്ദിക്ക് അതെല്ലാം നിഷ്പ്രയാസം സാധിക്കുന്നതാണ്. ആവിശ്യമായതെല്ലാം ഓരോരുത്തരുടെയും കൈവശം തന്നെ ധാരാളമുള്ളത് കൊണ്ട് തന്നെ അന്ന് സ്വദഖകൾ സ്വികരിക്കാൻ ആളെ കിട്ടുകയില്ല. പതിനാല് നൂറ്റാണ്ട് മുമ്പ് തിരു നബി (സ്വ) തങ്ങൾ ദീർഘദർശനം ചെയ്ത സുവർണ കാലമായിരിക്കും അത്...
അബഹുറൈറ (റ) നിവേദനം: നബി (സ്വ) തങ്ങൾ പറയുന്നതായി കേട്ടു: "നിങ്ങളിൽ സമ്പത്ത് വർദ്ധിക്കുന്നത് വരെ ലോകാവസാനം സംഭവിക്കില്ല. അതങ്ങനെ നിറഞ്ഞൊഴുകും. സമ്പത്തിന്റെ ഉടമസ്ഥൻ തന്റെ സമ്പത്തുമായി അത് സ്വീകരിക്കാൻ ഒരാളെ തേടി അലയും. എല്ലാവർക്കുമുമ്പിലും അത് പ്രദർശിപ്പിക്കുകയും ചെയ്യും. പക്ഷെ, പ്രദർശിപ്പിക്കപ്പെടുന്നവൻ പറയും എനിക്കതാവശ്യമേയില്ല "...(സുനനുബ്നു സഈദ്)
ഏകദേശം ഇതേ ആശയം സൂചിപ്പിക്കുന്ന, അബീ സഈദിൽ ഖുദ്‌രി (റ) നിവേദനം ചെയ്യുന്നൊരു ഹദീസ് ഇങ്ങനെയാണ്. "ഇമാം മഹ്ദി നീതിമാനായ ഭരണാധികാരിയായി രംഗത്ത് വരും. അന്ന് ജനവാസ മേഖലകളിൽ സമ്പത്ത് ദാനം ചെയ്യാനായി ആളുകൾ ഊരു ചുറ്റും. പക്ഷെ, അത് സ്വീകരിക്കാൻ ഒരാൾ പോലുമുണ്ടാവില്ല...."(ബൈഹഖി).
ഇത്തരമൊരവസ്ഥ ജനങ്ങൾക്ക് സംജാതമാവാൻ കാരണമെന്താണ് എന്ന ചോദ്യത്തിന് ഇമാം ഹുസൈൻ (റ)മറുപടി നൽകുന്നതിങ്ങനെയാണ്: "നിങ്ങൾ കുടുംബ ബന്ധം ചേർക്കുക, പരസ്പ്പരം ഗുണം ചെയ്യുക, ജനങ്ങളെ സൃഷ്ട്ടിച്ചു പരിപ്പാലിക്കുന്ന അല്ലാഹിവിനെതന്നെയാണ് സത്യം, നിങ്ങൾക്കൊരു കാലം വരാനിരിക്കുന്നു, അന്ന് നിങ്ങൾക്ക് ദിനാറോ ദിർഹമോ ചെലവഴിക്കാൻ മടിയുണ്ടാവില്ല. എന്തെന്നാൽ, അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ ഇഷ്ട്ട ദാസനും വലിയ്യുമായ ഇമാം മഹ്ദിയുടെ ഔദാര്യം മൂലം ജങ്ങൾക്ക് സമ്പത്ത് ആവിശ്യമില്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നതാണ് ഇങ്ങനെയൊരവസ്ഥ വരാൻ കാരണം ..."
ഇമാം മഹ്ദി (റ) എത്ര കാലമാണ് ഭരണം നടത്തുകയെന്നതിൽ വിവിധ റിപ്പോർട്ടുകൾ ഹദീസുകളിൽ വന്നിടുണ്ടെങ്കിലും ഏറ്റവും സ്വികര്യമായതും പ്രബലമായതുമായ അഭിപ്രായം ഏഴു വർഷം ഭരണം നടത്തുമെന്നാണ്...
അബു സഈദിൽ ഖുദ്‌രി (റ)പറയുന്നു: നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു :"ഇമാം മഹ്ദി ഭരണമേറ്റടുത്ത ശേഷം ഏഴു വർഷമാണ് ജീവിക്കുക...(ഖുർത്തുബി)
നബി പത്‌നി ഉമ്മു സലമ ബീവി (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് മേൽപ്പറഞ്ഞ റിപ്പോർട്ടിന് ബലം നൽകുന്നു... മഹതി പറയുന്നു: 'ഇമാം മഹ്ദി നബി (സ്വ) തങ്ങളുടെ ചര്യയനുസരിച്ചു ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും. ഏഴു വർഷം സുന്ദരമായ ഭരണം കാഴ്ചവെക്കും. പിന്നീട് വഫാത്താകും, മുസ്ലീങ്ങൾ അദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്കരിക്കും... (അബുദാവൂദ്).
ഏഴു വർഷമാണ് ഇമാം മഹ്ദി (റ) ഭരണം നടത്തുകയെങ്കിലും അതൊരു കുറഞ്ഞകാലമാണെന്ന് ധരിക്കേണ്ടതില്ല. പേരിന് ഏഴു കൊല്ലമാണെങ്കിലും ഏഴുപത് വർഷത്തിന്റെ മേനിയായിരിക്കും അനുഭവപ്പെടുന്നത്... പരീക്ഷണങ്ങൾ കൊണ്ട് ഏഴുപതായി അനുഭവപ്പെടുന്നത് കൊണ്ടാണോ അതല്ല, അക്ഷരാർത്ഥത്തിൽ തന്നെ എഴുപത് വർഷത്തിന്റെ ദൈർഘ്യം ആ ഏഴു വർഷങ്ങൾക്കുണ്ടാകുമോ എന്നതിൽ ഹദീസ് പണ്ഡിതൻമാർ വിഭിന്ന വീക്ഷണക്കാരാണ് ...
അലി (റ) പറയുന്നു: "ഇമാം മഹ്ദി ചൈനയും കോണ്‍സ്റ്റാന്റ്നോപ്പിളും ദൈലാമിലെ പർവ്വതങ്ങളുമെല്ലാം കീഴടക്കും. ഏഴു വർഷം ഭരണം നടത്തും. ഓരോ വർഷത്തിനും നാം കണക്കാക്കിവരുന്ന പത്ത് വർഷത്തിന്റെ ദൈർഘ്യമുണ്ടാവും ...(അബു നുഐം).
നാൽപ്പത് വർഷമാണ് ഇമാം മഹ്ദിയുടെ കലയാളവെന്ന് ഹുദൈഫത്തുൽ യമാനി (റ) എന്ന സ്വഹാബി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടവരുണ്ട്...(മഹ്ദി ഇമാമിനെക്കുറിച്ചുള്ള ദീർഘമായ ഹദീസിന്റെ അവസാന ഭാഗത്താണ് ഈ പരാമർശം)..
ഹുദൈഫത്തുൽ യമാനി(റ) നിവേദനം ചെയ്ത ഈ ഹദീസിലെ നാൽപത് വർഷം കൊണ്ടുള്ള വിവക്ഷ മഹ്ദി ഇമാമിന്റെ മൊത്തം ജീവിത കാലമെന്നാണ് ഒന്നാം പക്ഷം. ഇതിന് നൽകുന്ന വ്യാഖ്യനം, അഥവാ ഭരണം ഏഴു വർഷം, മൊത്തം ജീവിത കാലം നാൽപ്പത് വർഷം. 'ജീവിക്കും' എന്ന അർത്ഥം തോന്നിപ്പിക്കുന്ന "യംകുസു"എന്ന പദമാണ് നബി (ﷺ) തങ്ങൾ ഇവിടെ പ്രയോഗിച്ചെതെന്നും ശ്രദ്ധേയമാണ്...
പ്രത്യക്ഷത്തിൽ വൈരുധ്യമെന്നു തോന്നിപ്പിക്കുന്ന ഈ രണ്ട് ഹദീസുകൾ തമ്മിൽ പണ്ഡിതൻമാർ യോജിപ്പിക്കുന്നതിങ്ങനെയാണെന്ന് ചുരുക്കം ...
അലി (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഈ വ്യാഖ്യാനത്തെ ഒന്നു കൂടി ബലപ്പെടുത്തുന്നു. അലി (റ) പറയുന്നു: "ഇമാമായി നിയോഗിക്കപ്പെടുന്ന സമയത്ത് മഹ്ദി ഇമാമിന്റെ പ്രായം മുപ്പത്തിനും നാൽപ്പത്തിനുമിടയിലായിരിക്കും"
(ഹാഫിള് അബുനുഐം).
(ഹാഫിള് അബുനുഐം).
മേൽ പറഞ്ഞ എല്ലാ ഹദീസുകളും ചേർത്ത് വായിക്കുമ്പോൾ നാമെത്തിചേരുന്ന വസ്തുത ഇതാണ്. മഹ്ദി ഇമാം 33-ാം വയസ്സിൽ ഭരണം ഏറ്റടുക്കും. ഏഴു വർഷം ഭരണം നടത്തിയ ശേഷം നാൽപത് വയസ്സ് പൂർത്തിയാവുമ്പോൾ മരണപ്പെടും. അള്ളാഹു അഅ്‌ലം.
ഈ വ്യാഖ്യാന പ്രകാരം ഹദീസുകൾ തമ്മിൽ യാതൊരു വൈരുധ്യവുമില്ല. എല്ലാം പരസ്പ്പര പൂരകങ്ങൾ മാത്രം ...
ഈ വ്യാഖ്യാന പ്രകാരം ഹദീസുകൾ തമ്മിൽ യാതൊരു വൈരുധ്യവുമില്ല. എല്ലാം പരസ്പ്പര പൂരകങ്ങൾ മാത്രം ...
و عن عبد الله بن عباس ،رضي الله عنهما قال: رسول الله صلى الله عليه و سلم الملك الأرض أربعة: مؤمنان و كافران، و المؤمنون ذو القرنين و سليمان ،و الكافرون نمرود وبخت نصر وسيملكها خامس من أهل بيتي.
ലോകം മുഴവൻ മഹ്ദി ഇമാമിന്റെ ഭരണത്തിന് കിഴി
ൽ വരുമെന്നാണ് ഹദീസുകൾ സൂചിപ്പിക്കുന്നത്. ഇബ്നു അബ്ബാസ് (റ) നിവേദനം നബി (ﷺ) തങ്ങൾ പറയുന്നു: "ലോകം അടക്കി ഭരിച്ച ചക്രവർത്തിമാർ ആകെ നാല് പേരാണ്. രണ്ട് മുസ്‌ലിംകളും രണ്ട് അമുസ്‌ലിംകളും. ദുൽഖർനൈനിയും സുലൈമാൻ നബി (അ) യുമാണ് മുസ്‌ലിംകൾ. അമുസ്‌ലിംകൾ ഒന്ന് നംറൂദും മറ്റൊന്ന് ബുഖ്തുനസ്വറുമാണ്. ഇനി അഞ്ചാമതൊരാൾ വരാനിരിക്കുന്നു. എന്റെ കുടുബാംഗമായ അദ്ദേഹം ലോകം അടക്കിവാഴും. അദ്ദേഹമാണ് ഇമാം മഹ്ദി (റ)(46)(ത്വരിക്ബ്നുൽ ജൗസി(റ)...
ൽ വരുമെന്നാണ് ഹദീസുകൾ സൂചിപ്പിക്കുന്നത്. ഇബ്നു അബ്ബാസ് (റ) നിവേദനം നബി (ﷺ) തങ്ങൾ പറയുന്നു: "ലോകം അടക്കി ഭരിച്ച ചക്രവർത്തിമാർ ആകെ നാല് പേരാണ്. രണ്ട് മുസ്‌ലിംകളും രണ്ട് അമുസ്‌ലിംകളും. ദുൽഖർനൈനിയും സുലൈമാൻ നബി (അ) യുമാണ് മുസ്‌ലിംകൾ. അമുസ്‌ലിംകൾ ഒന്ന് നംറൂദും മറ്റൊന്ന് ബുഖ്തുനസ്വറുമാണ്. ഇനി അഞ്ചാമതൊരാൾ വരാനിരിക്കുന്നു. എന്റെ കുടുബാംഗമായ അദ്ദേഹം ലോകം അടക്കിവാഴും. അദ്ദേഹമാണ് ഇമാം മഹ്ദി (റ)(46)(ത്വരിക്ബ്നുൽ ജൗസി(റ)...
Post a Comment